Sovereign Gold Bond Scheme: കേന്ദ്ര ഗവൺമെന്‍റിന്‍റെ പിന്തുണയോടെ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന്‍റെ ഈ സാമ്പത്തിക വര്‍ഷത്തെ സീരീസ് ആരംഭിച്ചു. ഇതോടെ കുറഞ്ഞ തുകയ്ക്ക് 24 കാരറ്റ് സ്വര്‍ണം വാങ്ങാനുള്ള അവസരം നിക്ഷേപകര്‍ക്ക് ലഭിച്ചിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Career Horoscope September 11-17: ഈ രാശിക്കാര്‍ ചിലവുകള്‍ നിയന്ത്രിക്കുക, ഈ ആഴ്ച തൊഴിൽപരമായും സാമ്പത്തികമായും എങ്ങനെ? 


ഈ ഗോൾഡ് ബോണ്ട് പദ്ധതി സെപ്റ്റംബര്‍ 11 മുതല്‍ സെപ്റ്റംബര്‍ 15 വരെ ലഭ്യമാണ്. അതായത് അടുത്ത 5 ദിവസം കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനുള്ള അവസരം നിക്ഷേപകര്‍ക്ക് ലഭിക്കും. സുരക്ഷിതവും സ്ഥായിയായതുമായ സ്വര്‍ണ നിക്ഷേപത്തിന് മികച്ച അവസരമാണ് ഇത്.  സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന്‍റെ ഈ സീരീസില്‍ നിക്ഷേപകര്‍ക്ക് ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണം  5,923 രൂപയ്ക്ക് വാങ്ങുവാന്‍ സാധിക്കും..!!


സോവറിൻ ഗോൾഡ് ബോണ്ട് (SGB) ഇൻസ്‌റ്റാൾമെന്‍റിനെ സംബന്ധിച്ച പ്രധാന വിവരങ്ങൾ അറിയാം 


സോവറിൻ ഗോൾഡ് ബോണ്ട് ( Sovereign Gold Bond - SGB) സ്കീം 2023-24 സീരീസ് II-ന്‍റെ സബ്‌സ്‌ക്രിപ്‌ഷൻ സെപ്റ്റംബർ 11, 2023 ന് ആരംഭിച്ച് 2023 സെപ്റ്റംബർ 15, 2023 ന് അവസാനിക്കും. ഈ സീരീസില്‍ ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 5,923 രൂപ നിശ്ചയിച്ചതായി RBI വെള്ളിയാഴ്ച പ്രഖ്യാപിച്ചു.


എന്ന് മുതല്‍ ഗോൾഡ് ബോണ്ട് പദ്ധതി ലഭ്യമാണ്? (When SGB selling starts?) 


സോവറിൻ ഗോൾഡ് ബോണ്ട് ( Sovereign Gold Bond - SGB)) സ്കീം 2023-24 സീരീസ് II സെപ്റ്റംബര്‍ 11 മുതല്‍ സെപ്റ്റംബര്‍ 15 വരെ ലഭ്യമാണ്.  ഈ സ്വർണ്ണ ബോണ്ടിന്‍റെ വിൽപ്പന സെപ്റ്റംബർ 11 ന് ആരംഭിക്കുമെന്ന് ആർബിഐ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിലെ SGBയുടെ (Sovereign Gold Bond) രണ്ടാം ഘട്ടമാണിത്.  RBI പറയുന്നതനുസരിച്ച്,, 999 പരിശുദ്ധിയുള്ള സ്വര്‍ണമാണ് ഈ പദ്ധതിയില്‍ ലഭിക്കുന്നത്. 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ക്ലോസിംഗ് വിലയുടെ ലളിതമായ ഒരു ശരാശരിയെ അടിസ്ഥാനമാക്കി SGB യുടെ വില ഗ്രാമിന് 5,923 രൂപയായി നിശ്ചയിച്ചിരിക്കുന്നതായി RBI അറിയിച്ചു. 


ഓൺലൈൻ, ഡിജിറ്റൽ നിക്ഷേപകർക്ക് കിഴിവ് (Any Discount for Online and Digital Investors?)


ആർബിഐയുമായുള്ള ചർച്ചയ്ക്ക് ശേഷം, ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഇഷ്യു വിലയിൽനിന്ന്  ഗ്രാമിന് 50 രൂപ ഇളവ് ലഭിക്കും. കൂടാതെ, ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കാനും അവസരമുണ്ട്.  ഇത്തരത്തില്‍ സ്വര്‍ണ നിക്ഷേപം നടത്തുന്ന നിക്ഷേപകര്‍ക്ക്  ഒരു ഗ്രാം സ്വർണത്തിന് 5,873 രൂപയാണ് ഇഷ്യൂ വില. ഈ വില സെപ്റ്റംബര്‍ 15 വരെ തുടരും.


ഗോൾഡ് ബോണ്ട് പദ്ധതിയിലൂടെ നിങ്ങൾക്ക് എവിടെ നിന്ന് സ്വർണ്ണം വാങ്ങാം? (Where Can You Buy Gold?)


ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്‌എച്ച്‌സിഐഎൽ), നിയുക്ത തപാൽ ഓഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്‌ഇ, എൻഎസ്‌ഇ എന്നിവ വഴിയാണ് SGB ബോണ്ടിന്‍റെ വിൽപ്പന നടത്തുക.


എന്താണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം? (What is Sovereign Gold Bond Scheme?)


സോവറിൻ ഗോൾഡ് ബോണ്ട് സ്കീം എന്നത് ഒരു ഗ്രാം സ്വർണ്ണത്തിൽ രേഖപ്പെടുത്തിയ സർക്കാർ സെക്യൂരിറ്റികളാണ്. ഇത് ഭൗതിക സ്വർണ്ണം കൈവശം വയ്ക്കുന്നതിന് പകരമാണ്. നിക്ഷേപകർ സ്വര്‍ണത്തിന്‍റെ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും. ഇന്ത്യാ ഗവൺമെന്‍റിന് വേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് ഇഷ്യു ചെയ്യുന്നത്.


സോവറിൻ ഗോൾഡ് ബോണ്ട് സ്കീം എങ്ങനെ വിൽക്കും? (How will the Sovereign Gold Bond Scheme be sold?)


ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ (സ്മോൾ ഫിനാൻസ് ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്‌എച്ച്‌സിഐഎൽ), നിയുക്ത തപാൽ ഓഫീസുകൾ, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ വഴി ബോണ്ടുകൾ വില്‍ക്കാന്‍ സാധിക്കും. 


സോവറിൻ ഗോൾഡ് ബോണ്ട് സ്കീം ആർക്കൊക്കെ വാങ്ങാനാകും? (Who can buy Sovereign Gold Bond Scheme?)


ഈ സ്കീമിന് കീഴില്‍  ഒരു വ്യക്തിയ്ക്ക്  പരമാവധി 4 കിലോ സ്വര്‍ണം സ്വന്തമാക്കാം. 


ഭൗതിക സ്വര്‍ണത്തിന്‍റെ ആവശ്യകത കുറയ്ക്കുന്നതിനായി 2015 നവംബര്‍ മാസത്തിലാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം   (Sovereign Gold Bond Scheme) RBI അവതരിപ്പിച്ചത്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.