2023 ഒക്ടോബറിൽ, മിക്ക ബാങ്കുകളും തങ്ങളുടെ സ്ഥിരനിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു, ചില ബാങ്കുകളുടെ വർദ്ധിച്ച നിരക്കുകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിലും വന്നു, സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും മികച്ച പലിശയാണ് ഇവർ നൽകുന്നത്. ഇത്തരത്തിൽ മികച്ച പലിശ ലഭിക്കുന്ന ബാങ്കുകൾ ഏതാണെന്ന് നോക്കാം. 

 

യൂണിറ്റി ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചു

 

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് (യൂണിറ്റി ബാങ്ക്) 701 ദിവസത്തെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. മുതിർന്ന പൗരന്മാർക്ക് 9.45% പലിശ നിരക്കും സാധാരണ നിക്ഷേപകർക്ക് 8.95% പലിശ നിരക്കും 701 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് ബാങ്ക് ഇപ്പോൾ  വാഗ്ദാനം ചെയ്യുന്നു.

 

ബാങ്ക് ഓഫ് ബറോഡ FD-യുടെ പലിശ നിരക്ക്

 

ബാങ്ക് ഓഫ് ബറോഡ ആഭ്യന്തര റീട്ടെയിൽ ലിക്വിഡ് നിക്ഷേപങ്ങൾ, എൻആർഒ, എൻആർഇ ലിക്വിഡ് ഡിപ്പോസിറ്റുകൾ എന്നിവയുടെ പലിശ നിരക്കുകൾ വർധിപ്പിച്ചു. മുതിർന്ന പൗരന്മാർക്ക് 2 മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 7.9% വരെ പലിശ ലഭിക്കുന്നു.

 

മറ്റ് ബാങ്കുകളുടെ പലിശ നിരക്ക്

 

മഹാരാഷ്ട്ര ബാങ്ക് 4.75% ഉം, കാനറ ബാങ്ക്- 7.75% ഉം, യെസ് ബാങ്ക്- 8% ഉം, കർണാടക ബാങ്ക്-7.75% ഉം,  ഇൻഡസ്ഇൻഡ് ബാങ്ക്- 8.25% ഉം, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്- 8% ഉം, ഇന്ത്യൻ ബാങ്ക്- 7.75% ഉം ആണ് മുതിർന്ന മുതിർന്ന  പൗരൻമാർക്ക് കൊടുക്കുന്ന പലിശ നിരക്ക്. ആർബിഐ പലിശ നിരക്കുക. ഒക്ടോബർ 6 ന് നടന്ന എംപിസി യോഗത്തിൽ നാലാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.5 ശതമാനമായി നിലനിർത്തിയതിന് പിന്നാലെയാണ് മാറ്റം. ബാങ്കുകളുടെ സ്ഥിര നിക്ഷേപ നിരക്കിലെ മാറ്റം.\

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.