എഫ്ഡി ഇടാൻ വേറൊരു ഓപ്ഷന് വേണ്ട 45000 പോക്കറ്റിൽ ; പലിശ 9.10 ശതമാനം ഇപ്പോൾ കൊടുക്കുന്ന വിശ്വസിക്കാവുന്ന ബാങ്ക്
രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കായിരിക്കും ഈ പലിശ ലഭിക്കുന്നതെന്ന് ബാങ്ക് വെബ്‌സൈറ്റ് പറയുന്നു
റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വീണ്ടും മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാൽ സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് (എസ്എസ്എഫ്ബി) മുതിർന്ന പൗരന്മാരുടെ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) സ്കീമിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചു.സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ എഫ്‌ഡിയിൽ നിക്ഷേപിക്കുന്നതിലൂടെ മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ 9 ശതമാനത്തിലധികം പലിശ നേടാം.7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികളിൽ മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.10 ശതമാനം വരെയും സാധാരണക്കാർക്ക് 4 ശതമാനം മുതൽ 8.60 ശതമാനം വരെയുമാണ് ബാങ്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന പലിശ.
7 ദിവസം മുതൽ 10 വർഷം വരെ
രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കായിരിക്കും ഈ പലിശ ലഭിക്കുന്നതെന്ന് ബാങ്ക് വെബ്‌സൈറ്റ് പറയുന്നു. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ മുതിർന്ന പൗരന്മാർക്ക് 2 മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന FD-കൾക്ക് ഇപ്പോൾ 9.10% പലിശ ലഭിക്കും. അതേസമയം, സാധാരണ ഉപഭോക്താക്കൾക്ക് ഈ കാലയളവിലെ നിക്ഷേപങ്ങൾക്ക് 8.6 ശതമാനം പലിശ ലഭിക്കും. 15 മാസം മുതൽ 2 വർഷത്തിൽ കൂടുതലുള്ള കാലയളവിലേക്ക് ബാങ്ക് 9 ശതമാനം പലിശ നിരക്കും പ്രായമായവർക്ക് വാഗ്ദാനം ചെയ്യുന്നു.
ഒരു വർഷം വരെയുള്ള എഫ്ഡിയുടെ പലിശ
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ 7 ദിവസം മുതൽ 14 ദിവസം വരെയുള്ള എഫ്ഡികൾക്ക് 4.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 15 മുതൽ 45 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശയും 46 മുതൽ 90 ദിവസം വരെയുള്ള എഫ്ഡിക്ക് 5.00 ശതമാനം പലിശയും ലഭിക്കും. 91 മുതൽ 6 മാസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 5.50 ശതമാനം പലിശ ലഭിക്കും. 6 മാസം മുതൽ 9 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 6.00 ശതമാനം പലിശയുണ്ട്. 9 മാസത്തിൽ കൂടുതലും 1 വർഷത്തിൽ താഴെയുമുള്ള എഫ്ഡികൾക്ക് 6.50 ശതമാനം നിരക്കിലും പലിശ നൽകും.
ഒരു വർഷത്തിൽ കൂടുതലുള്ള എഫ്ഡികൾക്ക്
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് ഒരു വർഷത്തേക്ക് സ്ഥിരനിക്ഷേപത്തിന് 7.35 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ 15 മാസം വരെയുള്ള എഫ്ഡികൾക്ക് ബാങ്ക് 8.75 ശതമാനം പലിശ നൽകും. 15 മാസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 9.00 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 2 വർഷത്തിൽ കൂടുതലും 3 വർഷം വരെയുമുള്ള എഫ്ഡികൾക്ക് ബാങ്ക് 9.10 ശതമാനം പലിശ നൽകും.3 വർഷത്തിൽ കൂടുതലും 5 വർഷത്തിൽ താഴെയുമുള്ള എഫ്ഡികൾക്ക് ബാങ്ക് 7.25 ശതമാനം പലിശ നൽകുന്നുണ്ട്. 5 വർഷത്തെ എഫ്ഡികൾക്ക് 8.75 ശതമാനവും 5 വർഷത്തിന് മുകളിലും 10 വർഷം വരെയുള്ള എഫ്ഡികൾക്ക് 7.75 ശതമാനവും പലിശ നിരക്കിൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 564 ലധികം ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 5085 തൊഴിലാളികളും 1.64 ദശലക്ഷം ഉപഭോക്താക്കളുമുള്ള സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് അതിവേഗം വളരുന്ന സ്‌മോൾ ഫിനാൻസ് ബാങ്കാണ്. എഫ്ഡി, സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളിൽ ഏറ്റവും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതായി എസ്എസ്എഫ്ബി ബാങ്ക് അവകാശപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...