Gold Hallmarking ന് ശേഷം വീട്ടിൽ വച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ കാര്യം എന്താകും? അറിയേണ്ടതെല്ലാം
Gold Hallmarking New Guidelines: സ്വർണ്ണാഭരണങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ച മുതൽ ഹാൾമാർക്കിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. അതായത് ഇനി മുതൽ എല്ലാ സ്വർണ്ണ ഇനങ്ങളിലും ഹാൾമാർക്കിംഗ് ആവശ്യമാണ്.
Gold Hallmarking New Guidelines: സ്വർണ്ണാഭരണങ്ങൾ സംബന്ധിച്ച് ഹാൾമാർക്കിംഗിന്റെ നിയമങ്ങൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. അതായത് ഇനി മുതൽ എല്ലാ സ്വർണ്ണ ഇനങ്ങളിലും ഹാൾമാർക്കിംഗ് ആവശ്യമാണ്.
അത്തരമൊരു സാഹചര്യത്തിൽ ആളുകളുടെ മനസിൽ ഉയരുന്ന ചോദ്യം ഇതായിരിക്കും അതായത് നമ്മുടെ കയ്യിലുള്ള സ്വർണത്തിന്റെ (Gold) അവസ്ഥ ഇനി എന്ത്? ഇനി അതിനും ഹാൾമാർക്കിംഗ് നടത്തേണ്ടതുണ്ടോ? ഇനി വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ ഹാൾമാർക്കിംഗ് നടത്തിയില്ലെങ്കിൽ അതിന് ഒരു മൂല്യവുമില്ലേ? എന്നൊക്കെ. വരൂ.. ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി നമുക്ക് ഇവിടെ നോക്കാം.
ആദ്യത്തെ ചോദ്യം: ഹാൾമാർക്കിംഗ് നിയമങ്ങൾക്ക് ശേഷം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന് എന്ത് സംഭവിക്കും?
നമ്മുടെ രാജ്യത്തെ ആളുകൾ സ്വർണ്ണത്തെ വളരെയധികം സ്നേഹിക്കുന്നവരാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിരവധി ആളുകളുടെ കയ്യിൽ കുടുംബ ആഭരണങ്ങൾ, സ്വർണം, പുരാവസ്തുക്കൾ എന്നിവ ഉണ്ടായിരിക്കും. അവ തലമുറകളായി കൈമാറിവരുന്ന ഒന്നായിരിക്കും.
അത്തരമൊരു സാഹചര്യത്തിൽ പെട്ടെന്ന് പുതിയ ഗോൾഡ് ഹാൾമാർക്കിംഗ് (Gold Hallmarking) നിയമങ്ങൾക്ക് ശേഷം അവയുടെ മൂല്യം പൂജ്യമാകില്ല. സർക്കാർ ജ്വല്ലറികൾക്ക് പഴയ സ്വർണ്ണാഭരണങ്ങൾ അതായത് ഹാൾമർക്കിംഗ് ഇല്ലാത്ത സ്വരണഭരണങ്ങൾ, ഉപഭോക്താക്കളിൽ നിന്നും തിരികെ വാങ്ങാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഹാൾമാർക്കിംഗിന്റെ നിയമങ്ങൾ നിങ്ങളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണാഭരണങ്ങളെ ബാധിക്കില്ല എന്നർത്ഥം.
Also Read: Gold Purity Mobile App: നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ എത്രത്തോളം ശുദ്ധമാണെന്ന് ഈ മൊബൈൽ ആപ് പറയും
രണ്ടാമത്തെ ചോദ്യം: വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം വിൽക്കാൻ കഴിയുമോ?
അടുത്ത ചോദ്യം ഉയരുന്നത് നമ്മുടെ കയ്യിൽ സ്വർണ്ണാഭരണങ്ങളോ നാണയമോ സ്വർണ്ണ ബിസ്ക്കറ്റോ ഉണ്ടെങ്കിൽ അത് വിൽക്കാൻ കഴിയുമോ? അല്ലെങ്കിൽ അതിന് ഹാൾമാർക്കിംഗ് ആവശ്യമാണോ എന്നതാണ്. ഈ ആശങ്കകൾക്ക് മുൻപ് നിങ്ങൾ മനസിലാക്കേണ്ട കാര്യം സ്വർണ്ണ ഹാൾമാർക്കിംഗിന്റെ (Gold Hallmarking) നിയമങ്ങൾ ജ്വല്ലറികൾക്ക് മാത്രമുള്ളതാണ് എന്നതാണ്. അതായത് അവർക്ക് ഇനി മുതൽ ഹാൾമാർക്ക് ചെയ്യാത്ത സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ കഴിയില്ല.
