Aadhaar News: ഇനി മുതല്‍ ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് ഉപയോഗിക്കാന്‍ കഴിയില്ല. അതായത്, ജനന സർട്ടിഫിക്കറ്റായി ആധാർ കാർഡ് ഉപയോഗിക്കുന്നുവെങ്കിൽ ഇനിമുതല്‍  അത് സാധിക്കില്ല. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുകയാണ് യുഐഡിഎഐ (UIDAI).  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Ram Temple Consecration: കടുത്ത വിമര്‍ശനത്തിനൊടുവില്‍ അദ്വാനിയ്ക്കും മുരളി മനോഹർ ജോഷിയ്ക്കും ക്ഷണക്കത്ത്   
 
തീയതി, മാസം, വർഷം തുടങ്ങിയവ മാറ്റി ആധാര്‍ വഴി നടക്കുന്ന ജനന തീയതി തട്ടിപ്പ് തടയുന്നതിനാണ് യുഐഡിഎഐ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ നിയമം നിലവില്‍ വന്നതോടെ ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് ഉപയോഗിക്കാന്‍ സാധിക്കില്ല.  ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ മറ്റ് ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് ആവശ്യമാണ്. 


Also Read:  Ayodhya Ram Temple: അയോധ്യ രാമക്ഷേത്ര സമുച്ചയത്തിന്‍റെ വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ
 
നിയമം ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍  


ഡിസംബർ 1 മുതലാണ് പുതിയ നിയമം നിലവിൽ വന്നത്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India - UIDAI) ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീയതി, മാസം, വർഷം തുടങ്ങിയവ മാറ്റി ആധാറിലെ ജനനത്തീയതി മാറ്റി തട്ടിപ്പ് തടയുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.


UIDAI പറയുന്നതനുസരിച്ച് അധാര്‍ ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണ്. പുതിയ നിയമം നിലവില്‍ വന്നതോടെ സ്കൂള്‍, കോളേജ് അഡ്മിഷൻ, പാസ്പോര്‍ട്ട് അപേക്ഷ എല്ലായിടത്തും ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടും. എവിടെയും ജനനത്തീയതി സ്ഥിരീകരിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് ആവശ്യമാണ്.  


ചട്ടങ്ങൾ മാറ്റാന്‍ കാരണം എന്താണ്?  


ആധാറിലെ ജനന തീയതിയും പേരും ആവർത്തിച്ച് മാറ്റി, പെൻഷൻ പദ്ധതി, പല സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം നേടിയെടുക്കല്‍, കായിക മത്സരങ്ങളില്‍ പ്രവേശനം തുടങ്ങി വിവിധ ആനുകൂല്യങ്ങൾ ആളുകള്‍ തട്ടിയെടുക്കുന്നതായി കണ്ടെത്തിയിരുന്നു. യുഐഡിഎഐ പലതവണ കർശന നടപടി സ്വീകരിച്ചു. എന്നാൽ ഇതിൽ വിജയം കൈവരിക്കാനായില്ല. ഇതിന് പിന്നാലെയാണ് ചട്ടങ്ങളില്‍ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 


2009ലാണ് ആധാർ പദ്ധതി ആരംഭിച്ചത്. പിന്നീട്, ആധാർ കാർഡ് രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖയായി കണക്കാക്കുകയും എല്ലാ സൗകര്യങ്ങളുമായും ബന്ധിപ്പിക്കുകയും ചെയ്തു. ആധാർ കാർഡ് ഇല്ലാത്ത ഒരാൾക്ക് സർക്കാർ സൗകര്യങ്ങളുടെ ആനുകൂല്യം ലഭിക്കില്ല.


അതേസമയം, UIDAI ആധാറുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തിയതോടെ ഒരു പറ്റം ആളുകള്‍ പ്രതിസന്ധിയിലാണ്. പെൻഷൻ ഉൾപ്പെടെയുള്ള എല്ലാത്തരം പദ്ധതികൾക്കും ജനന സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവര്‍, അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് നഷ്ടമായവര്‍ക്ക് എന്ത് സംഭവിക്കും എന്നതാണ് ചോദ്യം. തങ്ങളുടെ പ്രായവുമായി ബന്ധപ്പെട്ട ഒരുതരത്തിലുള്ള സർട്ടിഫിക്കറ്റും ഇല്ലാത്തവർ ധാരാളമാണ് എന്നതാണ് വസ്തുത.  ഈ വിഷയം സര്‍ക്കാരിന്‍റെ പരിഗണനയിലാണ് എന്നാണ് സൂചന. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.