കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവർ കാത്തിരിക്കുന്ന സന്തോഷവാർത്ത എത്താൻ പോകുന്നു. ഹോളിയുടെ തലേന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുമെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന സൂചന. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും സബ്‌സിഡി നിരക്കുകൾ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബറിലെ എഐസിപിഐ സൂചിക ഡാറ്റയുടെ അടിസ്ഥാനത്തിൽ  ഈ വർഷം മാർച്ചിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 46% ഡിഎയും ആനുകൂല്യങ്ങളുമാണ് ലഭിക്കുന്നത്. ഇത് നാല് ശതമാനം എങ്കിലും വർധിക്കുമെന്നാണ് പ്രതീക്ഷ ഇങ്ങനെ വന്നാൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 50 ശതമാനമായി ഉയരും.


വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഡിഎ നൽകുന്നത്. എല്ലാ വർഷവും രണ്ടുതവണ ഇത് പരിഷ്കരിക്കാറുണ്ട്, ജനുവരി, ജൂലൈ മാസങ്ങളിലാണ് ഡിഎ പരിഷ്കരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഡിഎയിൽ നാല് ശതമാനം വർധനയുണ്ടായിരുന്നു. ജനുവരിയിലെ നിരക്ക് വർധന നാല് ശതമാനമായിരിക്കുമെന്നുാണ് കണക്കാക്കുന്നത്.


വീട്ടു വാടക അലവൻസ് (HRA)


ക്ഷാമബത്ത വർധിപ്പിച്ചാൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ മറ്റ് അലവൻസുകളും വർധിക്കും. പ്രത്യേകിച്ചും, ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരം, ഡിഎ 50 ശതമാനത്തിൽ എത്തിയാൽ വീടിൻ്റെ വാടക അലവൻസിൽ പരമാവധി മൂന്ന് ശതമാനം വർദ്ധനവുണ്ടാകും. ഇതുകൂടാതെ പെൻഷൻകാരുടെ പെൻഷനും ഇതുമൂലം വർധിക്കും. ഇത് വലിയ സാമ്പത്തിക ആശ്വാസം നൽകും.


അരിയർ തുക


മാർച്ചിൽ ക്ഷാമബത്ത വർധിപ്പിക്കാനുള്ള വിജ്ഞാപനം ജീവനക്കാർക്ക് പ്രഖ്യാപിച്ചാൽ ഏപ്രിൽ മാസത്തെ ശമ്പളത്തിനൊപ്പം വർധിപ്പിച്ച ശമ്പളവും ലഭിക്കും. ജനുവരി മുതലുള്ള ക്ഷാമബത്ത വർദ്ധനയുടെ ഡിഎ കുടിശ്ശികയും ജീവനക്കാർക്ക് ലഭിക്കും. ഏപ്രിലിൽ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വലിയ തുകയായിരിക്കും എത്തുന്നത്. ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചെന്ന വാർത്ത മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയപ്പോൾ മുതൽ കേന്ദ്രസർക്കാർ ജീവനക്കാർ ആവേശത്തിലാണ് . എന്നാൽ, ഇത് സംബന്ധിച്ച് സർക്കാരിൽ നിന്ന് ഇതുവരെ സ്ഥിരീകരണമില്ല.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.