Biggest Post Office Schemes: എട്ട് ശതമാനം പലിശക്കൊരു കിടിലൻ പോസ്റ്റോഫീസ് സ്കീം, വമ്പൻ ആനുകൂല്യം
Best Post Office Interest Plans: ഇത്തരത്തിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 8 ശതമാനമോ അതിൽ കൂടുതലോ പലിശ നിരക്കും നികുതിയിളവും ലഭിക്കും എന്ന് മാത്രമല്ല, മികച്ച ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും
റിട്ടയർമെൻറ് കഴിഞ്ഞു. കയ്യിൽ കുറച്ച് പണം മിച്ചമുണ്ട്. അത് എവിടെയെങ്കിലും നിക്ഷേപിക്കാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീം ആണ് ഏറ്റവും മികച്ച ഓപ്ഷൻ.പോസ്റ്റ് ഓഫീസിന്റെ ഈ സ്കീമുകളിൽ, വളരെ നല്ല പലിശനിരക്കിന് പുറമെ, നികുതിയിളവിന്റെയും സർക്കാർ സുരക്ഷയുടെയും ആനുകൂല്യവും നിങ്ങൾക്ക് ലഭിക്കും.ഈ സ്കീമുകളുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വളരെ കുറഞ്ഞ പണത്തിൽ നിങ്ങളുടെ നിക്ഷേപം ആരംഭിക്കാൻ കഴിയും എന്നതാണ്.
ഇത്തരത്തിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 8 ശതമാനമോ അതിൽ കൂടുതലോ പലിശ നിരക്കും നികുതിയിളവും ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സ്കീമുകളെ കുറിച്ച് അറിഞ്ഞിരിക്കണം അവ ഏതൊക്കെയാണെന്ന് നോക്കാം.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS)
60 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും ഈ പോസ്റ്റ് ഓഫീസ് പദ്ധതിയിൽ നിക്ഷേപിക്കാം. ഇതിനുപുറമെ, വിരമിച്ച 55 മുതൽ 60 വയസ്സുവരെയുള്ളവർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഈ സ്കീമിന്റെ പലിശ ഓരോ മൂന്നാം മാസത്തിലുമാണ് നൽകുന്നത്. ഈ പദ്ധതിയിൽ നിക്ഷേപം കുറഞ്ഞത് 1000 രൂപയിൽ നിന്ന് ആരംഭിക്കാം.പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. സ്കീമിന് കീഴിൽ, നിക്ഷേപകർക്ക് പ്രതിവർഷം 8.2 ശതമാനം നിരക്കിൽ പലിശ നൽകുന്നു. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80-സി പ്രകാരം നികുതിയിളവിന്റെ ആനുകൂല്യവും ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.
സുകന്യ സമൃദ്ധി യോജന
പ്രത്യേകിച്ച് പെൺമക്കൾ ഉള്ളവർക്കായാണ് പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ സ്കീമിൽ, 10 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ അക്കൗണ്ട് തുറക്കാം. ഈ സ്കീമിന് കീഴിലുള്ള മെച്യൂരിറ്റി കാലയളവ് അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 21 വർഷം വരെയാണ്. 250 രൂപയിൽ താഴെയുള്ള സ്കീമിൽ നിങ്ങളുടെ നിക്ഷേപം ആരംഭിക്കാം.ഈ പദ്ധതിയിൽ പരമാവധി 1,50,000 രൂപ വരെ നിക്ഷേപം നടത്താം. ഈ സ്കീം പ്രതിവർഷം 8% കൂട്ടുപലിശയുടെ ആനുകൂല്യം നൽകുന്നു. ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80-സി പ്രകാരം നികുതിയിളവിന്റെ ആനുകൂല്യവും ആളുകൾക്ക് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...