Mumbai: 50 കോടി രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമായി  Paytm, വ്യാപാരികളും ഉപഭോക്താക്കളും നടത്തുന്ന  എല്ലാ ഇടപാടുകള്‍ക്കും  ഗ്യാരണ്ടീഡ് ക്യാഷ്ബാക്ക്...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിജിറ്റൽ ഇന്ത്യ  (Digital India) ആറ് വർഷം പൂർത്തിയാക്കുന്ന അവസരത്തിലാണ്  ജനപ്രിയ ഡിജിറ്റൽ പേയ്മെന്‍റ്  ആപ്പ്  (Digital Payment App) പേടിഎം  ഗ്യാരണ്ടീഡ് ക്യാഷ്ബാക്ക് ഓഫറുമായി എത്തുന്നത്‌. ഓഫറിന്‍റെ ഭാഗമായി  വ്യാപാരികളും ഉപഭോക്താക്കളും നടത്തുന്ന ഇടപാടുകൾക്ക് ക്യാഷ്ബാക്ക്  (Cashback) നൽകുന്നതിനായി 50 കോടി രൂപയാണ് കമ്പനി  നീക്കിവച്ചിട്ടുള്ളത്.  


ഇപ്പോൾ, പേടിഎം ആപ്ലിക്കേഷൻ  (Paytm) വഴി നടത്തുന്ന എല്ലാ ഇടപാടുകൾക്കും ഉപയോക്താക്കൾക്ക് Cashback ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. 


കഴിഞ്ഞ വർഷമാണ് കമ്പനി ആൾ ഇൻ വൺ ക്യൂ ആർ കോഡ്  (All in one QR Code) പുറത്തിറക്കിയത്. പേടിഎം ആപ്പ് ഉപയോഗിച്ച് ഏത് യുപിഐ ആപ്പിലെയും ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താൻ സഹായിക്കും.


Also Read: Digital India, രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമെന്ന് Prime Minister Narendra Modi


ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വ്യാപാരികൾക്കായി പേടിഎം ഒരു പ്രത്യേക സംരംഭവും ആരംഭിച്ചിട്ടുണ്ട്. പേടിഎം ആപ്ലിക്കേഷനിലൂടെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തുന്ന വ്യാപാരികൾക്ക് പേടിഎമ്മിൽ നിന്ന് സർട്ടിഫിക്കറ്റുകളും ആവേശകരമായ പ്രതിഫലങ്ങളും ലഭിക്കും. 


കേന്ദ്ര സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം  ഡിജിറ്റൽ ഇന്ത്യയുടെ  (Digital India)ആറാം വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനപ്രിയ ഡിജിറ്റൽ പേയ്മെന്‍റ്  ആപ്പ്  Paytm...!!


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.