ഉപഭോക്താവിന്റെ കയ്യിൽ ഹാൾമാർക്കിംഗ് ഇല്ലാത്ത ആഭരണങ്ങൾ ഉണ്ടെങ്കിൽ ഈ നിയമം അതിനെ ബാധിക്കില്ല. മുമ്പത്തെപ്പോലെ തന്നെ നിങ്ങൾക്ക് സ്വർണം വിൽക്കാൻ കഴിയും. അതായത് ഒരു ഉപഭോക്താവ് സ്വർണ്ണാഭരണങ്ങൾ, നാണയങ്ങൾ തുടങ്ങിയവ വിൽക്കാൻ ഒരു ജ്വല്ലറിയിലേക്ക് പോയാൽ, അയാൾക്ക് അതിൽ ആദ്യം ഹാൾമാർക്കിംഗ് ചെയ്യേണ്ട ആവശ്യമില്ല അതുപോലെ സ്വർണം മാറ്റിയെടുക്കേണ്ട ആവശ്യവുമില്ല.
Also Read: Gold Hallmarking: ജൂൺ 1 മുതൽ സ്വർണ്ണാഭരണങ്ങളിൽ ഹാൾമാർക്കിംഗ് നിർബന്ധം
മൂന്നാമത്തെ ചോദ്യം: വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളുടെ വില കുറയുമോ?
ഹാൾമാർക്ക് ചെയ്യാതെ വീട്ടിൽ സൂക്ഷിക്കുന്ന ആഭരണങ്ങളുടെ മൂല്യം കുറയുമോ എന്നതാണ് ജനങ്ങളുടെ മുന്നിൽ വരുന്ന മറ്റൊരു ചോദ്യം. അതിന്റെ ഉത്തരവും ഇല്ല എന്ന്തന്നെയാണ്. ഉപഭോക്താവിന് തന്റെ സ്വർണ്ണാഭരണങ്ങൾ അതിന്റെ പരിശുദ്ധിയുടെ അടിസ്ഥാനത്തിൽ വിപണിയിലുള്ള മൂല്യത്തിൽ വിൽക്കാൻ കഴിയും.
ഗോൾഡ് ഹാൾമാർക്കിംഗ് (Gold Hallmarking) അതിന്റെ വിലകളെ പ്രതികൂലമായി ബാധിക്കില്ല. ഇനി ജ്വല്ലറിക്കാർ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് പഴയ ആഭരണങ്ങളുടെ ഹാൾമാർക്കിംഗും നടത്താം. കൂടാതെ പുതിയ ആഭരണങ്ങൾ നിർമ്മിക്കാൻ സ്വർണം ഉരുക്കിയതിനുശേഷവും ഹാൾമാർക്ക് ചെയ്യാം. ഇനി ഉപഭോക്താവിൽ നിന്നും സ്വർണം വാങ്ങിയ ശേഷം ജ്വല്ലറിക്കാരൻ അത് എക്സ്ചെയ്ഞ്ച് ചെയ്യാൻ വിസമ്മതിക്കുകയാണെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാം.
Also Read: Dream Interpretation:ബ്രഹ്മ മുഹൂർത്തത്തിൽ ഈ 10 സ്വപ്നങ്ങൾ കണ്ടാൽ മനസിലാക്കാം നല്ല സമയം വരുന്നുവെന്ന്
നാലാമത്തെ ചോദ്യം: സ്വർണ്ണ വായ്പയിൽ ഹാൾമാർക്കിംഗിന്റെ സ്വാധീനം എന്തായിരിക്കും?
നിരവധി ആളുകൾ പണത്തിന് ആവശ്യമുള്ള സമയത്ത് സ്വർണം പണയം വച്ച് വായ്പ എടുക്കാറുണ്ട്. അങ്ങനെയെങ്കിൽ ഹാൾമാർക്കിംഗ് സ്വർണ്ണ വായ്പയെ ബാധിക്കുമോ? എന്നതാണ് മറ്റൊരു ചോദ്യം. ഇതിന്റെ ഉത്തരവും ഇല്ലയെന്ന് തന്നെയാണ്. ഏതൊരു ഉപഭോക്താവിനും മുമ്പത്തെപ്പോലെതന്നെ സ്വർണ്ണ വായ്പ എടുക്കാൻ കഴിയും.
സ്വർണം പണയം വച്ചുകൊണ്ട് വായ്പ എടുക്കുമ്പോൾ സ്വർണം ഹാൾമാർക്ക് ചെയ്തതാണോ അല്ലയോ എന്ന കാര്യത്തിന് പ്രസക്തിയില്ല. അതിനാൽ സ്വർണ്ണ വായ്പയ്ക്കും ഹാൾമാർക്കിംഗ് നിയമം ബാധകമല്ല. ഉപഭോക്താവിന് വേണമെങ്കിൽ പണയം വയ്ക്കുന്നതിന് മുൻപ് തന്റെ കയ്യിലുള്ള സ്വർണ്ണത്തിന്റെ മൂല്യത്തെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ ശേഖരിക്കാം. ഇതിലൂടെ ഉപഭോക്താവിന് തന്റെ സ്വർണ്ണത്തിന്റെ വിപണി മൂല്യം അറിയാൻ കഴിയും. അതിനുശേഷം സ്വർണം പണയം വച്ചുകൊണ്ട് നിങ്ങൾക്ക് പണം നേടാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...