ഇന്ത്യയിലെ കോർപറേറ്റ്(Corporate) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കടന്ന് വിഐ(Vodafone Idea). ഭീമമായ കട ബാധ്യത(Debt) നേരിടുന്ന കമ്പനിയുടെ പ്രവർത്തനം ഏതു നിമിഷവും അവസാനിച്ചേക്കാമെന്നാണ് വ്യവസായലോകത്തിന്റെ കണക്ക് കൂട്ടൽ. വോഡാഫോൺ ഐഡിയ കമ്പനി തകർന്നാൽ ഏറ്റവും വലിയ നഷ്ടം നേരിടുക കേന്ദ്ര സർക്കാരാകും(Central Government). 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌പെക്ട്രം ഫീസ് ഇനത്തിലും AGR കുടിശ്ശികയിനത്തിലും കമ്പനി സർക്കാരിന് നൽകാനുള്ളത് 1.6 ലക്ഷം കോടി രൂപയാണ്. ബാങ്കുകൾക്ക് നൽകാനുള്ളതാകട്ടെ 23,000 കോടി രൂപയും. കമ്പനി എടുത്ത വായ്പയിലേറെയും പൊതുമേഖല ബാങ്കുകളിൽ നിന്നെടുത്തവയാണ്. വോഡഫോൺ ഐഡിയയുടെ തകർച്ചയിൽ ടെലികോം വകുപ്പിനും ദേശീയ ഖജനാവിനും(National exchequer) വലിയ നഷ്ടമാണ് സംഭവിക്കുക. 


Read More : VI യുടെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ അറിയുമോ? ചെലവ് പ്രതിദിനം വെറും 9 രൂപയിലും താഴെ!


കമ്പനിയുടെ നിലവിലുള്ള മൊത്തം കടബാധ്യത 1.8 ലക്ഷം കോടി രൂപയാണ്. മാർച്ച് പാദത്തിൽ മാത്രം 7,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. പണലഭ്യത കുറഞ്ഞതിനാൽ കമ്പനിയുടെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലാണ്. 


Read more: Vi യുടെ ഈ സേവനം നിർത്തലാക്കുന്നു, നഷ്ടം വരുന്നതിന് മുൻപ് ഇക്കാര്യം ചെയ്യുക!


 


വിവിധ അനലിസ്റ്റുകളിൽ നിന്നും വോഡഫോൺ ഐഡിയയുടെ സാമ്പത്തിക കണക്കുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം ഓരോ ഉപഭോക്താവിൽനിന്നും കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനം 107 രൂപയായി കുറഞ്ഞിട്ടുണ്ട്. മറ്റ് Telecom കമ്പനികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ തുകയാണിത്. റിലയൻസ് ജിയോക്ക് ഈ ഇനത്തിൽ 138 രൂപയും ഭാരതി എയർടെലിന് 145 രൂപയുമാണ് ലഭിക്കുന്നത്. കുറഞ്ഞത് 200 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമെ കുടിശ്ശിക തീർത്ത് ടെലികോം കമ്പനികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. 


Read more: Vi യുടെ ഈ മികച്ച പ്ലാൻ‌ ജിയോയെയും BSNL നെയും കടത്തിവെട്ടും, ദിവസേന 4 ജിബി ഡാറ്റയും ഒപ്പം ഈ ആനുകൂല്യവും


കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച ആശങ്ക പ്രമോട്ടർമാർ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കമ്പനിയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ വിസമ്മതിക്കുകയും സർക്കാർ ഇടപെടണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ദിനംപ്രതി നഷ്ടം കുമിഞ്ഞു കൂടുന്ന സാഹചര്യമാണുള്ളത്. സമീപഭാവിയിലൊന്നും പ്രതിസന്ധിയിൽനിന്ന് കരകയറാൻ സാധ്യതയില്ലെന്നാണ് ഗോൾഡ്മാൻ സാച്‌സിന്റെ വിലിയരുത്തൽ. വരുന്ന ഡിസംബറിനും ഏപ്രിലിനും ഇടയിൽ AGR കുടിശ്ശിക, സ്‌പെക്ട്രം എന്നിവ ഇനത്തിൽ 22,500 കോടി രൂപയെങ്കിലും കമ്പനിക്ക് കണ്ടെത്തേണ്ടി വരും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക