പോസ്റ്റ് ഓഫീസിൽ നിക്ഷേപം ആലോചിക്കുന്നവ‍ർക്കായിതാ  ഒരു സന്തോഷവാർത്ത. പോസ്റ്റോഫിസിന്റെ ഒരു മികച്ച സ്കീമിനെ കുറിച്ച് നമ്മുക്കിവിടെ പരിശോധിക്കാം. ഇതിൽ  5 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 10 ലക്ഷം രൂപയാണ് റിട്ടേണായി ലഭിക്കുന്നത്. 5 വർഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റാണിത്. ഇതിൽ പലിശ മാത്രമല്ല കൂട്ടുപലിശയുടെ പ്രയോജനവും നിക്ഷേപക‍‍ർക്ക് ലഭിക്കും.
7.5 ശതമാനം പലിശ ലഭിക്കും


COMMERCIAL BREAK
SCROLL TO CONTINUE READING

2023 ഏപ്രിൽ 1-ന് ശേഷം ടൈം ഡെപ്പോസിറ്റിൽ നിക്ഷേപിച്ചവ‍ർക്ക് 7.5 ശതമാനം നിരക്കിലായിരിക്കും പലിശ ലഭിക്കുന്നത്. ഇത്തരത്തിൽ  ടൈം ഡെപ്പോസിറ്റ് സ്‌കീമിൽ അഞ്ച് ലക്ഷം രൂപ നിങ്ങൾ നിക്ഷേപിച്ചാൽ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ അഞ്ച് ലക്ഷം എന്നത് 7,24,974 രൂപയാകും. ഇതിൽ പലിശയായി മാത്രം 2,24,974 രൂപ ലഭിക്കും. 


10 വർഷം കൊണ്ട് പണം ഇരട്ടി


കാലാവധിയായ അഞ്ച് വ‍ർഷത്തിന് ശേഷവും വീണ്ടും വേണമെങ്കിൽ സ്കീം അഞ്ച് വ‍ർഷത്തേക്ക് കൂടി നീട്ടാം.  നീട്ടുകയാണെങ്കിൽ, നിങ്ങൾക്ക് 5 ലക്ഷം രൂപയ്ക്ക് പകരം 10 ലക്ഷം രൂപയാകും ലഭിക്കുന്നത്. 10 വർഷത്തിനുള്ളിൽ ഈ തുക 10,51,175 രൂപയാകും. ഇതിൽ നിങ്ങളുടെ പലിശ തുക മാത്രം 5,51,175 രൂപ ആയിരിക്കും. ഇങ്ങനെ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകും.


100 രൂപയുടെ ഗുണിതങ്ങളായും


പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നിക്ഷേപത്തിന് പരിധിയില്ല. ഈ സ്കീമിൽ നിങ്ങൾക്ക് 100 ​​രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.  ഓരോ പാദത്തിലും ചെറുകിട സമ്പാദ്യങ്ങളുടെ പലിശ നിരക്ക് ധനമന്ത്രാലയം അവലോകനം ചെയ്യുന്നതിനാൽ പലിശയിൽ മാറ്റങ്ങൾ വരാം.


പദ്ധതിയുടെ പ്രത്യേകത


ഈ സ്കീമിൽ ചേരാൻ നിങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ഒരു ടൈം ഡെപ്പോസിറ്റ് അക്കൗണ്ടോ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടോ തുറക്കണം. സ്കീമിൽ നിങ്ങൾക്ക് 1,000 രൂപ മുതൽ നിക്ഷേപിക്കാം, പരമാവധി നിക്ഷേപ തുക നിശ്ചയിച്ചിട്ടില്ല. 10 വയസ്സിന് മുകളിലുള്ള ഒരാൾക്ക് മാത്രമാണ് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയൂ. സ്കീമിൽ നിങ്ങൾക്ക് 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ നിക്ഷേപിക്കാം. സിംഗിൾ അക്കൗണ്ടും ജോയിൻ്റ് അക്കൗണ്ടും ഇതിൽ തുറന്നിട്ടുണ്ട്.


നികുതി ഇളവിൻ്റെ ആനുകൂല്യം ‌‌


സ്കീമിന് കീഴിൽ നിങ്ങൾക്ക് നികുതി ഇളവിൻ്റെ ആനുകൂല്യവും ലഭിക്കും. ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇളവ് ലഭിക്കും. എന്നാൽ എഫ്ഡിയുടെയും മറ്റും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് നികുതി ബാധകമായിരിക്കും. പോസ്റ്റ് ഓഫീസ് ടിഡിയിൽ, വാർഷിക പലിശ 1 വർഷത്തേക്ക് 6.8 ശതമാനവും 2 വർഷത്തേക്ക് 6.9 ശതമാനവും 3 വർഷത്തേക്ക് 7.0 ശതമാനവുമാണ് ലഭിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.