Epfo Updates: 8.41 ലക്ഷം പുതിയ വരിക്കാർ പിഎഫിൽ, 2023-ലെ കണക്ക് പുറത്ത്
8.41 ലക്ഷം പുതിയ അംഗങ്ങളാണ് പുതിയതായി ഇപിഎഫ്ഒയിലേക്ക് പുതിയതായി എത്തിയത്. ഇതിൽ 57.18 ശതമാനം പേരും 18-25 വയസ്സുവരെ പ്രായത്തിനിടയിലുള്ളവർ
ഡിസംബറിൽ ഇപിഎഫ്ഒയിൽ 15.62 ലക്ഷം അംഗങ്ങൾ പുതുതായി ചേർന്നെന്ന് കണക്കുകൾ. 2023 ഡിസംബറിൽ അംഗങ്ങളുടെ എണ്ണത്തിൽ 11.97 ശതമാനം വർദ്ധനവാണുണ്ടായത്. 2022 ഡിസംബറിനേക്കാൾ 4.62 ശതമാനം കൂടുതലാണ് കണക്കുകൾ.
8.41 ലക്ഷം പുതിയ അംഗങ്ങൾ
ഏകദേശം 8.41 ലക്ഷം പുതിയ അംഗങ്ങളാണ് പുതിയതായി ഇപിഎഫ്ഒയിലേക്ക് പുതിയതായി എത്തിയത്. ഇതിൽ 57.18 ശതമാനം പേരും 18-25 വയസ്സുവരെ പ്രായത്തിനിടയിലുള്ളവരാണ്. അതേസമയം ഇപിഎഫ്ഒ സ്കീമുകളിൽ നിന്ന് പുറത്തുപോയ ഏകദേശം 12.02 ലക്ഷം അംഗങ്ങൾ കൂടി തിരിച്ചെത്തിയെന്നാണ് പുതിയ കണക്ക്.
2.09 ലക്ഷം പുതിയ അംഗങ്ങൾ സ്ത്രീകൾ
കണക്കുകൾ പ്രകാരം പുതുതായി ചേർന്ന 8.41 ലക്ഷം അംഗങ്ങളിൽ, ഏകദേശം 2.09 ലക്ഷം പേരും വനിതാ അംഗങ്ങളാണ്. 2023 നവംബറിനെ അപേക്ഷിച്ച് ഇത് 3.54 ശതമാനം വർധനവാണിത് . മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കർണാടക, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവാരാണ് ഇതിൽ അധികവും.
കണക്കുകളിൽ
നിലവിൽ ലഭ്യമാക്കിയിരിക്കുന്ന കണക്കുകൾ താത്കാലികമാണ്. എല്ലാ മാസവും ഇപിഎഫ്ഒ വരിക്കാരുടെ കണക്കുകളിൽ വ്യത്യാസം ഉണ്ടായിരിക്കും. ലഭ്യമാക്കിയിരിക്കുന്ന ആധാർ, യുഎൻ വിവരങ്ങൾ പ്രകാരമുള്ളതാണ് പുറത്തുവിടുന്ന പുതിയ വരിക്കാരുടെ കണക്ക്.
വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.