ദീപാവലി അടക്കമുള്ള ഉത്സവസീസണ്‍ മുന്നില്‍ കണ്ട്  വില്‍പ്പന മേള പ്രഖ്യാപിച്ച് പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും.  ബിഗ് ബില്യണ്‍ ഡേയ്‌സ് എന്ന പേരില്‍ ഫ്‌ളിപ്പ്കാര്‍ഡ് നടത്തുന്ന വ്യാപാരമേളയ്ക്ക് സെപ്റ്റംബര്‍ 23ന്  തുടക്കമാകും. സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകളാണ് കമ്പനി ഒരുക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഈ സമയത്ത് തന്നെയാണ് നടക്കുന്നത്. ഇതോടെ ഇ- കോമേഴ്‌സ് വ്യാപാരരംഗത്ത് ഇരുകമ്പനികളും തമ്മില്‍ കടുത്ത മത്സരം ഉണ്ടാവുമെന്നാണ് സൂചന. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വമ്പൻ ഓഫറുകളുമായാകും ഇരുകമ്പനികളും മത്സരിക്കുന്നത്. 


വ്യാപാരമേളയില്‍ ഐസിഐസിഐ ബാങ്കും ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് ഫ്‌ളിപ്പ്കാര്‍ട്ട് പത്തുശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് അനുവദിക്കുമെന്നും സൂചനയുണ്ട്. ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയ്ക്ക് മുന്നോടിയായി സ്മാര്‍ട്ട്‌ഫോണുകളുടെയും മറ്റു ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന മെച്ചപ്പെടുത്താന്‍ വലിയ ഓഫറുകള്‍ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് ഇഷ്ട ബ്രാന്‍ഡുകള്‍ ഉപയോക്താക്കളിൽ   എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.ഇതിന് പുറമേ മെച്ചപ്പെട്ട എക്‌സ്ചേഞ്ച് ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്നുണ്ട്. 


ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മറ്റു ഓഫറുകള്‍ക്ക് പുറമേ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഓരോ പര്‍ച്ചെയ്‌സിനും പത്തുശതമാനം അധികം ഡിസ്‌കൗണ്ടും അനുവദിക്കും. ആദ്യ പര്‍ച്ചയെസിന് 10 ശതമാനം ക്യാഷ് ബാക്കിന് പുറമേയായിരിക്കും ഇത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.