ന്യൂ ഡൽഹി :  ജീവനക്കാരുടെ പ്രൊവിഡന്റെ ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്ക് 8.1 ശതമാനമായി വെട്ടിക്കുറച്ചതിന് കേന്ദ്ര സർക്കാരിന്റെ അനുമതി. ധനകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇപിഎഫ് പലിശ് നിരക്ക് വെട്ടികുറയ്ക്കാൻ അനുമതി നൽകിയിരിക്കുന്നത്. 2022 മാർച്ചിൽ ജീവനക്കാരുടെ നിക്ഷേപത്തിന്റെ പലിശ 8.1 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ നാല് ദശാബ്ദങ്ങൾക്ക് ആദ്യമായിട്ടാണ് പിഎഫ് പലിശ നിരക്ക് 8.1 ശതമാനത്തിലേക്കെത്തുന്നത്. കഴിഞ്ഞ 2021-22 സാമ്പത്തിക വർഷത്തിൽ പലിശ നിരക്ക് 8.5 ശതമാനമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് മുമ്പ് 1977-78 സാമ്പത്തിക വർഷത്തിലാണ് ഇപിഎഫ് നിരക്ക് ഇത്രയധികം കുറഞ്ഞ തോതിലേക്കെത്തിയത്. അന്ന് 8 ശതമനമായിരുന്നു പിഎഫ് നിക്ഷേപ നിരക്കിന് പലിശ നൽകിയിരുന്നത്. 


ALSO READ : 7th Pay Commission : സർക്കാർ ജീവനക്കാരുടെ ഡിഎ ഉടൻ വർധിക്കും; ശമ്പളം 27,000 രൂപ വരെ ഉയർന്നേക്കും


എങ്ങനെ പിഎഫ് ബാലൻസ് പരിശോധിക്കാം?


എസ്എംഎസ് വഴി ബാലൻസ് പരിശോധിക്കാം


നിങ്ങൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് എസ്എംഎസിലൂടെ പിഎഫ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാം. നിങ്ങളുടെ ഫോണിൽ നിന്ന്  “EPFOHO UAN ENG”  എന്ന മെസ്സേജ് 7738299899 എന്ന നമ്പറിലേക്ക് അയക്കണം. അപ്പോൾ നിങ്ങൾ അവസാനമായി നൽകിയ പിഎഫ് കോണ്ട്രിബൂഷനും, നിങ്ങളുടെ പിഎഫ് അക്കൗണ്ടിലെ ബാലൻസം നിങ്ങൾക്ക് മെസ്സേജായി ലഭിക്കും. ഇത് വഴി ബാലൻസ് പരിശോധിക്കാൻ യുഎഎൻ നമ്പറോ, ഇന്റെർനെറ്റോ ആവശ്യമില്ല.  എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിൽ നിന്ന് തന്നെയാണ് മെസ്സേജ് അയക്കുന്നതെന്ന് ഉറപ്പ് വരുത്തണം.


ഇപിഎഫ്ഒ വെബ്സൈറ്റ് വഴി ബാലൻസ് പരിശോധിക്കാം


ഇപിഎഫ്ഒ വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് നിങ്ങളുടെ പിഎഫ് അക്കൗണ്ടിലെ ബാലൻസ്  പരിശോധിക്കാൻ സാധിക്കും.


1) ഇപിഎഫ്ഒ വെബ്സൈറ്റിൽ പോയ ശേഷം എംപ്ലോയീ എന്ന സെക്ഷനിൽ നിന്ന് മെമ്പർ പാസ്സ്ബുക്ക് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.


2) ശേഷം യുഎഎൻ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം


3) അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പിഎഫ്   പാസ്ബുക്കും, നിങ്ങളുടെ ബാലൻസും, പലിശയിനത്തിൽ എത്ര രൂപ ലഭിച്ചു തുടങ്ങി എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും.


ഉമാംഗ് ആപ്പ്  വഴി ബാലൻസ് പരിശോധിക്കാം


ഉമാംഗ് ആപ്പ് അല്ലെങ്കിൽ യൂണിഫൈഡ് മൊബൈൽ അപ്ലിക്കേഷൻ ഫോർ  ന്യൂ ഏജ് ഗവേണൻസ് ആപ്പ് വഴി പിഎഫ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാൻ സാധിക്കും. ഈ ആപ്പ് നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ മൊബൈൽ നമ്പറും, യുഎഎൻ നമ്പറും ഉപയോഗിച്ച് നിങ്ങളുടെ പിഎഫിലെ എല്ലാ വിവരങ്ങളും ഇതിൽ നിന്ന് അറിയാൻ സാധിക്കും.


മിസ്‌ കാൾ വഴി  ബാലൻസ് പരിശോധിക്കാം


നിങ്ങൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിൽ നിന്ന് മിസ് കാൾ അടിച്ച് നിങ്ങൾക്ക് പിഎഫ് ബാലൻസ് അറിയാൻ കഴിയും. 011-22901406 എന്ന നമ്പറിലാണ് മിസ് കാൾ അടിക്കേണ്ടത്. ഇതിന് പ്രത്യേകിച്ച് ചിലവുകൾ ഒന്നും തന്നെയില്ല. എന്നാൽ ആ ഫോൺ നമ്പറുമായി ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.