ചെറുകിട സമ്പാദ്യ പദ്ധതികളുണ്ടോ; ഈ മാസം നിങ്ങൾക്കായി സർപ്രൈസ് കാത്തിരിക്കുന്നു
ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് നൽകുന്ന പലിശ നിരക്ക് ഓരോ പാദത്തിലും ധനമന്ത്രാലയം അവലോകനം ചെയ്യും
PPF, സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് , കിസാൻ വികാസ് പത്ര തുടങ്ങിയ സർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികൾ നിങ്ങൾ ആരംഭിച്ചിട്ടുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു സന്തോഷ വാർത്ത.
സെപ്റ്റംബർ 29, 30 തീയതികളിൽ ഇത്തരം പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ ഉയർത്തിയേക്കും. തുടർച്ചയായി ഉയർന്ന തോതിലുള്ള പണപ്പെരുപ്പം കുറയ്ക്കുന്നതിന് ഓഗസ്റ്റിൽ നടക്കാനിരുന്ന എംപിസിയിൽ പലിശ നിരക്കുകൾ ആർബിഐ വർധിപ്പിച്ചിരുന്നില്ല. ഇത്തവണത്തെ യോഗത്തിൽ ഇത് വർധിപ്പിച്ചേക്കുമെന്നാണ് സൂചന.
പലിശനിരക്കിൽ വർധനയുണ്ടാകും
ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് നൽകുന്ന പലിശ നിരക്ക് ഓരോ പാദത്തിലും ധനമന്ത്രാലയം അവലോകനം ചെയ്യും. ജൂണിനുശേഷം, ഇപ്പോൾ ഈ അവലോകനം സെപ്റ്റംബർ അവസാനമാണ് നടത്തേണ്ടത്. നേരത്തെ, ജൂൺ 30 ന് നടന്ന അവലോകന യോഗത്തിൽ ചില ചെറുകിട സമ്പാദ്യ പദ്ധതികളുടെ (എസ്എസ്വൈ) പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. നേരത്തെ, 2023 ഏപ്രിൽ-ജൂൺ കാലയളവിലെ നിരക്കും വർധിപ്പിച്ചിരുന്നു. ഇത് കൊണ്ട് തന്നെ
പദ്ധതികളുടെ പലിശ നിരക്ക് ഈ മാസം അവസാനത്തോടെ വർധിക്കുമെന്നാണ് പ്രതീക്ഷ.
ആർഡി പലിശ നിരക്കും വർധിച്ചു
ജൂൺ 30-ന് വരുത്തിയ മാറ്റത്തിൽ, സർക്കാർ ഒരു വർഷത്തെയും രണ്ട് വർഷത്തെയും പോസ്റ്റ് ഓഫീസ് എഫ്ഡികളുടെ നിരക്ക് യഥാക്രമം 6.9%, 7.0% എന്നിങ്ങനെ 10 ബേസിസ് പോയിന്റുകൾ (ബിപിഎസ്) വർദ്ധിപ്പിച്ചിരുന്നു. ഇതുകൂടാതെ, പോസ്റ്റ് ഓഫീസിലെ 5 വർഷത്തെ ആവർത്തന നിക്ഷേപത്തിന്റെ പലിശ നിരക്കും 30 ബിപിഎസ് വർദ്ധിപ്പിച്ചു. ഇതിനുശേഷം ആർഡിയുടെ പലിശ നിരക്ക് 6.5% ആയാണ് ഉയർന്നത്. മറ്റ് പദ്ധതികളുടെ പലിശ നിരക്കിൽ പക്ഷെ മാറ്റമില്ല.
ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് 2020-21 രണ്ടാം പാദം മുതൽ 2022-23 ന്റെ രണ്ടാം പാദം വരെ തുടർച്ചയായി 9 മാസത്തേക്ക് ഒരേ നിലയിൽ തുടർന്നിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി സർക്കാർ മാറ്റങ്ങൾ വരുത്തുകയാണ്. ഇത്തവണ പിപിഎഫിന്റെ പലിശ നിരക്കും സർക്കാർ വർധിപ്പിച്ചേക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...