കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത് 640 രൂപയാണ്.  ഇതോടെ ഇന്ന് 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില; നിരക്ക് അറിയാം


ഇന്ന് ഗ്രാമിന് കുറഞ്ഞത് 80 രൂപയാണ്.  ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 6390 രൂപയാണ്.  കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്നു കൊണ്ട് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിട്ടിരുന്നു.  ശേഷം ജൂലൈ 26 ന് സ്വർണവില 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കെത്തിയിരുന്നു. 


Also Read: ഹനുമത് കൃപയാൽ ഇന്ന് ഇവർക്കുണ്ടാകും അപ്രതീക്ഷിത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


എന്നാൽ അധികം വൈകാതെ സ്വർണ വില തിരിച്ചു കയറുന്നതാണ് കണ്ടത്. ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറയാന്‍ തുടങ്ങിയത്. ഈ മാസത്തെ സ്വർണ വില അറിയാം...


ആഗസ്റ്റ് 1 ന് ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്ന് 51,600 രൂപയും, ആഗസ്റ്റ് 2 വീണ്ടും 240 രൂപ ഉയർന്ന് 51,840 രൂപയും ശേഷം ആഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയും ആഗസ്റ്റ് 4 ന് സ്വർണവിലയിൽ മാറ്റമില്ലാതെ  51,760 രൂപയിൽ തുടർന്നു, ആഗസ്റ്റ് 5 നും സ്വർണവിലയിൽ മാറ്റമിലായിരുന്നു.  തുടർന്ന് ഇന്ന് അതായത് ആഗസ്റ്റ് 6 ന് 640 രൂപ കുറഞ്ഞ് 51120 രൂപയായി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.