Epfo New Updeate: ഇപിഎഫ്ഒയിൽ ആധാർ വഴി ഈ സേവനങ്ങളില്ല; പുതിയ മാറ്റം അറിഞ്ഞിരിക്കണം
Epfo Adhar New Update: ജനുവരി 16-നാണ് ഇപിഎഫ്ഒ പുതിയ സർക്കുലർ പുറത്തിറക്കിയത്. ഇത് പ്രകാരം യുഐഡിഎഐ നൽകിയ കത്തിൽ ജനനത്തീയതി മാറ്റുന്നതിന് ആധാർ കാർഡിന് സാധുതയില്ലെന്നാണ് പറയുന്നത്
പ്രൊവിഡൻറ് ഫണ്ടുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് നിങ്ങളുടെ ജനനത്തീയതി പുതുക്കാനോ തിരുത്താനോ ഇനി ആധാർ കാർഡ് ഉപയോഗിക്കാനാവില്ല. ഇത്തരത്തിലുള്ള സേവനങ്ങൾക്ക് സാധുവായ രേഖകളുടെ പട്ടികയിൽ നിന്ന് ഇപിഎഫ്ഒ ആധാറിനെ ഒഴിവാക്കി. ഇത് സംബന്ധിച്ച് സർക്കുലറും ഇപിഎഫ്ഒ പുറത്തിറക്കിയിട്ടുണ്ട്.
ഇപിഎഫ്ഒ സർക്കുലർ
ജനുവരി 16-നാണ് ഇപിഎഫ്ഒ പുതിയ സർക്കുലർ പുറത്തിറക്കിയത്. ഇത് പ്രകാരം യുഐഡിഎഐ നൽകിയ കത്തിൽ ജനനത്തീയതി മാറ്റുന്നതിന് ആധാർ കാർഡിന് സാധുതയില്ലെന്നാണ് പറയുന്നത്. രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ നീക്കം ചെയ്യണമെന്നും. അതിനാൽ ആധാർ ഒഴിവാക്കാനാണ് തീരുമാനമെന്നും കത്തിൽ പറയുന്നു
ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ
ഇനി ഇത്തരത്തിൽ എന്തെങ്കിലും സേവനങ്ങൾ നിങ്ങൾക്ക് ആവശ്യമെങ്കിൽ ജനന സർട്ടിഫിക്കറ്റിന്റെ സഹായത്തോടെ മാറ്റം വരുത്താം. കൂടാതെ സർക്കാർ ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ ലഭിച്ച മാർക്ക് ഷീറ്റ്, സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എന്നിവയും ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ടത് ഇവയിൽ ജനനത്തീയതി സൂചിപ്പിച്ചിരിക്കണം. കൂടാതെ, സിവിൽ സർജൻ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, പാൻ നമ്പർ, സർക്കാർ പെൻഷൻ, മെഡിക്ലെയിം സർട്ടിഫിക്കറ്റ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ് എന്നിവയും നിങ്ങൾക്ക് ഉപയോഗിക്കാം.
തിരിച്ചറിയൽ രേഖയായും താമസ സർട്ടിഫിക്കറ്റായും ആധാർ
തിരിച്ചറിയൽ കാർഡായും താമസ സർട്ടിഫിക്കറ്റായും ആധാർ കാർഡ് ഉപയോഗിക്കാന്ന് യുഐഡിഎഐ അറിയിച്ചു. പക്ഷേ, ഇത് ജനന സർട്ടിഫിക്കറ്റായി ഉപയോഗിക്കരുത്. നിങ്ങളുടെ ഐഡന്റിറ്റിയുടെയും സ്ഥിര താമസത്തിന്റെയും തെളിവായി ഇത് രാജ്യത്തുടനീളം സാധുവാണ്. എന്നാൽ ഇത് ജനന സർട്ടിഫിക്കറ്റിന് പകരമായി കണക്കാക്കരുത്.
കോടതിയിൽ നിന്നും
2016ലെ ആധാർ നിയമത്തെക്കുറിച്ചുള്ള നിലപാട് വിവിധ കോടതികൾ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര vs UIDAI ഉൾപ്പെടെയുള്ള കേസുകളിലും ആധാർ നമ്പർ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കണമെന്നും ജനന സർട്ടിഫിക്കറ്റായി ഉപയോഗിരുതെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 2023 ഡിസംബർ 22ന് യുഐഡിഎഐ പുതിയ സർക്കുലർ പുറത്തിറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.