EPFO PF Interest Rate : പിഎഫ് പലിശ 8.5 ശതമാനത്തിൽ നിലനിർത്തണമെന്നാവശ്യപെട്ട് കേന്ദ്ര തൊഴിൽ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി
2021-22 സാമ്പത്തിക വർഷം 8.1 ശതമാനം പലിശ നൽകിയാൽ മതിയെന്ന് ഇപിഎഫ്ഒ യോഗത്തിൽ ധാരണയായിരുന്നു.
THiruvananthapuram : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് മന്ത്രി വി ശിവൻകുട്ടി കത്തയച്ചു. 2021-22 സാമ്പത്തിക വർഷം 8.1 ശതമാനം പലിശ നൽകിയാൽ മതിയെന്ന് ഇപിഎഫ്ഒ യോഗത്തിൽ ധാരണയായിരുന്നു. മുൻ സാമ്പത്തിക വർഷം 8.5 ശതമാനം പലിശയാണ് നൽകിയത്.
അംഗങ്ങളായ ആറുകോടിയോളം ജീവനക്കാർക്ക് പലിശ കുറക്കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്നും 1977-78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് മന്ത്രി വി ശിവൻകുട്ടി കത്തിൽ ചൂണ്ടിക്കാട്ടി. ഭൂരിഭാഗം ജീവനക്കാർക്കും വിരമിക്കലിന് ശേഷം ചുരുങ്ങിയ പെൻഷൻ ആയ 1,000 രൂപയാണ് ലഭിക്കുന്നതെന്നും മന്ത്രി കത്തിൽ പറഞ്ഞു.
സഞ്ചിത നിധിയായ 15 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ ഉറപ്പിൽ ഉയർന്ന നിരക്കിൽ നിക്ഷേപം നടത്തി. ഇപിഎഫ ഒയുടെ വരുമാനം വർധിപ്പിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്നലെയാണ് പിഎഫ് പലിശ നിരക്ക് കുറച്ച തീരുമാനം തീരുമാനം കൈക്കോണ്ടത്. ഇത് ആറ് കോടിയോളം പേരെയാണ് ബാധിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...