കൊച്ചി : എറണാകുളം ജില്ലിയിലെ നഗരവാസികൾ ഇത്തവണ ഓണത്തിന് പൂക്കളമിടാൻ അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട. കളമശ്ശേരിയിൽ വിളവ് പ്രതീക്ഷിക്കുന്നത് 3900 കിലോഗ്രാമിൽ അധികം പൂക്കളാണ്. കളമശേരി കാർഷിക ബ്ലോക്ക്‌ പരിധിയിൽ നാല് ഹെക്ടർ സ്ഥലത്താണ് പൂ കൃഷി ചെയ്യുന്നത്. ചെണ്ടുമല്ലിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കാർഷിക ബ്ലോക്കിന്റെ പരിധിയിൽ ഉൾപ്പെടുന്ന ചേരാനെല്ലൂർ, കടമക്കുടി, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലാണ് പ്രധാനമായും ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. സ്ഥലത്തിന്റെ ലഭ്യത അനുസരിച്ചു ചെറിയ പ്ലോട്ടുകളിലാണ് കൃഷി.


COMMERCIAL BREAK
SCROLL TO CONTINUE READING

പൂച്ചെടികളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹെക്ടറിന് 40000 രൂപ നിരക്കിൽ കൃഷി വകുപ്പ് സബ്‌സിഡിയും നൽകുന്നുണ്ട്. കൃഷിക്കാവശ്യമായ വിത്തുകൾ, വളം എന്നിവയും കൃഷി വകുപ്പ് വിതരണം ചെയ്യുന്നുണ്ട്.


ALSO READ : Onam 2022: ഇത്തവണത്തെ തിരുവോണവും ഉത്രാടവും ഈ തീയ്യതികളിലാണ്‌, അറിയുമോ


കാർഷിക ബ്ലോക്ക്‌ പരിധിയിൽ ചേരാനെല്ലൂർ കൃഷി ഭവന് കീഴിലാണ് ഏറ്റവുമധികം ചെണ്ടുമല്ലി കൃഷി നടത്തുന്നത്. ചേരാനെല്ലൂരിൽ നിന്ന് മാത്രമായി 3000 കിലോഗ്രാമിൽ അധികം പൂക്കൾ വിളവെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കടമക്കുടി കൃഷി ഭവന് കീഴിൽ നിന്ന് 600 കിലോഗ്രാം വിളവും പ്രതീക്ഷിക്കുന്നുണ്ട്.


ഓണത്തോട് അനുബന്ധിച്ചു വിളവെടുക്കാവുന്ന തരത്തിലാണ് കൃഷി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് കുറച്ചു പ്രദേശികമായി പൂക്കളുടെ ലഭ്യത ഉറപ്പാക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.


സെപ്റ്റംബർ 7-നാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബർ 10-നാണ് ചടങ്ങുകൾ അവസാനിക്കുന്നത്. സെപ്റ്റംബർ 8-നാണ് തിരുവോണം. മൂന്നാം  ഓണം സെപ്റ്റംബർ 9 നും, നാലാം ഓണം സെപ്റ്റംബർ 10-നും ആണ്.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.