EPFO: ഓൺലൈനായും ഓഫ്ലൈനായും പരിശോധിക്കാം പിഎഫ് ബാലൻസ്; അറിഞ്ഞിരിക്കണം ഈ സേവനം
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് പിഎഫ് ബാലൻസ് അറിയാൻ സാധിക്കും.
ഒരു വ്യക്തിയുടെ സേവന കാലാവധിക്ക് ശേഷം പെൻഷൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഇന്ത്യയിലെ തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് കൈകാര്യം ചെയ്യുന്നത് EPFO ആണ്. വിരമിക്കലിനോ ജോലി മാറുമ്പോഴോ ഉപയോഗിക്കാവുന്ന സമ്പാദ്യത്തിന് തൊഴിലുടമയും ജീവനക്കാരനും തുല്യ സംഭാവനകൾ നൽകുന്ന ഒരു സേവിംഗ് ടൂളായി ഇത് പ്രവർത്തിക്കുന്നു.
ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ ഓൺലൈനിലും ഓഫ്‌ലൈനിലും നിരവധി മാർഗങ്ങളുണ്ട്:
1. മിസ്ഡ് കോൾ
യുഎഎൻ സൈറ്റിൽ എൻറോൾ ചെയ്ത ഉപയോക്താക്കൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകി അവരുടെ ഇപിഎഫ്ഒ അക്കൗണ്ട് വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. രണ്ട് റിംഗുകൾക്ക് ശേഷം, കോൾ തനിയെ കട്ടാകും. ഈ സേവനത്തിനായി നിങ്ങളിൽ നിന്ന് പൈസ ഈടാക്കില്ല. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ അല്ലെങ്കിൽ പാൻ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് അവരുടെ യുഎഎൻ സീഡ് ചെയ്തിട്ടുണ്ടെങ്കിൽ ഇപിഎഫ്ഒയുടെ ഏറ്റവും പുതിയ സംഭാവനകളെ കുറിച്ചും പിഎഫ് ബാലൻസിനെയും കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
2. എസ്എംഎസ്
യുഎഎൻ-ആക്ടിവേറ്റഡ് ഉപയോക്താക്കൾക്ക് അവരുടെ ഏറ്റവും പുതിയ പിഎഫ് സംഭാവനയെക്കുറിച്ചും ഇപിഎഫ്ഒയിൽ ലഭ്യമായ ബാലൻസിനെ കുറിച്ചും അറിയാൻ ഒരു എസ്എംഎസ് അയച്ചാൽ മാത്രം മതി. ഇതിനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കാം.
3. UMANG ആപ്പ്
യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ് (UMANG) ആപ്പ് വഴി ജീവനക്കാർക്ക് അവരുടെ സ്മാർട്ട്ഫോണുകളിൽ EPF അക്കൗണ്ടുകൾ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ സാധിക്കും. ഇപിഎഫ് ബാലൻസുകൾ പരിശോധിക്കുന്നതിന് പുറമെ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ക്ലെയിമുകൾ ഫയൽ ചെയ്യാനും ട്രാക്ക് ചെയ്യാനും കഴിയും. ആപ്പ് ആക്‌സസ് ചെയ്യുന്നതിന്, ഉപയോക്താക്കൾ ആദ്യം അവരുടെ യുഎഎൻ-രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു തവണ രജിസ്റ്റർ ചെയ്യണം.
4. ഇപിഎഫ്ഒ പോർട്ടൽ
യുഎഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് epfindia.gov.in എന്ന ഇപിഎഫ്‌ഒ സൈറ്റിൽ ലോഗിൻ ചെയ്‌ത് നിങ്ങളുടെ പ്രസ്താവന പരിശോധിക്കാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...