കേന്ദ്ര ജീവനക്കാർക്ക് ഏറ്റവും നല്ല മാസമാണ് വരുന്നത്. ക്ഷാമബത്ത വർദ്ധന അടക്കമാണ് ജീവനക്കാരുടെ പ്രതീക്ഷയിലുള്ളത്. . 4 ശതമാനം വർധനയാണ് ഡിഎയിൽ ജീവനക്കാർ പ്രതീക്ഷിക്കുന്നത്. ഇനിയൊരു വർദ്ധന കൂടി വന്നാൽ ക്ഷാമബത്ത 50 ശതമാനത്തിലെത്തുമെന്നും ജീവനക്കാർ പ്രതീക്ഷിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ഷാമബത്ത കൂടാതെ ട്രാവൽ അലവൻസും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മാർച്ച് മാസത്തിൽ കേന്ദ്ര മന്ത്രിസഭ ഇത് അംഗീകരിക്കും.  ഇതിനുശേഷം, മറ്റ് അലവൻസുകളിലും മാറ്റം വരാം.


ഡിഎ എപ്പോൾ വർദ്ധിക്കും?


2023 ജൂലൈ മുതൽ ഡിസംബർ വരെയുള്ള എഐസിപിഐ സൂചിക കണക്കുകൾ പ്രകാരം നോക്കിയാൽ കേന്ദ്ര ജീവനക്കാർക്ക് 50 ശതമാനം ക്ഷാമബത്ത ലഭിക്കുമെന്ന് ഏതാണ്ട് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതിന് 2024 മാർച്ചിൽ സർക്കാരിന്റെ അംഗീകാരം ലഭിക്കും. ഇങ്ങനെ വന്നാൽ ശമ്പളത്തിൽ അടക്കം വലിയ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം.


ട്രാവൽ അലവൻസ് ഉയരും


ഡിഎയ്ക്ക് ശേഷം ട്രാവൽ അലവൻസിലും ജീവനക്കാർക്ക് വർദ്ധനവുണ്ടാകാം. യാത്രാ അലവൻസ് ജീവനക്കാരുടെ പേ ബാൻഡുമായി ബന്ധിപ്പിക്കുന്നതിലൂടെ ഡിഎയിൽ വർദ്ധന ഉണ്ടാവും. വ്യത്യസ്ത പേ ബാൻഡുകൾക്കൊപ്പം യാത്രാ അലവൻസ് കൂടി ചേർക്കും. ഉയർന്ന മാനദണ്ഡ പ്രകാരം തിരഞ്ഞെടുത്ത നഗരങ്ങളിൽ ഗ്രേഡ് 1 മുതൽ 2 വരെയുള്ളവർക്ക് യാത്രാ അലവൻസ് 1800 രൂപയും 1900 രൂപയുമാണ്. 3 മുതൽ 8 വരെയുള്ള ഗ്രേഡുകൾക്ക് 3600 രൂപ + ഡിഎ ലഭിക്കും. അതേസമയം, മറ്റ് സ്ഥലങ്ങളിൽ ഈ നിരക്ക് 1800 രൂപ + ഡിഎ ആണ്.


എച്ച്ആർഎ


ജീവനക്കാരുടെ വീട്ടുവാടക അലവൻസിലും (എച്ച്ആർഎ) വലിയ മാറ്റമുണ്ടായേക്കും. മാർച്ചിൽ ഡിഎ വർദ്ധനവിന് ശേഷം ഇതും പരിഷ്കരിക്കും.  നിലവിൽ 27, 24, 18 ശതമാനം നിരക്കിലാണ് എച്ച്ആർഎ നൽകുന്നത്. ഇത് നഗരങ്ങളുടെ അടിസ്ഥാനത്തിലാണ്. ക്ഷാമബത്ത 50 ശതമാനമാണെങ്കിൽ എച്ച്ആർഎ 30, 27, 21 ശതമാനമായി ഉയരും.


കേന്ദ്ര ജീവനക്കാർക്ക് 3 സമ്മാനങ്ങൾ


കേന്ദ്ര ജീവനക്കാർക്കുള്ള ഈ 3 സമ്മാനങ്ങളും 2024 മാർച്ചിൽ ഉറപ്പിക്കാം. ആദ്യത്തേത് ക്ഷാമബത്തയിലെ വർദ്ധനവാണ്, രണ്ടാമത്തേത് യാത്രാ അലവൻസിലെ വർദ്ധനവ്, മൂന്നാമത്തേത് എച്ച്ആർഎയിലെ പരിഷ്കരണം. 2024 ഹോളിക്ക് മുമ്പ് പുതിയ നിരക്കുകൾ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷാമബത്ത മാർച്ച് മാസത്തിലാണ് സാധാരണയായി സർക്കാർ  പ്രഖ്യാപിക്കാറുള്ളത്. എച്ച്ആർഎ പരമാവധി 3 ശതമാനവും പരിഷ്കരിക്കും. ഗ്രേഡ് അനുസരിച്ച് യാത്രാ അലവൻസിലും വർദ്ധനവുണ്ടാകും.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.