Facebook Outage: തിരിച്ചെത്തിയിട്ടും തിരിച്ചടി, ഫേസ്ബുക്കിന് 5 ശതമാനം ഓഹരി ഇടിഞ്ഞു
ഫേസ്ബുക്കും സഹോദര കമ്പനികളായ വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നിവയും പ്രവർത്തന രഹിതമായതിന് പിന്നാലെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവാണ് ഫേസ്ബുക്ക് നേരിട്ടത്.
ന്യൂഡൽഹി: ലോകവ്യാപകമായി മണിക്കൂറുകള്‍ പണിമുടക്കിയതിന് പിന്നാലെ ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ട് ഫേസ്ബുക്ക് (Facebook). ഫേസ്ബുക്കും സഹോദര കമ്പനികളായ Whatsapp, Instagram എന്നിവയും പ്രവർത്തന രഹിതമായതിന് പിന്നാലെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവാണ് ഫേസ്ബുക്ക് നേരിട്ടത്. ഈ വര്‍ഷം ഇത് ആദ്യമായാണ് ഫേസ്ബുക്ക് ഓഹരി (Stock) ഇടിവ് നേരിടുന്നത്.
തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു ഫേസ്ബുക്ക്, വാട്‌സ് ആപ്, ഇന്‍സ്റ്റാഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായത്. തുടർന്ന് ആപ്ലിക്കേഷനുകൾ പ്രവർത്തന രഹിതമാണെന്ന് സേവനദാതക്കള്‍ തന്നെ സ്ഥിരീകരിച്ചു.ഏഴ് മണിക്കൂറിന് ശേഷം പുലർച്ചെ നാലുമണിയോടെയാണ് പ്രതിസന്ധി പൂർണമായും പരിഹരിച്ചത്.
Also Read: ഒടുവിൽ തിരിച്ചെത്തി; Facebook, Instagram, WhatsApp സേവനങ്ങൾ തിരിച്ചെത്തി
ഇതിന് മുമ്പ് 2019ലാണ് സാങ്കേതിക തടസം മൂലം ഫേസ്ബുക്ക് പണിമുടക്കിയത്. അന്ന് 14 മണിക്കൂർ ഉപഭോഗതാക്കള്‍ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇന്ത്യയിൽ മാത്രം ഫേസ്ബുക്കിന് 41 കോടിയും വാട്‌സ്ആപ്പിന് 53 കോടിയും ഇൻസ്‌റ്റാഗ്രാമിന് 21 കോടിയും ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.
Also Read: Facebook, Instagram, WhatsApp എല്ലാത്തിന്റെയും പ്രവർത്തനം നിലച്ചു
സാങ്കേതിക പ്രശ്നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുക്കെന്ന വമ്പന്റെ കീഴിലുള്ള എല്ലാ ആപ്പുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്. ഫേസ്ബുക്ക് കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസം നേരിടാന്‍ കാരണമായതെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്‌ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തടസത്തിന്‍റെ യഥാര്‍ഥ കാരണം ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
അതേസമയം സേവനങ്ങള്‍ തടസപ്പെട്ടതില്‍ സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, മെസഞ്ചർ എന്നിവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ടെന്നും തടസമുണ്ടായതില്‍ ഖേദിക്കുന്നുവെന്നും സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.
''നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം പുലര്‍ത്താന്‍ നിങ്ങൾ ഞങ്ങളുടെ സേവനങ്ങളെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് എനിക്കറിയാം'' സക്കര്‍ബര്‍ഗിന്‍റെ (Zuckerberg) കുറിപ്പില്‍ പറയുന്നു. സേവനത്തില്‍ തടസം നേരിട്ടതില്‍ വാട്സാപ്പും (Whatsapp) ഖേദം പ്രകടിപ്പിച്ചിരുന്നു. ഉപയോക്താക്കളുടെ ക്ഷമക്ക് നന്ദി പറയുന്നുവെന്നായിരുന്നു വാട്സാപ്പിന്‍റെ ട്വീറ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...