Driving License ന് ഇനി ടെസ്റ്റ് നൽകേണ്ടതില്ല! ഒറ്റ ക്ലിക്കിലൂടെ DL ഉണ്ടാക്കാം, നിയമം മാറി
Driving License New Rules: ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കാൻ ഇപ്പോൾ വളരെ എളുപ്പമായിരിക്കുകയാണ്. കേന്ദ്ര സർക്കാർ ചില നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, അതിനുശേഷം ഡ്രൈവിംഗ് ലൈസൻസിനായി സാധാരണക്കാർക്ക് RTO യിൽ കയറി ഇറങ്ങേണ്ട ആവശ്യം ഇല്ല.
ന്യൂഡൽഹി: Driving License New Rules: നിങ്ങൾക്കും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കണമെങ്കിൽ (Driving License New Rules) നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. ഡ്രൈവിംഗ് ലൈസൻസിനായി നിങ്ങൾക്ക് ഇനി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് (RTO) കയറിയ ഇറങ്ങേണ്ട ആവശ്യമില്ല.
കേന്ദ്ര സർക്കാർ ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കുന്നത്തിനുള്ള നിയമങ്ങൾ വളരെ എളുപ്പമാക്കിയിട്ടുണ്ട്. വരൂ അറിയാം.. സർക്കാരിന്റെ പുതിയ നിയമങ്ങൾ എന്തൊക്കെയാണെന്ന്..
DL ന് ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ല (Driving test not required for DL)
ഡ്രൈവിംഗ് ലൈസൻസിനുള്ള നിയമങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് ഇപ്പോൾ നിങ്ങൾക്ക് ഒരു തരത്തിലുമുള്ള ഡ്രൈവിംഗ് ടെസ്റ്റ് RTO യിൽ പോയി നൽകേണ്ടതില്ല. ഈ നിയമങ്ങൾ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്, മാത്രമല്ല ഈ നിയമങ്ങൾ ഈ മാസം മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഈ പുതിയ മാറ്റത്തോടെ ഡ്രൈവിംഗ് ലൈസൻസിനായി RTO യുടെ വെയ്റ്റിംഗ് ലിസ്റ്റിൽ കിടക്കുന്ന കോടിക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
ഡ്രൈവിംഗ് സ്കൂളിൽ പോയി പരിശീലനം എടുക്കണം (Must go to driving school and take training)
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആർടിഒയിൽ പരീക്ഷയ്ക്ക് കാത്തിരിക്കുന്ന അപേക്ഷകരെ ഇത് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ അവർക്ക് ഏതെങ്കിലും അംഗീകൃത ഡ്രൈവിംഗ് പരിശീലന സ്കൂളിൽ ഡ്രൈവിംഗ് ലൈസൻസിനായി രജിസ്റ്റർ ചെയ്യാം. അപേക്ഷകർ ഡ്രൈവിംഗ് ട്രെയിനിംഗ് സ്കൂളിൽ നിന്ന് പരിശീലനം എടുക്കുകയും അവിടെ ടെസ്റ്റ് വിജയിക്കുകയും വേണം, അപേക്ഷകർക്ക് സ്കൂൾ ഒരു സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അപേക്ഷകന് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതാണ്.
എന്താണ് പുതിയ നിയമങ്ങൾ (what are the new rules)
പരിശീലന കേന്ദ്രങ്ങൾ സംബന്ധിച്ച് റോഡ്, ഗതാഗത മന്ത്രാലയത്തിൽ (Ministry of Road and Transport) നിന്ന് ചില മാർഗ്ഗനിർദ്ദേശങ്ങളും വ്യവസ്ഥകളും ഉണ്ട്. അതിൽ പരിശീലന കേന്ദ്രങ്ങളുടെ പ്രദേശം മുതൽ പരിശീലകന്റെ വിദ്യാഭ്യാസം വരെ ഉൾപ്പെടുന്നു. നമുക്ക് നോക്കാം..
1. അംഗീകൃത ഏജൻസി ഇരുചക്ര, മുച്ചക്ര, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കുള്ള പരിശീലന കേന്ദ്രങ്ങൾക്ക് കുറഞ്ഞത് ഒരു ഏക്കർ ഭൂമിയുണ്ടെന്ന് ഉറപ്പാക്കണം. അതേസമയം ഇടത്തരം, കനത്ത പാസഞ്ചർ ഗുഡ്സ് വാഹനങ്ങൾക്കോ ട്രെയിലറുകൾക്കോ ഉള്ള കേന്ദ്രങ്ങൾക്ക് രണ്ട് ഏക്കർ ഭൂമി ആവശ്യമാണ്.
2. പരിശീലകൻ കുറഞ്ഞത് 12 -ാം ക്ലാസ് പാസ്സായിരിക്കണം കൂടാതെ കുറഞ്ഞത് അഞ്ച് വർഷത്തെ ഡ്രൈവിംഗ് അനുഭവം ഉണ്ടായിരിക്കണം മാത്രമല്ല അയാൾക്ക് ട്രാഫിക് നിയമങ്ങൾ നന്നായി അറിയണം.
3. മന്ത്രാലയം ഒരു പാഠ്യപദ്ധതിയും നിർദ്ദേശിച്ചിട്ടുണ്ട്. ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിന്, കോഴ്സിന്റെ ദൈർഘ്യം പരമാവധി 4 ആഴ്ച ആയിരിക്കും അതായത് മണിക്കൂർ നോക്കിയാൽ 29 മണിക്കൂർ വരെ നീണ്ടുനിൽക്കും. ഈ ഡ്രൈവിംഗ് സെന്ററുകളുടെ സിലബസ് 2 ഭാഗങ്ങളായി വിഭജിക്കും. അത് തിയറിയും പ്രാക്‌ടിക്കലും ആയിരിക്കും.
Also Read: Indian Railways New Rules: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കോഡ് അറിയുക, അല്ലെങ്കിൽ സീറ്റ് ലഭിക്കില്ല!
4. അടിസ്ഥാന റോഡുകൾ, ഗ്രാമീണ റോഡുകൾ, ഹൈവേകൾ, നഗര റോഡുകൾ, റിവേഴ്സ് ആൻഡ് പാർക്കിംഗ്, കയറ്റവും ഇറക്കവും മുതലായവയിൽ ഡ്രൈവിംഗ് പഠിക്കാൻ ആളുകൾ 21 മണിക്കൂർ ചെലവഴിക്കേണ്ടതുണ്ട്. തിയറി ഭാഗം മുഴുവൻ കോഴ്സിന്റെയും 8 മണിക്കൂർ ഉൾക്കൊള്ളുന്നു, അതിൽ റോഡ് മര്യാദകൾ, ട്രാഫിക് വിദ്യാഭ്യാസം, അപകടങ്ങളുടെ കാരണങ്ങൾ മനസ്സിലാക്കൽ, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത എന്നിവയും ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...