ന്യൂഡൽഹി: ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 2022 സാമ്പത്തിക വർഷത്തിൽ ക്യാമ്പസ് ഇന്റർവ്യൂ വഴി കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പേർക്ക് ജോലി നൽകുമെന്ന് പ്രഖ്യാപനം. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയിൽ ഇന്ത്യയിൽ 40,000 പേർക്കും അമേരിക്കയിൽ (America) 2,000 പേർക്കും ജോലി നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ അഞ്ച് ലക്ഷത്തിലേറെ പേരാണ് ടിസിഎസിൽ ജോലി ചെയ്യുന്നത്. ലാറ്റിൻ അമേരിക്കയിലും കൂടുതൽ പേർക്ക് ജോലി നൽകുമെന്ന് ടിസിഎസ് പ്രഖ്യാപിച്ചു. 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കമ്പനി 20,409 പേ‍ർക്ക് ജോലി നൽകി. ഇതോടെ കമ്പനിയുടെ ആകെ ജീവനക്കാരുടെ (Employees) എണ്ണം 5,09,058 ആയി ഉയർന്നു.


ALSO READ: Twitter ഒടുവിൽ വഴങ്ങി, അമേരിക്കൻ മൈക്രോ ബ്ലോഗിങ് വെബ്സൈറ്റ് പുതിയ പരാതി പരിഹാര ഓഫീസറായി വിനയ് പ്രകാശിനെ നിയമിച്ചു


സർവീസ് ബിനിനസ് മോഡൽ എപ്പോഴും ആളുകളുമായി ചേർന്ന് നിൽക്കുന്നതാണെന്നും അത് എപ്പോഴും അനുബന്ധ സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും (Business) വളരാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും ടിസിഎസ് അധികൃതർ പറ‍ഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.