Salary Hike: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ പൊതുബജറ്റ് അവതരിപ്പിക്കും. നിർമല സീതാരാമന്റെ പെട്ടിയിൽ തങ്ങൾക്ക് സന്തോഷം നൽകുന്ന സമ്മാനങ്ങൾ ഉണ്ടായിരിക്കും എന്നാണ് പൊതുജനത്തിന്റെ പ്രതീക്ഷ. എന്നാൽ ബജറ്റിന് ശേഷം കേന്ദ്ര ജീവനക്കാർക്ക് മോദി സർക്കാർ വലിയൊരു സമ്മാനം നൽകിയേക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ ഫിറ്റ്‌മെന്റ് ഘടകത്തിൽ മാറ്റമുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ശരിക്കും പറഞ്ഞാൽ ഫിറ്റ്‌മെന്റ് ഫാക്ടർ ഒരു പൊതു മൂല്യമാണ് അത് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കൊണ്ട് ഗുണിക്കും. ഇങ്ങനെയാണ് അവരുടെ ശമ്പളം കണക്കാക്കുന്നത്. ഇതിൽ വർദ്ധനവ് ഉണ്ടായാൽ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി ഉയരും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: കേന്ദ്ര ബജറ്റിൽ കാണുമോ ശമ്പള വർധന; ഇനി വർധിച്ചാൽ കേന്ദ്ര ജീവനക്കാർക്ക് ലോട്ടറി


നിലവിൽ സാധാരണ ഫിറ്റ്‌മെന്റ് ഘടകം എന്നുപറയുന്നത് 2.57 ശതമാനമാണ്. അതായത് ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 15,500 രൂപ ലഭിക്കുന്നുണ്ടെങ്കിൽ അയാളുടെ ശമ്പളം 15,500*2.57 രൂപയോ അല്ലെങ്കിൽ 39,835 രൂപയോ ആയിരിക്കും. ഫിറ്റ്‌മെന്റ് അനുപാതം 1.86 ശതമാനമായി തുടരണമെന്ന് ആറാമത്തെ സിപിസി നിർദ്ദേശിച്ചിട്ടുണ്ട്.


Also Read: ശനിയുടെ രാശിമാറ്റം: ഈ 4 രാശിക്കാരുടെ ഐശ്വര്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം 


റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജീവനക്കാർ സർക്കാരിനോട് ഫിറ്റ്‌മെന്റ് ഫാക്ടർ 3.68 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ജീവനക്കാരുടെ ശമ്പളം 18,000 രൂപയിൽ നിന്നും 26,000 രൂപയായി ഉയരും. കഴിഞ്ഞ കുറെ വർഷങ്ങളായി ഫിറ്റ്‌മെന്റ് ഫാക്ടർ വർധിപ്പിക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.  ഇവരുടെ ആവശ്യം ഡിഎ വർധിപ്പിച്ചെങ്കിലും  അടിസ്ഥാന ശമ്പളത്തിലും വർധനവ് ഉണ്ടാകണമെന്നാണ് കാരണം ശമ്പളം വർധിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.


സർക്കാർ ഈ നിയമങ്ങൾ മാറ്റി


അടുത്തിടെ കേന്ദ്ര ജീവനക്കാരുടെ എച്ച്ആർഎ അലവൻസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ധനമന്ത്രാലയം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.  പുതിയ നിയമം അനുസരിച്ച് ചില കേസുകളിൽ സർക്കാർ ജീവനക്കാർക്ക് എച്ച്ആർഎ ലഭിക്കില്ല. ആദ്യത്തെ നിയമം അനുസരിച്ച് ഒരു ജീവനക്കാരൻ മറ്റൊരു ജീവനക്കാരന് സർക്കാർ  നൽകുന്ന താമസസ്ഥലം പങ്കിട്ടാൽ അയാൾക്ക് എച്ച്ആർഎ ലഭിക്കില്ല എന്നായിരുന്നു.


Also Read: സൂര്യൻ ശനി സംയോഗം ഈ രാശിക്കാർക്ക് നൽകും ബമ്പർ ആനുകൂല്യങ്ങൾ! 


ജീവനക്കാരന്റെ കുടുംബാംഗങ്ങൾക്ക് അതായത് മാതാപിതാക്കൾ, മകൻ, മകൾ എന്നിവർക്ക് ആർക്കെങ്കിലും വീട് അനുവദിച്ചിട്ടുണ്ടെങ്കിൽ ഈ സൗകര്യം ഇനി പ്രയോജനപ്പെടുത്താനാവില്ല. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാർ, എൽഐസി, ദേശസാൽകൃത ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയും ഉൾപ്പെടുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.