E-Shram Card: അസംഘടിത തൊഴിലാളികൾക്കുള്ള ഇ-ശ്രം കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ?
സാമ്പത്തിക സഹായം കൂടാതെ ഇ-ശ്രം കാർഡ് ഉടമകൾക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന വഴി 2 ലക്ഷം രൂപയുടെ ഇൻഷുറൻസും ലഭിക്കും.
അസംഘടിത തൊഴിലാളികൾക്ക് നൽകാനായി സർക്കാർ ഒരുക്കിയിരിക്കുന്ന പദ്ധതിയാണ് ഇ-ശ്രം കാർഡ്. തൊഴിലാളികളെ സ്വയം പര്യാപതരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളം നിരവധി തൊഴിലാളികൾക്കാണ് ഈ പദ്ധതി പ്രകാരം നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് വഴി നിങ്ങൾക്ക് ഇ-ശ്രം കാർഡ് ലഭിക്കും.
നിലവിൽ 38 കോടിയോളം ജനങ്ങൾക്ക് ഇ-ശ്രം കാർഡ് മൂലമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. സാമ്പത്തിക സഹായം കൂടാതെ ഇ-ശ്രം കാർഡ് ഉടമകൾക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന വഴി 2 ലക്ഷം രൂപയുടെ ഇൻഷുറൻസും ലഭിക്കും. ഇതിലെ ഏറ്റവും ആകർഷണീയമായ കാര്യം ഇതിന് പ്രീമിയം തുകയൊന്നും അടക്കേണ്ടതില്ലെന്നുള്ളതാണ്. നിങ്ങൾ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരാണെങ്കിൽ ഉടൻ തന്നെ ഇ-ശ്രം കാർഡിന് അപേക്ഷ നൽകണം.
ഇ-ശ്രം കാർഡിനായി അപേക്ഷിക്കേണ്ടത് എങ്ങനെ?
സ്റ്റെപ് 1: ലേബർ പോർട്ടലായ eshram.gov.in സന്ദർശിച്ച്, രജിസ്ട്രേഷൻ എന്ന തിരഞ്ഞെടുക്കുക. അപ്പോൾ നിങ്ങൾക്ക് ഓൺലൈൻ അപേക്ഷ ഫോം ലഭിക്കും.
സ്റ്റെപ് 2: തുടർന്ന് ആധാർ കാർഡ് നമ്പറും, മൊബൈൽ നമ്പറും നൽകണം.
സ്റ്റെപ് 3 : ഇപിഎഫ്ഒയിലെയും, ഇഎസ്ഐസിയുടെയും അംഗമാണെങ്കിൽ അതിന്റെ വിവരങ്ങളും നൽകണം
സ്റ്റെപ് 4 : അപ്പോൾ നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി നമ്പർ ലഭിക്കും. ആ നമ്പർ നൽകി രജിസ്റ്റർ ചെയ്യുക.
സ്റ്റെപ് 5 : ഇതിന് ശേഷം ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
സ്റ്റെപ് 6 : വിവരങ്ങൾക്കൊപ്പം ആവശ്യമായ രേഖകളും നൽകണം. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഇ-ശ്രം കാർഡ് ലഭിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം?
ഇ-ശ്രം കാർഡിന് ആർക്കൊക്കെ അപേക്ഷിക്കാം എന്നതിനെ കുറിച്ചും സർക്കാർ കൃത്യമായ വിവരാജിനാൾ നൽകിയിട്ടുണ്ട്. നിർമ്മാണ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, പോർട്ടർമാർ, റിക്ഷാ ഡ്രൈവർമാർ, ബ്യൂട്ടി പാർലർ തൊഴിലാളികൾ, തൂപ്പുകാർ, ഗാർഡുകൾ, ബാർബർമാർ, കോബ്ലർമാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ തുടങ്ങി സംഘടിത തൊഴിലാളി വിഭാഗത്തിൽ വരുന്ന എല്ലാവര്ക്കും ഇ-ശ്രം കാർഡിനായി അപേക്ഷ നൽകാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.