അബുദാബി:  പ്രാഥമിക ഓഹരി വിൽപന(ഐപിഒ) യിൽ വലിയ കുതിപ്പുമായി യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്സ്.  2 ദിർഹമായി അന്തിമ ഓഹരി വില നിശ്ചയിച്ചു. കമ്പനിയുടെ 11 % മൂലധനത്തിന് ആനുപാതികമായി ആകെ ഓഹരികൾ 550,729,221 എണ്ണം ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ ഓഹരികളിലൂടെ കമ്പനിയിലേക്ക് 1.1 ബില്യൺ  ദിർഹത്തിന്റെ നിക്ഷേപം എത്തും. അന്തിമ ഓഫർ വിലയെ അടിസ്ഥാനമാക്കി, ഒക്ടോബർ പത്തിന് ലിസ്റ്റ് ചെയ്യുമ്പോൾ  ബുർജീലിന്റെ പ്രതീക്ഷിത വിപണി മൂല്യം 10.4 ബില്യൺ ദിർഹം ആയിരിക്കും. ഇത് പ്രകാരം  ആരോഗ്യ സേവന രംഗത്ത് നിന്ന് എഡിഎക്‌സിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറുകയാണ്  ബുർജീൽ ഹോൾഡിംഗ്‌സ്.


യുഎഇയിലെയും മേഖലയിലെയും നിക്ഷേപകരിൽ നിന്ന് ഐപിഒയ്ക്ക്  ലഭിച്ചത് മികച്ച പ്രതികരണമാണെന്ന് കമ്പനി അറിയിച്ചു. ഐപിഒയ്ക്കുള്ള ആകെ ഡിമാൻഡ് 32 ബില്യൺ ദിർഹത്തിലധികമായിരുന്നു, ഇത് വഴി 29 മടങ്ങ് അധിക സബ്സ്‌ക്രിപ്ഷൻ ആണ് ഉണ്ടായത്. 


Read Also: ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി കിംഗ് ഖാൻ


പുതിയ ഓഹരി ഉടമകളെ ബുർജീൽ ഹോൾഡിങ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. 29 മടങ്ങ് ഓവർ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടതു തന്നെ ബുർജീൽ മുന്നോട്ട് വയ്ക്കുന്ന  ആരോഗ്യരംഗ്യത്തെ മൂല്യങ്ങളെയും നിക്ഷേപ രംഗത്തെ വിശ്വാസ്യതയേയും സൂചിപ്പിക്കുന്നു. ഐപിഒ വിജയത്തിന് അബുദാബിയിലെ സംവിധാനങ്ങൾ നൽകുന്ന മികച്ച പിന്തുണയും കാരണമായി. ലിസ്റ്റ് ചെയ്യുമ്പോൾ എഡിഎക്സിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത്കെയർ കമ്പനികളിലൊന്നായി ബുർജീൽ ഹോൾഡിങ്‌സ് മാറുമെന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് പ്രാദേശിക മൂലധന വിപണികളെ കൂടുതൽ വൈവിധ്യവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ഓഹരികൾക്ക് അർഹരായ അപേക്ഷകർക്ക് എട്ടാം തീയതി മുതൽ എസ്എംഎസ് വഴി സ്ഥിരീകരണം ലഭിക്കും. അല്ലാത്തവർക്ക് റീഫണ്ടും അന്നുമുതൽ ലഭിച്ചു തുടങ്ങും. 


'ബുർജീൽ' ചിഹ്നത്തിന് കീഴിൽ ഇന്റർനാഷണൽ സെക്യൂരിറ്റീസ് ഐഡന്റിഫിക്കേഷൻ നമ്പർ (ഐഎസ്‌ഐഎൻ) 'AEE01119B224' ലാണ് ബുർജീൽ ഹോൾഡിങ് വ്യാപാരം നടത്തുക. 


ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ  ഡോ. ഷംഷീറിന്റെ വിപിഎസ് ഹെൽത്ത്കെയർ ഹോൾഡിങ്‌സ് കമ്പനിക്ക് ബുർജീൽ ഹോൾഡിങ്സിൽ 70% ഓഹരി പങ്കാളിത്തമാണുണ്ടാവുക. 15% ഓഹരികൾ യുഎഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി (ഐഎച്ച്‌സി) ഏറ്റെടുത്തിരുന്നു. 


ഐപിഒയ്ക്കായുള്ള സമാഹരണത്തിൽ  ദുബായ് ഇസ്ലാമിക് ബാങ്ക്  ലീഡ് മാനേജറായും ഫസ്റ്റ് അബുദാബി ബാങ്ക് ലീഡ് റിസീവിംഗ് ബാങ്കായും  പ്രവർത്തിച്ചു. ഇന്റർനാഷണൽ സെക്യൂരിറ്റീസാണ് സാമ്പത്തിക ഉപദേഷ്ടാവ്. ബിഎച്ച്എം ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് ലിസ്റ്റിംഗ് ഉപദേഷ്ടാവും, ജെപി മോർഗൻ സെക്യൂരിറ്റീസ് മൂലധന വിപണി ഉപദേഷ്ടാവും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.