ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീമിലെ ജീവനക്കാർക്കുള്ള പെൻഷൻ പരിധി ഒഴിവാക്കുന്ന കാര്യം ആലോചനയിൽ. നിലവിൽ ജീവനക്കാർക്ക് നൽകുന്ന പരമാവധി പെൻഷൻ പ്രതിമാസം 15,000 രൂപ മാത്രമാണ്, ഇത് നീക്കം ചെയ്യാനുള്ള കേസ് കോടതിയുടെ പരിഹണനയിലുമാണ്.പെൻഷൻകാർക്ക് അവരുടെ ശമ്പളം പരിഗണിക്കാതെയാണ് ഇത്തരത്തിലൊരു പെൻഷൻ എന്നത് വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടയിൽ ജീവനക്കാരുടെ പെൻഷൻ 15,000 രൂപയായി പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് കാണിച്ച് യൂണിയൻ ഓഫ് ഇന്ത്യ ആൻഡ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീം കോടതി മാറ്റിവച്ചിരുന്നു.ഇപിഎഫിൽ അംഗമാകുന്നതോടെ ജീവനക്കാരൻ തന്റെ ശമ്പളത്തിന്റെ 12% ഇപിഎഫിലേക്ക് സംഭാവന ചെയ്യുന്നു, അതേ തുക അവന്റെ കമ്പനിയും സംഭാവന ചെയ്യുന്നു. ഇപിഎഫിന് നൽകുന്ന തുകയുടെ ഒരു ഭാഗം 8.33 ശതമാനം ഇപിഎസിലേക്കും പോകുന്നു


ഇപിഎസ് പ്രകാരം (എംപ്ലോയീസ് പെൻഷൻ സ്കീം) ഒരു ജീവനക്കാരന് ലഭിക്കാവുന്ന പരമാവധി പെൻഷൻ 7,500 രൂപയാണ്. 2014 സെപ്റ്റംബർ 1-ന് മുമ്പ് നിങ്ങൾ ഇപിഎസിലേക്ക് നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ പെൻഷന് അർഹമായ ശമ്പളം പ്രതിമാസം 6500 രൂപയായിരിക്കും. 2014 സെപ്തംബർ 1-ന് ശേഷമാണ് നിങ്ങൾ EPS-ൽ ചേരുന്നതെങ്കിൽ പരമാവധി ശമ്പള പരിധി 15,000 രൂപയും ആയിരിക്കും. 


ഇനി പെൻഷൻ എങ്ങനെ കണക്കാക്കുന്നു എന്ന് നോക്കാം. പ്രതിമാസ പെൻഷൻ = (പെൻഷൻ ലഭിക്കാവുന്ന ശമ്പളം x വർഷം ഇപിഎസ് സംഭാവന)/70. ഉദാഹരണമായി പെൻഷൻ 15,000 രൂപയും 30 വർഷത്തെ സേവനവുമാണെങ്കിൽ പ്രതിമാസ പെൻഷൻ = 15,000X30/7= 6428 രൂപ.


സർവ്വീസ് കണക്കാക്കുന്നത്


ഒരു ജീവനക്കാരൻ 6 മാസമോ അതിൽ കൂടുതലോ ജോലി ചെയ്താൽ അത് 1 വർഷമായി കണക്കാക്കും എന്നാൽ 6 മാസത്തിൽ താഴെയുള്ളത് 1 വർഷമായി കണക്കാക്കില്ല. കൂടാതെ, ജീവനക്കാരൻ 14 വർഷവും 7 മാസവും ജോലി ചെയ്തിട്ടുണ്ടെങ്കിൽ, അത് 15 വർഷമായി കണക്കാക്കും, അതേസമയം നിങ്ങൾ 14 വർഷവും 5 മാസവും ജോലി ചെയ്തിട്ടുണ്ടെങ്കിൽ, 14 വർഷത്തെ സർവീസ് മാത്രമേ കണക്കാക്കൂ. കൂടാതെ ഇപിഎസ് പ്രകാരം കുറഞ്ഞ പെൻഷൻ പ്രതിമാസം 1000 രൂപയും പരമാവധി പെൻഷൻ 7500 രൂപയുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.