ഈ അവധിക്കാലത്ത് എവിടെയെങ്കിലും പോകാൻ പ്ലാൻ ചെയ്യുന്നുണ്ടോ നിങ്ങൾ ? എന്നാൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. പേറ്റിഎം വഴി നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്താൽ നിങ്ങൾക്ക് ഗംഭീര കിഴിവ് നേടാം.ഗംഭീര നിരക്ക് കുറവാണ് എയർലൈനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പേറ്റിഎം വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫറുള്ളതാണെന്ന് ശ്രദ്ധിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ എയർലൈനുകളിൽ


ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, ആകാശ എയർ, വിസ്താര എയർലൈൻസ്, എയർഏഷ്യ, എയർ ഇന്ത്യ, ഖത്തർ എയർവേയ്‌സ്, സിംഗപ്പൂർ എയർലൈൻസ്, ഗൾഫ് എയർ തുടങ്ങിയ പ്രമുഖ എയർലൈനുകളുടെ പങ്കാളിത്തത്തോടെയാണ് പേടിഎം  ഇത് നടപ്പാക്കുന്നത്. വൺ-വേ ടിക്കറ്റോ റൗണ്ട് ട്രിപ്പോ ആകട്ടെ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, പേടിഎം വാലറ്റ്, യുപിഐ, മറ്റ് പേയ്‌മെന്റ് ഓപ്ഷനുകളിൽ മികച്ച നിരക്കുകളാണ് Paytm വാഗ്ദാനം ചെയ്യുന്നത്.


3,000 രൂപ വരെ കിഴിവ്


തായ്‌ലൻഡ്, മലേഷ്യ, ബാലി, ശ്രീലങ്ക, യുഎഇ, സിംഗപ്പൂർ എന്നിവിടങ്ങളിലും മറ്റ് രാജ്യങ്ങളിലും സന്ദർശിക്കാൻ 8% കിഴിവാണ് പേറ്റിഎം നൽകുന്നത്. 3,000 രൂപ വരെ ടിക്കറ്റിൽ കുറയും. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ‘INTHOLIDAY’ എന്ന പ്രൊമോ കോഡ് ഉപയോഗിക്കണമെന്ന് കമ്പനി അറിയിച്ചു. Paytm-ലൂടെ നിങ്ങളുടെ ദുബായിലിക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ 'PTMDUBAI' എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് 8% കിഴിവ് നേടാം.   2024 ജനുവരി 10 വരെയാണ് ഇതിൻറെ കാലാവധി.


ആകർഷകമായ ക്യാഷ്ബാക്കും ബാങ്ക് ഓഫറുകളും


പേടിഎം പ്ലാറ്റ്‌ഫോം വഴി ബുക്ക് ചെയ്യുന്ന ഓരോ ഫ്ലൈറ്റ് ടിക്കറ്റിനും ആകർഷകമായ ക്യാഷ്ബാക്കിനൊപ്പംബാങ്ക് ഓഫറുകളും സീസണൽ പ്രമോഷനുകളുംടെ ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.