ZEE Media ആദാനി ഗ്രൂപ്പ് ഏറ്റെടുത്തോ? പ്രചരിക്കുന്നത് വ്യാജ വാർത്ത
Zee Media-Adani Group- സീ മീഡിയയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇരു കോർപ്പറേറ്റ് സ്ഥാപനങ്ങൾ തമ്മിൽ ധാരണയായി എന്ന തലത്തിലുള്ള വ്യാജ ട്വീറ്റുകളാണ് ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നത്.
ന്യൂ ഡൽഹി : ZEE മീഡിയയെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു എന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജം. സീ മീഡിയയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇരു കോർപ്പറേറ്റ് സ്ഥാപനങ്ങൾ തമ്മിൽ ധാരണയായി എന്ന തലത്തിലുള്ള വ്യാജ ട്വീറ്റുകളാണ് ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നത്. (Zee Media-Adani Group)
സീ മീഡിയയെ ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച് അദാനി ഗ്രൂപ്പ് ചെയർപേഴ്സൺ ഗൗതം അദാനിയും എസ്സെൽ ഗ്രൂപ്പ് ചെയർമാൻ ഡോ. സുഭാഷ് ചന്ദ്രയും തമ്മിൽ പ്രത്യേക കരാറിൽ ഏർപ്പെട്ടുയെന്നുള്ള വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. അതേസമയം സീ മീഡിയ ഈ വാർത്തയെയും കരാറിനെയും തമ്മിലുള്ള പ്രചാരണങ്ങളെ പൂർണമായി നിഷേധിക്കുകയും ചെയ്തു.
ALSO READ : ZEEL-Invesco Case: ബോർഡ് മീറ്റിങിൽ Punit Goenka ഇൻവെസ്കോയുടെ തട്ടിപ്പ് വെളിച്ചെത്തുകൊണ്ടുവന്നു
"സീ മീഡിയയെ സംബന്ധിച്ച് ഡോ. സുഭാഷ് ചന്ദ്രയും ഗൗതം അദാനിയും തമ്മിൽ ചർച്ച നടന്നു എന്ന് ചില മാധ്യമപ്രവർത്തകർ പ്രചരിപ്പിക്കുന്ന കിംവദന്തികളെ ഞങ്ങൾ പൂർണ്ണമായും നിരാകരിക്കുന്നു. ഇരു കൂട്ടരും തമ്മിൽ ഒരു യാതൊരു ചർച്ചയും നടന്നിട്ടില്ല. ഇതൊരു വ്യാജ വാർത്തയാണ്" സീ മീഡിയയുടെ ഔദ്യോഗിക വക്താവ് റോണക് ജാട്ട്വാല അറിയിച്ചു.
സീ മീഡിയയെ ഏറ്റെടുക്കുന്നതിനായി ഗൗതം അദാനിയും സുഭാഷ് ചന്ദ്രയും ഒരു പ്രത്യേക കരാറിൽ ഏർപ്പെടുന്നു. ഒരു ഷെയറിന് 30 രൂപ നിരക്കിലാണ് സീ മീഡിയയെ ഏറ്റെടുക്കുന്നത്. സഞ്ജയ് പുഗാലിയ സീ ന്യൂസിന്റെ സിഇഒ ആകുമെന്നും ഉള്ള തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...