തിരുവനന്തപുരം:  രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനത്തിൽ ഇത്തവണ 400 കോടിയലധികം രൂപയുടെ കുറവ്. പുതിയ സാമ്പത്തിക വർഷത്തെ കണക്ക് പുറത്ത് വിട്ടതിന് പിന്നാലെയാണ് കണക്കുകൾ വ്യക്തമാകുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം 5219.34 കോടി രൂപ ആണ്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 5662.12 കോടിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2022-23 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രജിസ്ട്രേഷന്റെ എണ്ണത്തിൽ വൻവർദ്ധനവുണ്ടാവുകയും, 5662.12 കോടി വരുമാനം നേടുകയും ചെയ്തിരുന്നു. 2022-23 സാമ്പത്തിവർഷത്തിൽ 10,36,863 ആധാരങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തിൽ 8,86,065 ആധാരങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.


നിലവിലെ കണക്ക് പ്രകാരം  എറണാകുളം ജില്ലയിലാണ് വരുമാനം കൂടുതൽ, 1166.69 കോടി രൂപ. ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ വരുമാനം വയനാട് ജില്ലയിലാണ്, 115.02 ശതമാനം. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾ വരുമാന ലക്ഷ്യത്തിന്റെ 90 ശതമാനത്തിലധികവും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകൾ 80 ശതമാനത്തിലധികവും നേടി.


അതേസമയം വില കുറച്ച് ആധാരം രജിസ്റ്റർ ചെയ്ത വ്യക്തികളിൽ നിന്ന് രജിസ്ട്രേഷൻ വകുപ്പ് ഇനി പിരിച്ചെടുക്കാനുള്ളത് 790 കോടിയാണ്. 2.58 ലക്ഷം ഭൂ ഉടമകൾക്ക് വകുപ്പ് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത് അടച്ച് തീർത്തോ എന്നതിൽ വ്യക്തതയില്ല. അതേസമയം 5872 കോടിയെങ്കിലും രജിസ്ട്രേഷൻ വഴിയും 4536 കോടി സ്റ്റാമ്പ് ഡ്യൂട്ടി വഴിയും കിട്ടുമെന്നായിരുന്ന 2023-24 സാമ്പത്തിക വർഷത്തിലെ പ്രതീക്ഷ. എന്നാൽ ഇതുണ്ടായില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.