പ്രൊവിഡൻറ് ഫണ്ട് ഉപയോക്താക്കൾക്കായി സുപ്രധാന അപ്ഡേറ്റ് പങ്ക് വെച്ചിരിക്കുകയാണ് ഇപിഎഫ്ഒ.പിഎഫ് പോർട്ടൽ ലോഗിൻ ചെയ്താൽ ചിലപ്പോൾ ഇന്ന് പറ്റിയെന്ന് വരില്ല. ആധാർ വഴിയുള്ള ലോഗിൻ താത്കാലികമായി ഇന്നുമുതൽ തകരാറിലാണ്. സാങ്കേതികമായുള്ള പ്രശ്നങ്ങൾ മൂലമാണിതെന്ന് ഇപിഎഫ്ഒ അറിയിച്ചിട്ടുണ്ട്. ടെക്നിക്കൽ മെയിന്റനൻസ്‌ എന്നാണ് വിശദീകരണം. ട്വിറ്ററിലാണ് ഇപിഎപ്ഒ ഇത് സംബന്ധിച്ച അറിയിപ്പ് പങ്ക് വെച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപിഎഫ്ഒ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുന്നതിനും ക്ലെയിം സമർപ്പിക്കുന്നതിനും തടസ്സം നേരിടുന്നതായി ഉപയോക്താക്കൾ എക്സിൽ (ട്വിറ്റർ) പങ്ക് വെച്ചിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് ഇപിഎഫ്ഒ വിവരങ്ങൾ പങ്ക് വെച്ചത്. അതേസമയം പ്രശ്നം എത്ര സമയം ഉണ്ടാവുമെന്നോ എപ്പോൾ പഴയത് പോലെ ലോഗിൻ അടക്കം ചെയ്യാൻ സാധിക്കുമെന്നോ ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടില്ല. 


അതേസമയം ലോഗിൻ അടക്കം ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് . epfigms.gov.in എന്ന ലിങ്ക് സന്ദർശിച്ച് പരാതി നൽകാം. ഇതിൽ നിന്നും ലഭിക്കുന്ന ഐഡി ബന്ധപ്പെട്ട ഡെസ്‌കിലേക്ക് കൈമാറും. ഇവിടെ നിന്നും നിങ്ങളുടെ പ്രശ്നം പരിഹരിച്ചേക്കാം. അതേസമയം പിഎഫ് അഡ‍്വാൻസ് നേരത്തെ ഇപിഎഫ്ഒ നി‍ർത്തലാക്കിയിരുന്നു. കോവിഡ് കാലത്ത് നിക്ഷേപക‌‍ർക്ക് അടിയന്തിര ആവശ്യങ്ങൾക്കായി നിക്ഷേപത്തിന്റെ 70 ശതമാനം വരെ പിൻവലിക്കാമായിരുന്നു. ഇനി മുതൽ സേവനം പോ‍ർട്ടലിൽ ലഭ്യമായിരിക്കില്ല.


 പലിശ നിരക്ക് വർദ്ധിപ്പിച്ചു


അതേസമയം 2023-24 വ‍ർഷത്തിലേക്കായി നിക്ഷേപങ്ങളുടെ പലിശ പ്രൊവിഡന്റ് ഫണ്ട് ബോഡി കൂടിയായ ഇപിഎഫ്ഒ വ‍ർധിപ്പിച്ചു.  മുൻ വർഷത്തെ നിരക്കായ 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായാണ് പലിശ ഉയ‍ർത്തിയത്. ഇതുവഴി സ്കീമിന് കീഴിൽ വരുന്ന ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് വലിയ നേട്ടമുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. പലിശ നിരക്ക് വർദ്ധിപ്പിച്ചതോടെ ജീവനക്കാർക്ക് അവരുടെ സമ്പാദ്യത്തിൽനിന്ന് കൂടുതൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. 


പുറത്തു വരുന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഡിസംബറിൽ ഇപിഎഫ്ഒയിൽ 15.62 ലക്ഷം അംഗങ്ങൾ പുതുതായി ചേർന്നു. 11.97 ശതമാനം വർദ്ധനവാണ് പുതിയ അം​ഗങ്ങളുടെ കാര്യത്തിലുണ്ടായത്. 2022 ഡിസംബറിനേക്കാൾ 4.62 ശതമാനം പേ‍ കൂടുതലാണ്.  8.41 ലക്ഷം പുതിയ അംഗങ്ങളാണ് പുതിയതായി ഇപിഎഫ്ഒയിലേക്ക് പുതിയതായി എത്തിയത്.  ഇതിൽ 57.18 ശതമാനം പേരും 18-25 വയസ്സുവരെ പ്രായത്തിനിടയിലുള്ളവരാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.