7th Pay Commission HRA Update: കേന്ദ്ര സർക്കാർ ജീവനക്കാർക്കിത് ചാകരയുടെ കാലമെന്ന് വേണം പറയാൻ. 50 ശതമാനമാണ് ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയത്. ജനുവരി ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തിലാണ് നിരക്ക് ഉയരുന്നത്. ഇത് ഏപ്രിലിലെ ശമ്പളത്തിനൊപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് അവിടെയും തീർന്നില്ല ക്ഷാമബത്ത ഉയർത്തിയതിന് പിന്നാലെ എച്ച്ആർഎ( വീട്ടുവാടക അലവൻസ്)യും ഉയർത്തിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

30 ശതമാനം, 20 ശതമാനം, 10 ശതമാനം എന്നീ നിരക്കിലാണ് പുതിയ എച്ച്ആർഎ. 2016ൽ പുറത്തിറക്കിയ ഉത്തരവിൽ ഡിഎ വർധിപ്പിക്കുന്നതിനൊപ്പം എച്ച്ആർഎയും കാലാകാലങ്ങളിൽ പരിഷ്‌കരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു


3% വർദ്ധന


27 ശതമാനമായിരുന്ന എച്ച്ആർഎ നിരക്കാണ് 30 ശതമാനമായി ഉയർത്തിയത്. ഡിഎ 50% കടന്നാൽ എച്ച്ആർഎ 30%, 20%, 10% എന്നിങ്ങനെ റിവിഷൻ ചെയ്യാൻ വ്യവസ്ഥയുണ്ട്. ജീവനക്കാർ താമസിക്കുന്ന നഗരങ്ങളുടെ ക്ലാസുകളുടെ അടിസ്ഥാനത്തിലായിരിക്കും മാറ്റം.  X, Y, Z എന്നിങ്ങനെയാണ് നഗരങ്ങളെ വേർതിരിക്കുന്നത്. എക്സ് ക്ലാസിന് 30 ശതമാനവും, വൈ ക്ലാസിന് 20 ശതമാനവും, ഇസഡ് ക്സാസിന് 10 ശതമാനവും ആയിരിക്കം പുതുക്കിയ നിരക്ക്. 


എങ്ങനെയാണ് HRA കണക്കാക്കുന്നത്?


കേന്ദ്ര ജീവനക്കാരുടെ പരമാവധി അടിസ്ഥാന ശമ്പളം പ്രതിമാസം 56,900 രൂപയാണ്, ഇതിൻറെ എച്ച്ആർഎ 30 ശതമാനമായി കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 30% HRA പ്രകാരം 56,900 x 30/100 = പ്രതിമാസം 17,070 രൂപ യായിരിക്കും ശമ്പളത്തിൽ അധികമായി ലഭിക്കുന്നത്.  നേരത്തെ എച്ച്ആർഎ എന്നത് 27 ശതമാനമായിരുന്നു. ഇത്തരത്തിൽ നോക്കിയാൽ HRA = 56,900 x 27/100 = പ്രതിമാസം 15,363 രൂപയാണ്. അതായത് പ്രതിവർഷം എച്ച്ആർഎയിൽ വന്ന വർധന 20,484 രൂപയായിരിക്കും.


HRA-യിലെ X,Y, Z വിഭാഗങ്ങൾ എന്തൊക്കെയാണ്?


50 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ എക്സ് വിഭാഗത്തിലാണ് വരുന്നത്. ഈ നഗരങ്ങളിലെ കേന്ദ്ര ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞത് 27 ശതമാനം എച്ച്ആർഎ ലഭിക്കും. 5 ലക്ഷം മുതൽ 50 ലക്ഷം വരെ ജന സംഖ്യയുള്ള നഗരങ്ങളിൽ താമസിക്കുന്നവരാണ് വൈ കാറ്റഗറിയിൽപ്പെടുന്നവർ. 5 ലക്ഷമോ അതിൽ കുറവോ ജനസംഖ്യയുള്ള നഗരങ്ങളിൽ നിന്നുള്ളവരായിരിക്കും ഇസെഡ് കാറ്റഗറിയിലുള്ളവർ. ഇതാണ് നഗര പരിധി വെച്ചുള്ള ക്രോഡീകരണം. 



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.