Gold Loan Tips: കുറഞ്ഞ പലിശയിൽ ഗോൾഡ് ലോൺ ; ഈ ബാങ്കുകൾ പരിഗണിക്കാം
Gold Loan Tips: കഴിവതും വിശ്വാസയോഗ്യമായ സ്ഥാപനങ്ങളില്‍ മാത്രം സ്വർണ്ണം നിക്ഷേപിക്കുന്നതാണ് സുരക്ഷിതം.
ന്യൂഡല്‍ഹി: കാശിന് പെട്ടെന്ന് ആവശ്യം വന്നാല്‍ നമ്മള്‍ ആദ്യം നോക്കുക കയ്യിലുള്ള സ്വര്‍ണ്ണത്തിലേക്കാണ്. കാരണം വായ്പ ലഭിക്കാന്‍ ഏറ്റവും എളുപ്പവും വേഗമേറിയതുമായ മാര്‍ഗമാണ് സ്വര്‍ണ്ണം പണയം വെക്കുന്നത്. എന്നാല്‍ സ്വര്‍ണ്ണം പണയം വെക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പലരീതിയില്‍ നമ്മള്‍ കബളിക്കപ്പെടാന്‍ സാധ്യതയുണ്ട്. ശരിയായ സ്ഥാപനങ്ങളില്‍ അല്ല നിങ്ങള്‍ സ്വര്‍ണ്ണം നല്‍കുന്നതെങ്കില്‍ പണയം വച്ചു തിരിച്ചെടുക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും മൂല്യവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
അതുകൊണ്ടു തന്നെ കയ്യിലുള്ള സ്വര്‍ണ്ണം എവിടെ കൊണ്ടു പോകുന്നതാണ് സുരക്ഷിതം എന്നാലോചിച്ച് ആളുകള്‍ ആശങ്കപ്പെടാറുണ്ട്. കഴിവതും സംഘടിത മേഖലകളില്‍ പണയം വെക്കുന്നതാണ് നല്ലത്. കാരണം അവര്‍ നിങ്ങളുടെ സ്വര്‍ണ്ണത്തിന്റെ സുരക്ഷയില്‍ ഉറപ്പ് നല്‍കും. നിങ്ങള്‍ നല്‍കിയ സ്വര്‍ണ്ണം അതേ പരിശുദ്ധിയില്‍ നിങ്ങള്‍ക്ക് തിരികെ നല്‍കുവാനുള്ള ഉത്തരവാധിത്തം അവര്‍ ഏറ്റെടുക്കും. സ്വര്‍ണ്ണം ആഭരണങ്ങള്‍, നാണയങ്ങള്‍, എന്നിങ്ങനെ ഏത് രൂപത്തിലും നിങ്ങള്‍ക്ക് ഈടായി ഉപയോഗിക്കാം.
ALSO READ: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത; പാചക വാതക വിലയിൽ വൻ ഇടിവ്
ഗോള്‍ഡ് ലോണ്‍ എടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
പലിശ നിരക്ക്: പല ബാങ്കുകളും പല തരത്തിലുള്ള പലിശ നിരക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അത് ശരിയായി പരിശോധിച്ച ശേഷം ഏറ്റവും കുറഞ്ഞ പലിശ നല്‍കുന്ന ബാങ്കില്‍ നിന്നും മാത്രം ലോണ്‍ എടുക്കുക. അതുവഴി നിങ്ങളുടെ സ്വര്‍ണ്ണത്തിന്റെ മികച്ച മൂല്യം നിങ്ങള്‍ക്ക് ലഭിക്കും.
ലോണ്‍-ടു-വാല്യൂ (എല്‍ടിവി) അനുപാതം: നിങ്ങളുടെ സ്വര്‍ണ്ണത്തിന്റെ മൂല്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി വായ്പയാണ് എല്‍ടിവി അനുപാതം. വ്യത്യസ്ത വായ്പ നല്‍കുന്നവരുടെ എല്‍ടിവി അനുപാതം പരിശോധിച്ച് ഉയര്‍ന്ന എല്‍ടിവി അനുപാതം വാഗ്ദാനം ചെയ്യുന്ന ഒരു വായ്പക്കാരനെ തിരഞ്ഞെടുക്കുക.
പ്രോസസ്സിംഗ് ഫീസ്: നിങ്ങള്‍ വിവിധ ലെന്‍ഡര്‍മാരുടെ പ്രോസസ്സിംഗ് ഫീസ് പരിശോധിക്കുകയും കുറഞ്ഞ പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്ന ഒരു ലെന്‍ഡറെ തിരഞ്ഞെടുക്കുകയും വേണം.
