Public Provident Fund Calculator: ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സർക്കാർ പിന്തുണയുള്ള സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് പിപിഎഫ് അഥവ പബ്ലിക് പ്രൊവിഡൻറ് ഫണ്ട്. പൊതുജനങ്ങൾക്ക് നികുതി ലാഭിക്കുന്നതിനുള്ള ഓപ്‌ഷൻ നൽകുന്ന ചുരുക്കം ചില സ്കീമുകളിൽ ഒന്ന് കൂടിയാണിത്.ധനമന്ത്രാലയത്തിന്റെ നാഷണൽ സേവിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ട് 1968-ൽ അവതരിപ്പിച്ച പിപിഎഫ്  ടാക്സിൽ എല്ലായ്പ്പോഴും നമ്മളെ രക്ഷിക്കുന്ന ഘടകം കൂടിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

PPF പലിശ നിരക്കും കാലാവധിയും


നിലവിൽ പ്രതിവർഷം 7.1 ശതമാനം പലിശ നിരക്കാണ് പിപിഎഫ്  വാഗ്ദാനം ചെയ്യുന്നത്. ഇത് പ്രതിമാസ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 
നിക്ഷേപകർക്ക് അവരുടെ പിപിഎഫ് അക്കൗണ്ടിൽ തുടർച്ചയായി 15 വർഷം വരെ പണം നിക്ഷേപിക്കാം. 15 വർഷത്തിന് ശേഷവും അവർക്ക് നിക്ഷേപം പിൻവലിക്കാൻ താത്പര്യം ഇല്ലെങ്കിൽ പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി എത്ര വർഷം വേണമെങ്കിലും നീട്ടാം. 


ഇതിനായി പിപിഎഫ് അക്കൗണ്ട് എക്സ്റ്റൻഷൻ ഫോം വഴി അഞ്ച് വർഷം വീതം ഇത് ചെയ്യാം. 500 രൂപ മുതൽ പ്രതിവർഷം 1.5 ലക്ഷം രൂപ വരെ  പിപിഎഫിൽ നിക്ഷേപിക്കാം.


ഒരു ദിവസം 417 രൂപ 


നിക്ഷേപകർ ശരിയായി നിക്ഷേപിച്ചാൽ ഒരു കോടി രൂപ വരെ ശേഖരിക്കാൻ PPF-ന് കഴിയും. പിപിഎഫ് അക്കൗണ്ടിൽ ഒരു ദിവസം 417 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, പ്രതിമാസ നിക്ഷേപ മൂല്യം ഏകദേശം 12,500 രൂപ വരും. അതായത് പ്രതിവർഷം 1,50,00 രൂപയിൽ കൂടുതൽ നിക്ഷേപം ഉണ്ടാവും. ഇത് 15 വർഷത്തിനുള്ളിൽ ആകെ തുക 40.58 ലക്ഷം രൂപയാകും. അതിനുശേഷം നിങ്ങൾ അഞ്ച് വർഷം വീതം രണ്ട് തവണ കാലാവധി നീട്ടാം.അതായത് 25 വർഷം വരെ ഇത് തുടരുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന തുക 1.03 കോടി രൂപയോളം വരും. 


ഈ തുക പൂർണ്ണമായും നികുതി ഇല്ലാത്തത് ആയിരിക്കും കൂടാതെ ലഭിക്കുന്ന പലിശ മാത്രം ഏകദേശം 66 ലക്ഷം രൂപ വരും.25 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിച്ച ആകെ തുക ഏകദേശം 37 ലക്ഷം രൂപയാകും. ഇനി നിങ്ങൾക്ക് ഇത്രയും വലിയ തുക നിക്ഷേപിക്കാൻ കഴിയുന്നില്ലെങ്കിൽ അത് പ്രശ്നമില്ല. വ്യക്തികൾക്ക് അവരുടെ അക്കൗണ്ടുകളിൽ പ്രതിവർഷം 500 രൂപ വരെയും നിക്ഷേപിക്കാൻ കഴിയും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.