വിസ്താര എയർലൈൻസ് ആഭ്യന്തര യാത്രകൾക്കായി 1,923 രൂപ മുതൽ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയ്ക്കുള്ളിൽ ഇക്കണോമി, പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് എന്നിവയിലായിരിക്കും നിരക്കുകൾ. വിൻറർ പ്രത്യേക ഓഫറാണിത്. ഡിസംബർ 10-നുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കായിരിക്കും ആനുകൂല്യം. 11-Dec-2023 നും 30-Sep-2024 നും ഇടയിലുള്ള യാത്രയ്ക്കായി ഇത് ഉപയോഗിക്കാം. തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമേ ഇതേ നിരക്കിൽ ടിക്കറ്റ് ലഭ്യമാകൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

നിരക്കുകൾ അറിയാം


1. 11-Dec-2023 നും 30-Sep-2024 നും ഇടയിലുള്ള യാത്രയ്ക്കുള്ള ബുക്കിംഗുകളാണിത്. 1923 രൂപയാണ് പ്രമോഷണൽ വൺ-വേ ഇക്കണോമി ക്ലാസ് നിരക്ക്, 2323 രൂപ പ്രമോഷണൽ വൺ-വേ പ്രീമിയം ഇക്കോണമി നിരക്ക്, 9923 രൂപ പ്രമോഷണൽ വൺ-വേ ബിസിനസ് ക്ലാസ് നിരക്ക്. 


അടിസ്ഥാന നിരക്കിൽ മാത്രം ഇളവ് ബാധകമാണ്. മറ്റെല്ലാ നിരക്കുകളും അധികമായിരിക്കും. വിസ്താരയിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിൽ കൺവീനിയൻസ് ചാർജ് ചേർക്കും. ചണ്ഡീഗഡ്, ശ്രീനഗർ, ഗുവാഹത്തി എന്നിവടങ്ങളിലേക്കെല്ലാം 1923 രൂപക്ക് പോയി വരാം.


കാലാകാലങ്ങളിൽ വിവിധ എയർലൈനുകൾ ഓഫറുകൾ നൽകാറുണ്ട്.  അടുത്തിടെ, സ്‌പൈസ് ജെറ്റും ഉത്സവ സീസണിൽ ഒരു ഓഫർ അവതരിപ്പിച്ചിരുന്നു. ഓഫർ അനുസരിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ ഫ്ലൈറ്റ് ബുക്കിംഗിൽ 10 ശതമാനം വരെ കിഴിവ് ലഭിക്കും. ഇതിനുപുറമെ എയർ ഇന്ത്യയും ആഭ്യന്തര വിമാന ടിക്കറ്റുകൾ പരിമിതകാലത്തേക്ക് വില കുറച്ചിരുന്നു. 1470 രൂപ മാത്രമാണ് ടിക്കറ്റിന് എയർ ഇന്ത്യ വാങ്ങിയത്. 



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.