SBI New Rule: Minimum Balance, മെസേജ് ചാർജ്ജ് എന്നിവ സംബന്ധിച്ച് പുതിയ നിയമവുമായി SBI
എസ്‌ബിഐ പുതിയ ചട്ടം വിവരിച്ചുകൊണ്ട് പറഞ്ഞു മിനിമം ബാലൻസും സന്ദേശ ചാർജും (Message Charge) സൗജന്യമാക്കിയിട്ടുള്ള തീയതിക്ക് മുമ്പായി മിനിമം ബാലൻസ് നിലനിർത്തിയിട്ടില്ലെങ്കിൽ അത് നൽകേണ്ടിവരും.
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ അക്കൗണ്ടിലെ മിനിമം ബാലൻസ് (Minimum Balance) സംബന്ധിച്ച് പുതിയ നിയമം അറിയിച്ചിട്ടുണ്ട്.
ഇതനുസരിച്ച് മിനിമം ബാലൻസും സന്ദേശ ചാർജും സൗജന്യമാക്കിയ തീയതിക്ക് മുമ്പായി മിനിമം ബാലൻസ് നിലനിർത്തിയിട്ടില്ലെങ്കിൽ അത് (SBI) നൽകേണ്ടിവരും.
Also Read: SBI Alert! പണം പിൻവലിക്കൽ നിയമങ്ങളിൽ മാറ്റം, ഇനി ഒരു ദിവസം കൂടുതൽ പണം പിൻവലിക്കാം
SBI വിവരങ്ങൾ ട്വീറ്റ് ചെയ്തു
SBI ട്വീറ്റിൽ കുറിച്ചിരുന്നു 'മിനിമം ബാലൻസും സന്ദേശ ചാർജും ഈടാക്കില്ലെന്ന് ബാങ്ക് പ്രഖ്യാപിച്ച തീയതിക്ക് മുമ്പായി നിങ്ങൾക്ക് എന്തെങ്കിലും ചാർജുകൾ ഉണ്ടെങ്കിൽ ദയവായി അത് അടയ്‌ക്കേണ്ടിവരും.'
നിർദ്ദിഷ്ട തീയതിക്ക് മുമ്പായി അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചിട്ടില്ലെങ്കിൽ ഈ ഇനത്തിൽ ബാങ്കിന്റെ ഏതെങ്കിലും പേയ്‌മെന്റ് നടത്തിയിട്ടുണ്ടെങ്കിൽ, ഉപഭോക്താവ് അത് നൽകേണ്ടിവരുമെന്ന് ഈ ട്വീറ്റിലൂടെ സ്റ്റേറ്റ് ബാങ്ക് ഉപഭോക്താക്കളോട് അറിയിച്ചിട്ടുണ്ട്. അതായത് ഉപഭോക്താവിന്റെ ഇനി ഇത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു അവരുടെ മിനിമം ബാലൻസ് പെൻഡിങ് അല്ലല്ലോ എന്നത്.
Also Read: SBI with Nation: രാജ്യത്തിന് താങ്ങായി SBI, PM Cares fund-ന് നല്‍കിയത് 62 കോടി
SBI പറഞ്ഞത്
ബാങ്കിലെ ഏറ്റവും കുറഞ്ഞ ബാലൻസിനെ 'ശരാശരി പ്രതിമാസ ബാലൻസ്' അല്ലെങ്കിൽ 'Average Monthly Balance' എന്നാണ് പറയുന്നത്. എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെയും ശരാശരി മിനിമം ബാലൻസ് ഒഴിവാക്കിയതായി SBI കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
ചട്ടപ്രകാരം മെട്രോ നഗരങ്ങളിലെ എസ്‌ബിഐ സേവിംഗ്സ് അക്കൗണ്ടിൽ AMB 3,000 രൂപയും അർദ്ധ നഗരപ്രദേശങ്ങളിൽ എഎംബി 2,000 രൂപയും, ഗ്രാമപ്രദേശങ്ങളിൽ എസ്‌ബിഐ (SBI) ബ്രാഞ്ച് 1,000 രൂപയുമായിരുന്നു. നേരത്തെ മിനിമം ബാലൻസ് നിലനിർത്താത്തതിന് 5-15 രൂപയും ഒപ്പം ജിഎസ്ടിയും ഈടാക്കിയിരുന്നു.
എസ്എംഎസ് ചാർജും സൗജന്യമാണ്
2020 മാർച്ച് 11 ന് സ്റ്റേറ്റ് ബാങ്ക് ശരാശരി പ്രതിമാസ ബാലൻസ് അല്ലെങ്കിൽ എഎംബി എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചിരുന്നു. അതായത് ഉപഭോക്താവിന്റെ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇപ്പോൾ അയാൾക്ക് ഒരു പിഴയും നൽകേണ്ടതില്ല.
ഇതോടൊപ്പം എസ്എംഎസ് ചാർജ്ജും എഴുതിത്തള്ളിയിരുന്നു. എന്നാൽ ഉപഭോക്താക്കൾ ഇതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലായതിനാൽ ഇതിനകം കുടിശ്ശികയുള്ള തുക നൽകേണ്ടിവരുമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...