7th Pay Commission: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സ്ഥിരീകരിച്ചു, ശമ്പളം 27,000 രൂപ കൂടിയേക്കും
7th Pay Commission Update: ഉത്സവ സീസണിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് (Central Government Employees) സാധാരണ ശബളത്തിൽ വർധനവ് ഉണ്ടാകാറുണ്ട്. ദീർഘകാലമായി ഡിഎ വർദ്ധനവിനായി കാത്തിരിക്കുന്ന ജീവനക്കാർക്ക് ക്ഷാമബത്ത സഹിതം മുൻ മാസങ്ങളിലെ കുടിശ്ശിക ഉടൻ ലഭിക്കും.
7th Pay Commission DA Hike: ഈ ഉത്സവകാലത്ത് കേന്ദ്രസർക്കാർ ജീവനക്കാർക്ക് വർധിച്ച ശമ്പളം ലഭിച്ചേക്കാം. ദീർഘകാലമായി ഡിഎ വർദ്ധനയ്ക്കായി കാത്തിരിക്കുന്ന ജീവനക്കാർക്ക് മുൻ മാസങ്ങളിലെ കുടിശ്ശികയോടൊപ്പം ഡിഎ വർദ്ധനവിന്റെ അപ്ഡേറ്റ് ഉടൻ ലഭിക്കുമെന്നാണ് സൂചന. മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധന ഒക്‌ടോബർ അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് പറയുന്നത്.
Also Read: 7th Pay Commission: തിരഞ്ഞെടുപ്പ് മുന്നിൽ; ഡിഎ ലഭിക്കുമോ കേന്ദ്ര ജീവനക്കാർക്ക്
മന്ത്രിസഭാ യോഗത്തിൽ വർധിപ്പിച്ച ഡിഎ അംഗീകരിക്കും, ശേഷമായിരിക്കും ജീവനക്കാർക്ക് ഉയർന്ന ശമ്പളത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്. AICPI ഇൻഡക്സ് ഡാറ്റ അനുസരിച്ച് ഇത്തവണയും സർക്കാർ ക്ഷാമബത്ത 4 ശതമാനം വർദ്ധിപ്പിച്ചേക്കുമെന്നാണ്. Zee Business റിപ്പോർട്ട് അനുസരിച്ച് ജൂണിലെ ഇൻഡക്സ് നമ്പർ 136.4 പോയിന്റായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിച്ചാൽ ഡിഎ സ്കോർ 46.24 ആയിട്ടുണ്ട്. അതായത് ഡിഎയിൽ മൊത്തം 4% വർധനയുണ്ടാകും.
Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മീദേവിയുടെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!
അടിസ്ഥാന ശമ്പളം 56900 രൂപയാണെങ്കിൽ എങ്ങനായിരിക്കും കാൽക്കുലേഷൻ?
>> അടിസ്ഥാന ശമ്പളം - 56,900 രൂപ
>> പുതുക്കിയ ഡിഎ (46%) - പ്രതിമാസം 26,174 രൂപ
>>നിലവിലെ DA (42 ശതമാനം) - പ്രതിമാസം 23,898 രൂപ
>> ഡിഎ വർധനവ് - പ്രതിമാസം 2276 രൂപ
>> വാർഷിക വർദ്ധനവ് - 27312 രൂപ
അടിസ്ഥാന ശമ്പളം 18,000 രൂപയാണെങ്കിൽ എന്താണ് കണക്ക്?
>> അടിസ്ഥാന ശമ്പളം - 18,000 രൂപ
>> പുതിക്കിയ ഡിഎ (46 %) - പ്രതിമാസം 8280 രൂപ
>>നിലവിലെ DA (42 %) - പ്രതിമാസം 7560 രൂപ
>> ഡിഎ വർധനവ് - പ്രതിമാസം 720 രൂപ
>> വാർഷിക വർദ്ധനവ് - 8640 രൂപ
Read Also: 7th Pay Commission Updates: ഡിഎയ്‌ക്കൊപ്പം ബോണസും, കേന്ദ്ര ജീവനക്കാർക്ക് ഇനി എന്തൊക്കെ ലഭിച്ചേക്കും?
ഡിഎ 4 ശതമാനം കൂടും
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ഇത്തവണയും കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം 4 ശതമാനം വർധിപ്പിച്ചേക്കും. ഈ വർദ്ധനവിന് ശേഷം ജീവനക്കാരുടെ ഡിഎ 46 ശതമാനമായി ഉയരും. ഇതിന്റെ ആനുകൂല്യം ജീവനക്കാർക്ക് 2023 ജൂലൈ 1 മുതൽ ലഭിക്കും. വർധിപ്പിച്ച ക്ഷാമബത്തയ്ക്കായി ജീവനക്കാർ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് മാധ്യമ റിപ്പോർട്ട് ട്ടുകൾ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഒക്‌ടോബർ അവസാനത്തോടെ സർക്കാർ ജീവനക്കാർക്ക് ഈ സമ്മാനം ലഭിച്ചേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...