റിപ്പോ നിരക്കുകളിൽ കാര്യമായ മറ്റങ്ങളൊന്നുമില്ലാത്തതിനാൽ നാല് ബാങ്കുകൾ സീനിയർ സിറ്റിസൺസിനുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി.സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും ഈ വർദ്ധനവ് ലഭിക്കും. അതേസമയം, വർദ്ധിച്ചുവരുന്ന നിക്ഷേപ മൂലധനം മൂലം ഈ വർഷം ബാങ്കുകൾക്ക് പലിശ നിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് വിദഗ്ധർ കരുതുന്നു. ബാങ്കിന്റെ സ്ഥിരനിക്ഷേപങ്ങളിൽ നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആ നല്ല ബാങ്കുകൾ ഇതാ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്സിസ് ബാങ്ക് fd പലിശ നിരക്ക്


സ്വകാര്യ മേഖലയിലെ ബാങ്ക് മുതിർന്ന പൗരൻമാർക്കുള്ള സ്ഥിരനിക്ഷേപ പലിശ വർധിപ്പിച്ചു. ഓഗസ്റ്റ് 14 മുതൽ ഇത് പ്രാബല്യത്തിൽ വരും. 7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപ കാലയളവിലാണ് ഈ വർദ്ധനവ് വരുത്തിയിരിക്കുന്നത്. ഈ വർദ്ധനക്ക് ശേഷം, ബാങ്കുകൾ ഉപഭോക്താക്കൾക്ക് 3.5 ശതമാനം മുതൽ 8.05 ശതമാനം വരെ പലിശ ലഭിക്കും.


കാനറ ബാങ്ക് 


പൊതുമേഖലാ കാനറ ബാങ്ക് മുതിർന്ന പൗരന്മാർക്ക് FD സ്കീമുകൾക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ നിരക്കുകൾ ഓഗസ്റ്റ് 12 മുതൽ പ്രാബല്യത്തിൽ വരും.


ഫെഡറൽ ബാങ്ക് സ്ഥിര നിക്ഷേപ പലിശ


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു, അതിന്റെ നിരക്കുകൾ 2023 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും. 13 മാസത്തേക്ക് സ്ഥിരനിക്ഷേപ പലിശ നിരക്ക് തുടരുമെന്ന് ഫെഡറൽ ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. മുതിർന്ന പൗരന്മാർക്ക് 8.07 ശതമാനം നൽകി.


സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് FD സ്കീം


സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് 5 വർഷത്തേക്ക് ഫിക്സഡ് ഡിപ്പോസിറ്റ് നിരക്ക് 85 ബേസിസ് പോയിന്റ് (0.85 ശതമാനം) വർധിപ്പിച്ചിട്ടുണ്ട്. സ്‌മോൾ ഫിനാൻസ് ബാങ്ക് ഇപ്പോൾ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾ അതിന്റെ മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.10 ശതമാനം വരെ പലിശ നിരക്കിൽ അനുവദിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.