തിരിച്ചടവ് ഓപ്ഷനുകള്‍: കടം നല്‍കുന്ന ബാങ്കുകള്‍ അത് തിരിച്ചടയ്ക്കുന്നതുമയി ബന്ധപ്പെട്ട് പറയുന്ന നിര്‍ദ്ദേശങ്ങളും നിബന്ധനകളും എല്ലാം നേരത്തെ മനസ്സിലാക്കി വെക്കുക. അതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായതെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ നിന്നും മാത്രം വായ്പ എടുക്കുക. നിബന്ധനകള്‍ നേരത്തെ ചോദിച്ച് മനസ്സിലാക്കിയില്ലെങ്കില്‍ പിന്നീട് ലോണ്‍ തിരിച്ചടയ്‌ക്കേണ്ട സമയത്ത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കടം കൊടുക്കുന്നയാളുടെ വിശ്വാസ്യത: കഴിവതും വിശ്വാസയോഗ്യമായ സ്ഥാപനങ്ങളില്‍ നിന്നും മാത്രം വായ്പ എടുക്കുക. അസംഘടിത സ്ഥാപനങ്ങളില്‍ സ്വര്ണ്ണം വെക്കാതിരിക്കുന്നതാണ് നല്ലത്. അതായത് സര്‍ക്കാരിനോടും സെന്‍ട്രല്‍ ബാങ്കിനോടും ആത്യന്തികമായി ജനങ്ങളോടും ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങള്‍ മാത്രം സ്വർണ്ണം പണയം വെക്കാനായി തിരഞ്ഞെടുക്കുക.
2023-ലെ സ്വര്‍ണ്ണ വായ്പാ പലിശ നിരക്കുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. ചാര്‍ട്ടിലെ തിരിച്ചടവ് കാലാവധി ആറ് മാസമായും സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി 22 കാരറ്റും ആയി കണക്കാക്കുന്നു.
ആക്‌സിസ് ബാങ്ക് ഗോള്‍ഡ് ലോണില്‍ പലിശനിരക്ക് 13.50%മുതല്‍ 16.95% വരെ. ലോണായി ലഭിക്കുന്ന തുക 25000മുതല്‍ 25 ലക്ഷം വരം. എച്ച്ഡിഎഫ്‌സി ബാങ്ക് പലിശനിരക്ക് 11% മുതല്‍16% ലഭിക്കുന്ന തുക 1,0000 രൂപാ തൊട്ട്. കാനറാ ബാങ്കില്‍ പലിശനിരക്ക് 7.35.% ലോണായി ലഭിക്കുന്ന തുക 5,000 മുതല്‍ 35 ലക്ഷം വരെ. മുത്തൂറ്റ് ഗോള്‍ഡ് ലോണില്‍ 12% മുതല്‍ 26% വരേയും ലഭിക്കുന്ന തുക 1500 മുതല്‍. എസ് ബി ഐ ഗോള്‍ഡ് ലോണില്‍ നിരക്ക് 7% വും ലഭിക്കുന്ന തുക 20000 മുതല്‍ 50 ലക്ഷം വരെ.
കോട്ടക്ക് മഹീന്ദ്ര ഗോള്‍ഡ് ലോണ്‍ 10% മുതല്‍ 17% വരെ. 20000 മുതല്‍ 1.5 കോടി വരെ ലഭിക്കും. ഇന്‍ഡസ്ലാന്‍ഡ് ബാങ്ക് ഗോള്‍ഡ് ലോണ്‍ 11.50% മുതല്‍ 16%വരെ. 10ലക്ഷം രൂപ വരെ നേടാം. മണപ്പുറം ഗോള്‍ഡ് ലോണില്‍ പലിശ നിരക്ക് 9.90% മുതല്‍ 24% വരെ. ലഭിക്കുന്ന തുക നമ്മള്‍ ലോണ്‍ സ്വീകരിക്കുന്ന സ്‌കീമിനനുസരിച്ച് ഇരിക്കും. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഗോള്‍ഡ് ലോണിലെ പലിശ നിരക്ക് 7.10% ആണ്. ലഭിക്കുന്ന തുക 20 ലക്ഷം. പഞ്ചാബ് നാഷണല്‍ ബാങ്ക് ഗോള്‍ഡ് ലോണില്‍ 7. 70% മുതല്‍ 8.75%വരെ. 25000 മുതല്‍ 10 ലക്ഷം വരെ നേടാം. ബാങ്ക് ഓഫ് ബറോഡ ഗോള്‍ഡ് ലോണ്‍ 8.85% മുതല്‍ 50 ലക്ഷം രൂപ വായ്പ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...