ഒരു ഫിക്സഡ് ഡെപ്പോസിറ്റിനെകുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഒരു ബാങ്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ്.  ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കാണിത്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് പുതുക്കി നിശ്ചയിച്ചത്. മുതിർന്ന പൗരന്മാർക്ക് 1000 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 9.11% വരെ പലിശ ബാങ്ക് നൽകുന്നു. ഇതേ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 8.51 ശതമാനം പലിശ സാധാരണക്കാർക്ക് നൽകുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡിയിൽ 9.11% വരെ പലിശ


ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3% മുതൽ 8.51% വരെ പലിശ സാധാരണ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 3.60 ശതമാനം മുതൽ 9.11 ശതമാനം വരെ പലിശയും ബാങ്ക് നൽകുന്നു.



വ്യത്യസ്ത കാലയളവിലെ FD നിരക്കുകൾ


ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 14 ദിവസം വരെയുള്ള എഫ്ഡികൾക്ക് 3% പലിശ നൽകും. 15 ദിവസം മുതൽ 30 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50% പലിശയും 1 ദിവസം മുതൽ 45 ദിവസം വരെയുള്ള എഫ്ഡികൾക്ക് 4.75% പലിശയും 46 ദിവസം മുതൽ 90 ദിവസം വരെയുള്ള എഫ്ഡികൾക്ക് 5.25% പലിശയും ബാങ്ക് നൽകും.  91 ദിവസം മുതൽ 180 ദിവസം വരെയുള്ള എഫ്ഡികൾക്ക് 5.75% , 181 ദിവസം മുതൽ 365 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 6.50 ശതമാനം പലിശയും നൽകും.


500 ദിവസത്തെ FD യിൽ 8.11% പലിശ


12 മാസം മുതൽ 15 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 7.50% പലിശ നൽകും. 15 മാസവും 1 ദിവസവും മുതൽ 499 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക്  7.75 ശതമാനം പലിശ,500 ദിവസത്തെ എഫ്ഡിക്ക് 8.11% 501 ദിവസം മുതൽ 18 മാസം വരെയുള്ള എഫ്ഡികൾക്ക്  7.75 ശതമാനം,18 മാസവും 1 ദിവസം മുതൽ 24 മാസം വരെയുള്ള എഫ്ഡികൾക്ക് 8.01 ശതമാനം  എന്നിങ്ങനെയാണ് പലിശ ലഭിക്കുന്നത്.  24 മാസവും 1 ദിവസവും മുതൽ 749 ദിവസം വരെയുള്ള എഫ്ഡികൾക്ക് 8.05% പലിശയും 750 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 8.51 ശതമാനം പലിശയുമാണ് ബാങ്ക് നൽകുന്നത്.


30 മാസവും ഒരു ദിവസം മുതൽ 999 ദിവസവും വരെയുള്ള എഫ്ഡികൾക്ക് ബാങ്ക് 8% പലിശ വാഗ്ദാനം ചെയ്യുന്നു. 1000 ദിവസത്തെ എഫ്ഡിയിൽ ഉപഭോക്താക്കൾക്ക് 8.51% പലിശയാണ് നൽകുന്നത്. 1001 ദിവസം മുതൽ 36 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 8% പലിശ നൽകുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.