ഗൂഗിൾ, ഐബിഎം, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവയിൽ ജീവനക്കാരുടെ എണ്ണം വലിയ തോതിൽ വെട്ടിക്കുറച്ചിരുന്നു. 2023 ആരംഭത്തിൽ തന്നെ വലിയ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി വിവിധ ആ​ഗോള കമ്പനികൾ രം​ഗത്തെത്തിയിരുന്നു. ടെക് പിരിച്ചുവിടലുകളുടെ ക്രൗഡ് സോഴ്‌സ് ഡാറ്റാബേസായ layoffs.fyi അനുസരിച്ച്, കഴിഞ്ഞ വർഷം മുതൽ രണ്ട് ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്എപി:  യുഎസിലെ ഐക്കണിക് ടെക് കമ്പനിയായ ഐബിഎം 3,900 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ 2,900 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതായി യൂറോപ്യൻ സോഫ്റ്റ്‌വെയർ ഭീമനായ എസ്എപിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം വെട്ടിക്കുറച്ച 150,000 തൊഴിലവസരങ്ങൾക്ക് പുറമേയാണിത്. ഏകദേശം 30 ശതമാനത്തോളം ജീവനക്കാരെയാണ് വെട്ടിക്കുറച്ചതെന്ന് കമ്പ്യൂട്ടർ വേൾഡ് റിപ്പോർട്ട് ചെയ്തു. ഏകദേശം 1,12,000 തൊഴിലാളികളുടെ എണ്ണം അഥവാ 2.5 ശതമാനം തൊഴിലവസരങ്ങളാണ് വെട്ടിക്കുറയ്ക്കുന്നതെന്ന് എസ്എപി വ്യക്തമാക്കി.


ALSO READ: IBM Layoff | 3,900 ജീവനക്കാരെ പിരിച്ചുവിട്ട് ഐബിഎം; ആഗോളതലത്തിൽ 'പണി' കിട്ടിയവരുടെ എണ്ണം കൂടുന്നു


ഐബിഎം: ടെക് ഭീമനായ ഐബിഎം 3,900 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇത് ഐടി ഇൻഫ്രാസ്ട്രക്ചർ സേവന ദാതാക്കളായ Kyndryl ബിസിനസ്സിന്റെയും 'വാട്‌സൺ ഹെൽത്ത്' എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാ​ഗത്തിന്റെയും ഫലമായാണ്. പിരിച്ചുവിടലുകൾ ജനുവരി-മാർച്ച് കാലയളവിൽ കമ്പനിക്ക് 300 മില്യൺ ഡോളർ സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്ന് ഐബിഎം ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജെയിംസ് കവനോഗ് പറഞ്ഞു.


സ്‌പോട്ടിഫൈ:  മ്യൂസിക് സ്‌ട്രീമിംഗ് ഭീമനായ സ്‌പോട്ടിഫൈ തിങ്കളാഴ്ച ആഗോളതലത്തിൽ തങ്ങളുടെ തൊഴിലാളികളുടെ ആറ് ശതമാനം അല്ലെങ്കിൽ ഏകദേശം 600 ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. സ്വീഡിഷ് കമ്പനിയുടെ സിഇഒ ഡാനിയൽ ഏക് ഒരു പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ അവസാന വരുമാന റിപ്പോർട്ട് പ്രകാരം 9,800 മുഴുവൻ സമയ ജീവനക്കാരാണ് ഉണ്ടായിരുന്നത്.


ALSO READ: Google Layoff: ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ ​ഗൂ​ഗിളും; 12000 പേരെ പിരിച്ചുവിടാൻ ആൽഫബെറ്റ്


ആൽഫബെറ്റ് (ഗൂഗിൾ): ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ആഗോളതലത്തിൽ 12,000 ജീവനക്കാരെ ഏകദേശം ആറ് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നു. എഞ്ചിനീയറിംഗ്, പ്രോഡക്ട്, റിക്രൂട്ടിംഗ്, കോർപ്പറേറ്റ് ടീമുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലാണ് പിരിച്ചുവിടൽ.


2023-ൽ കൂടുതൽ പിരിച്ചുവിടലുകൾ: റിപ്പോർട്ടുകൾ പ്രകാരം, 2023-ൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകും. ഒരു പുതിയ സർവേ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്, സാമ്പത്തിക വിദഗ്ധരിൽ 12 ശതമാനം മാത്രമേ - നാഷണൽ അസോസിയേഷൻ ഫോർ ബിസിനസ് ഇക്കണോമിക്സ് (എൻഎബിഇ) നടത്തിയ സർവേയിൽ - അടുത്ത മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു‌ള്ളൂ. കോവിഡ് പാൻഡെമിക്കിന്റെ ആദ്യ നാളുകൾക്ക് ശേഷം ഇതാദ്യമായാണ് തങ്ങളുടെ സ്ഥാപനങ്ങളിൽ തൊഴിലവസരം കുറയുമെന്ന് വൻകിട കമ്പനികളുടെ മുതിർന്ന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.