Byju`s Lay Off : ബൈജൂസ് തലസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു; 170 ജീവനക്കാരോട് രാജിവക്കാൻ നിർദേശം; തൊഴിൽ മന്ത്രിയെ സമീപിച്ച് ഐടി ജീവനക്കാർ
IT Company Lay Off ബൈജൂസ് ജീവനക്കാരെ മൂൻകൂട്ടി അറിയിക്കാതെയാണ് ഈ തീരുമാനമെടുത്തത്
തിരുവനന്തപുരം : ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്ടെക് കമ്പനിയായ ബൈജൂസ് തങ്ങളുടെ തിരുവനന്തപുരം ടെക്നോപാർക്കിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. തലസ്ഥാനത്തെ ഓഫീസിൽ നിന്നുള്ള ഓപ്പറേഷൻസ് അവസാനിപ്പിക്കുന്ന കമ്പനി അവിടെ പ്രവർത്തച്ചിരുന്ന 170 ജീവനക്കാരോട് രാജിവക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇതെ തുടർന്ന് ബൈജൂസിലെ ജീവനക്കാർ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ നേരിൽ കണ്ട് പരാതി സമർപ്പിക്കുകയും ചെയ്തു.
"തിരുവനന്തപുരം ടെക്നോപാർക്കിലെ ബൈജുസ് ആപ്പിലെ ജീവനക്കാർ ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനിയുടെ ഭാരവാഹികൾക്കൊപ്പം എന്നെ വന്നു കണ്ടിരുന്നു. തൊഴിൽ നഷ്ടമടക്കം നിരവധി പരാതികൾ ജീവനക്കാർക്കുണ്ട്. ഇക്കാര്യത്തിൽ ഗൗരവകരമായ പരിശോധന തൊഴിൽ വകുപ്പ് നടത്തും" മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. ടെക്നോപാർക്കിലെ കാർണിവൽ ബിൽഡിങ്ങാണ് ബൈജൂസ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ALSO READ : Unacademy Lay Off : ഒരു മുന്നറിയിപ്പും നൽകിയില്ല; അൺഅക്കാദമി പിരിച്ച് വിട്ടത് ആയിരത്തോളം ജീവനക്കാരെ
തിരുവനന്തപുരത്ത് നിന്നും പ്രവർത്തനം എല്ലാം അവസാനിപ്പിക്കുന്ന ബൈജൂസ് പൂർണമായും തലസ്ഥാനം വിടുകയാണ്. ജീവനക്കാരെ മൂൻകൂട്ടി അറിയിക്കാതെയാണ് ബൈജൂസ് ഈ തീരുമാനമെടുത്തത്. ഈ തീരുമാനത്തെ തുടർന്ന് 170 ജീവനക്കാരാണ് വഴിയാധാരമാകുന്നത്. ബൈജൂസ് മാനേജുമെന്റ് ജീവനക്കാരെ കൊണ്ട് നിർബന്ധിച്ച് രാജിവക്കാൻ ശ്രമിക്കുകയാണെന്ന് ടെക്നോപാർക്ക് ടുഡെ എന്ന് ഐടി പ്രൊഫഷ്ണൽസിന്റെ സോഷ്യൽ മീഡിയ കൂട്ടായ്മ ലിങ്കിഡിനിൽ പോസ്റ്റ് ചെയ്തു.
തൊഴിൽ വകുപ്പ് ഇടപ്പെട്ട് ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് ആവശ്യമായ നഷ്ടപരിഹാരം കമ്പനിയുടെ ഭാഗത്ത് ഉണ്ടാകമെന്ന് ഉറപ്പ് വരുത്തണണെന്നാവശ്യപ്പെട്ടാണ് പ്രതിധ്വനി മന്ത്രി വി ശിവൻകുട്ടിയെ നേരിൽ കണ്ടത്. ഒക്ടോബർ, നവംബർ മാസത്തെ മുഴവൻ ശമ്പളം നൽകുക, ജനുവരി വരെ അടുത്ത മൂന്ന മാസത്തെ ശമ്പളം ഒറ്റതവണ തീർപ്പാക്കുക, ഏർണ്ഡ് ലീവുകൾ എല്ലാം പണമാക്കി തിരികെ നൽകുക, കമ്പനി പിടിക്കുന്ന വേരിയബിൾ പേ മുഴുവനും തിരികെ നൽകുക എന്നിവയാണ് മന്ത്രിക്ക് നൽകിയ പരാതിയിൽ ജീവനക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്തിടെയാണ് ബൈജൂസ് തങ്ങളുടെ ചിലവ് ചുരക്കലിന്റെ ഭാഗമായി അടുത്ത സാമ്പത്തിക വർഷത്തിൽ 2500 ഓളം ജീവനക്കാരെ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നത്. 2020-22 സാമ്പത്തിക വർഷത്തിൽ എഡ്ടെക് കമ്പനി നേരിട്ടത് 4,588 കോടി രൂപയുടെ നഷ്ടമായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ ബൈജൂസ് 10,000 കോടി റെവന്യുയാണ് നേടിയത്. എന്നാൽ ഈ സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് ലാഭമാണ് നഷ്ടമാണോ ഉണ്ടായതെന്ന് ബൈജൂസ് അറിയിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...