Flip Heart Days Discounts : പ്രണയവാരത്തിനോട് അനുബന്ധിച്ചുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന്റെ പ്രത്യേക സെയിൽ ആരംഭിച്ചു. ഫ്ലിപ് ഹാർട്ട് ഡേയ്സ് പേരിൽ ആരംഭിച്ചിരിക്കുന്ന വാലന്റൈൻസ് ഡേ സെയിൽ ഇന്ന് ഫെബ്രുവരി ആറ് മുതൽ 12 തീയതി വരെയാണ് നടക്കുക. ആപ്പിൾ ഉൾപ്പെടെ മിക്ക ഇലക്ട്രോണിക്സ് ബ്രാൻഡുകൾക്ക് വമ്പിച്ച് വിലക്കുറവാണ് ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആപ്പിൾ ഐഫോൺ 14ന് 72,499 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് വിൽക്കുന്നത്. 9 ശതമാനം വിലക്കുറവിലാണ് ഫ്ലിപ് ഹാർട്ട് ഡെയ്സിൽ ഫ്ലിപ്കാർട്ട് ഐഫോൺ 14 വിൽക്കുന്നത്. കൂടാതെ 23,000 രൂപയുടെ എക്സചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ഇതിന് പുറമെ 11 ശതമാനം വിലക്കുറവിൽ ആപ്പിൾ ഐപാഡ് (9-ാം ജനറേഷൻ) ഫ്ലിപ്കാർട്ടിൽ വിൽപന നടത്തുന്നുണ്ട്. അതായത് 29,990 രൂപയ്ക്ക് ഐപാഡ് ലഭിക്കുന്നതാണ്. ഇനി പഴയ ഐപാഡ് മാറ്റി വാങ്ങിക്കുകയാണെങ്കിൽ 17,500 രൂപ വരെ ഡിസ്കൗണ്ടും ലഭിക്കുന്നതാണ്.


ALSO READ : Rose Day 2023 : ചുവന്ന റോസ് ലഭിച്ചാൽ ഇഷ്ടമാണെന്നർഥം; അപ്പോൾ മഞ്ഞ, വെള്ള, പിങ്ക് തുടങ്ങിയ നിറങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?


കൂടാതെ ആപ്പിളിന്റെ മറ്റൊരു ഉത്പനമായ എയർപോഡ് പ്രോയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത് 23 ശതമാനം കിഴിവാണ്. ആപ്പിൾ എയർപോഡ് പ്രോ 19,999 രൂപയ്ക്ക് ഇനി ഫ്ലിപ്കാർട്ടിലൂടെ ലഭിക്കുന്നതാണ്. ഇതിനോടൊപ്പം എക്സ്ചേഞ്ച് ഓഫറും ഇ-കൊമേഴ്സ് ഫ്ലാറ്റ്ഫോം നൽകുന്നത്. ആപ്പിളിന് പുറമെ മറ്റ് ചില ഇലക്ട്രോണിക്സ് ഗാഡ്ജെറ്റുകൾക്ക് വമ്പൻ വിലക്കുറവാണ് ഫ്ലിപ്കാർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. മോട്ടോറോളയുടെ മോട്ടോ ജി52 ട്രിപ്പിൾ ക്യാമറ മൊബൈൽ ഫോണിന് 35 ശതമാനം ഡിസ്കൗണ്ടാണുള്ളത്. 50 എംപി ബാക്ക് ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി ലഭിക്കുന്ന ഫോണിന്റെ വില 12,999 രൂപയാണ്. ഇതിനും ഫ്ലിപ്കാർട്ട് എക്സചേഞ്ച് ഡിസ്കൗണ്ടും നൽകുന്നുണ്ട്.


ഇവയ്ക്കെല്ലാം പുറമെ ഫ്ലിപ് ഹാർട്ട് ഡെയ്സിന്റെ ഭാഗമായി ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കൂടാതെ ഫ്ലിപ്കാർട്ട് പേ ലേറ്റർ സംവിധാനത്തിലൂടെ പണം അടയ്ക്കുന്ന ഉപയോക്താക്കൾക്ക് 500 രൂപ വില വരുന്ന ഗിഫ്റ്റ് കാർഡ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോം സമ്മാനമായി നൽകുന്നതാണ്. ഫ്ലിപ്കാർട്ടിന് പുറമെ ആമസോൺ വാലന്റൈൻസ് ദിന മാർക്കറ്റിനെ ലക്ഷ്യം വച്ച് ഉടൻ ഇറങ്ങിയേക്കും. നാളെ ഫെബ്രുവരി ഏഴിന് റോസ് ദിനം മുതലാണ് പ്രണയവാരം ആരംഭിക്കുന്നത്. ഫെബ്രുവരി 14നാണ് വാലന്റൈൻസ് ദിനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.