പുതിയ പരീക്ഷണങ്ങളെല്ലാം വിജയമാക്കുന്ന റോയൽ എൻഫീൽഡിനെയാണ് സമീപകാലത്ത് കാണാനാകുന്നത്. അടുത്തിടെ നിരത്തിലിറങ്ങിയ മീറ്റിയോർ 650 തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ഇപ്പോൾ ഇതാ റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക്ക് 350യും 650 സിസി സെഗ്മെന്റിലേയ്ക്ക് ചുവടുമാറാനൊരുങ്ങുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

650 സിസി സെഗ്മെന്റിൽ പരീക്ഷണങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ തന്നെ റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചിരുന്നു. ക്ലാസിക് സീരീസിലെ 650 സിസി മോഡലിന്റെ പരീക്ഷണ ഓട്ടത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സൂപ്പർ മീറ്റിയോർ മോഡൽ വൻ ജനപ്രീതി നേടിയതിന് പിന്നാലെയാണ് ക്ലാസിക് മോഡലിലും 650 സിസി എൻജിൻ പരീക്ഷിക്കാൻ റോയൽ എൻഫീൽഡ് തീരുമാനിച്ചിരിക്കുന്നത്. 


ALSO READ: ഹീറോ എക്‌സ്‌ട്രീം 160R 4V ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും


അടിമുടി മാറ്റങ്ങളുമായി പുതിയ പ്ലാറ്റ്‌ഫോമിൽ പുറത്തിറക്കിയ ക്ലാസിക് 350യെ വാഹനപ്രേമികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എൻഫീൽഡിനെ എന്നും ട്രോളുകളിൽ നിറച്ചിരുന്ന 'വിറയൽ വികാരം' പുതിയ പ്ലാറ്റ്‌ഫോമിൽ ഇല്ലെന്നത് തന്നെയാണ് വാഹനത്തെ ജനപ്രിയമാക്കിയത്. കൂടാതെ പഴയ ക്ലാസിക് 350യിൽ ഇല്ലാതിരുന്ന പല സാങ്കേതിക വിദ്യകളും പുതിയ ക്ലാസിക്കിൽ നൽകുകയും ചെയ്തിരുന്നു. ഫ്യുവൽ ഗേജും പില്യൺ സീറ്റും തന്നെയായിരുന്നു പുത്തൻ മോഡലിന്റെ പ്രധാന സവിശേഷത.  


പുതിയ പ്ലാറ്റ്‌ഫോമിലെത്തിയ ക്ലാസിക് 350 മോഡലുമായി രൂപസാദൃശ്യമുള്ള വാഹനം തന്നെയാകും ക്ലാസിക് 650 എന്നാണ് സൂചന. ഹെഡ് ലാംപിലാകും പ്രകടമായ മാറ്റമുണ്ടാകുക. അകത്തേയ്ക്ക് കയറിയിരിക്കുന്ന ക്ലിയറൻസ് ഹെഡ്‌ലാംപാകും ക്ലാസിക് 650യ്ക്ക് മിഴിവേകുക. ഹലോജെൻ ഹെഡ്‌ലാംപിന് പകരം എൻഇഡി ഹെഡ്‌ലാംപാകും നൽകുക. ക്ലാസിക് 350യിലേത് പോലെ തന്നെ ക്രോമിന്റെ അതിപ്രസരവും സ്റ്റീൽ റിം വീലുകളും തന്നെയാകും 650 മോഡലിനും നൽകുമെന്നാണ് വിവരം. 


റോയൽ എൻഫീൽഡ് ബൈക്കുകളിലെ മസിൽമാനായ ക്ലാസിക് 350യ്ക്ക് കുറച്ചുകൂടി വലിപ്പം നൽകിയാകും 650 സിസി അവതരിപ്പിക്കുക. മുന്നിൽ ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ഡബിൾ ഷോക് അബ്‌സോർബുകളും കാണാം. ഇന്റർസെപ്റ്റർ - കോണ്ടിനന്റൽ ജിടി മോഡലുകളിൽ നിന്ന് മാറി ഡീട്യൂൺ ചെയ്ത 650 സിസി എൻജിനാകും ഈ മോഡലിന് കരുത്തേകുക. 650 ട്വിൻ മോഡലുകൾക്കും സൂപ്പർ മീറ്റിയോർ 650യ്ക്കും ഇടയിലായിരിക്കും ക്ലാസിക് 650 അവതരിപ്പിക്കുക. ഏകദേശം 2.8 ലക്ഷം രൂപ വരെയാകും ഈ മോഡലിന്റെ വില എന്നാണ് സൂചന. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.