കൊട്ടക് മഹീന്ദ്ര ബാങ്കും ഡിസിബി ബാങ്കും രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് ഉയർത്തി. മിക്ക ബാങ്കുകളും പലിശനിരക്ക് കുറയ്ക്കുന്ന സമയത്താണ് ഈ വർദ്ധനവ്. ഇപ്പോൾ നിക്ഷേപിച്ചാൽ നിങ്ങൾക്ക് എത്ര രൂപ പലിശയിനത്തിൽ ലഭിക്കും എന്ന് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊട്ടക് ബാങ്ക് എഫ്ഡി നിരക്ക്


മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഒക്ടോബറിലാണ് ബാങ്ക് അവസാനമായി പലിശനിരക്ക് മാറ്റിയത്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് സാധാരണ ഉപഭോക്താക്കൾക്ക് 2.75 ശതമാനം മുതൽ 7.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.35 ശതമാനം മുതൽ 7.80 ശതമാനം വരെയും പലിശനിരക്ക് കൊട്ടക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 23 മാസം 1 ദിവസം മുതൽ 2 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഏറ്റവും ഉയർന്ന എഫ്ഡി പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.


കൊട്ടക് മഹീന്ദ്ര ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ


7 - 14 ദിവസം - 2.75%


15 - 30 ദിവസം 3.00%


31 - 45 ദിവസം 3.25%


46 - 90 ദിവസം 3.50%


91 - 120 ദിവസം 4.00%


121 - 179 ദിവസം - 4.25%


180 ദിവസം 7.00%


181 ദിവസം മുതൽ 269 ദിവസം വരെ - 6.00%


270 ദിവസം 6.00%


271 ദിവസം മുതൽ 363 ദിവസം വരെ - 6.00%


364 ദിവസം 6.50%


365 ദിവസം മുതൽ 389 ദിവസം വരെ - 7.10%


390 ദിവസം (12 മാസം 24 ദിവസം) 7.15%


391 ദിവസം - 23 മാസത്തിൽ താഴെ - 7.20%


23 മാസം - 7.25%


23 മാസം 1 ദിവസം - 2 വർഷത്തിൽ കുറവ് - 7.25%


2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 7.10%


3 വർഷവും അതിൽ കൂടുതലും എന്നാൽ 4 വർഷത്തിൽ താഴെയും - 7.00%


4 വർഷവും അതിൽ കൂടുതലും എന്നാൽ 5 വർഷത്തിൽ താഴെയും - 7.00%


5 വർഷവും അതിൽ കൂടുതലും 10 വർഷം വരെ 6.20%


ഡിസിബി ബാങ്ക്


2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ തിരഞ്ഞെടുത്ത കാലയളവുകളിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഡിസിബി ബാങ്ക് ഉയർത്തി. പുതിയ നിരക്കുകൾ ഡിസംബർ 13 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.സാധാരണ ഉപഭോക്താക്കൾക്ക് 8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.60 ശതമാനവുമാണ് ബാങ്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. വർദ്ധനവിന് ശേഷം, ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക്  ബാങ്ക് 3.75% മുതൽ 8% വരെയും പ്രായമായവർക്ക് 4.25% മുതൽ 8.60% വരെയും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.


പുതിയ എഫ്ഡി നിരക്കുകൾ


7 ദിവസം മുതൽ 45 ദിവസം വരെ - 3.75%


46 ദിവസം മുതൽ 90 ദിവസം വരെ - 4.00%


91 ദിവസം മുതൽ 6 മാസത്തിൽ താഴെ - 4.75%


6 മാസം മുതൽ 10 മാസത്തിൽ താഴെ - 6.25%


10 മാസം മുതൽ 12 മാസത്തിൽ താഴെ - 7.25%


12 മാസം - 7.15%


12 മാസം 1 ദിവസം മുതൽ 12 മാസം 10 ദിവസം വരെ - 7.85%


12 മാസം 11 ദിവസം മുതൽ 18 മാസം 5 ദിവസം വരെ - 7.15%


18 മാസം 6 ദിവസം മുതൽ 700 ദിവസത്തിൽ താഴെ - 7.50%


700 ദിവസം മുതൽ 25 മാസത്തിൽ താഴെ - 7.55%


25 മാസം മുതൽ 26 മാസം വരെ - 8.00%


26 മാസം മുതൽ 37 മാസത്തിൽ താഴെ - 7.60%


37 മാസം മുതൽ 38 മാസം വരെ - 7.90%


38 മാസം മുതൽ 61 മാസത്തിൽ താഴെ - 7.40%


61 മാസം - 7.65%


61 മാസം മുതൽ 120 മാസം വരെ - 7.25%



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.