Free LPG cylinder: വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാര്‍ക്ക്  ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍.  അതായത്, റേഷൻ കാർഡ് ഉടമകൾക്ക് എല്ലാ വർഷവും സൗജന്യ എൽപിജി സിലിണ്ടറുകൾ നനല്‍കുക അതിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്  ആശ്വാസം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ഈ  പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സര്‍ക്കാര്‍ തീരുമാനമനുസരിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്ക്  വര്‍ഷത്തില്‍  3 ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി ലഭിക്കും....!!  


Also Read:  CUET UG 2022 Update: CUET അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി, ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ


ഈ പദ്ധതി പ്രഖ്യാപിച്ചിരിയ്ക്കുന്നത് ഉത്തരാഖണ്ഡ് സർക്കാരാണ്. സര്‍ക്കാര്‍ പദ്ധതി അനുസരിച്ച്  അന്ത്യോദയ കാർഡ് ഉടമകൾക്ക് (Antyodaya card-holders) വര്‍ഷത്തില്‍ 3 ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി ലഭിക്കും. സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടര്‍ പദ്ധതിയ്ക്കായി 55 കോടി രൂപയാണ്  സംസ്ഥാന സർക്കാർ നീക്കിവച്ചിരിയ്ക്കുന്നത്. 


Also Read:  PM Awas Yojana: എന്താണ് പിഎം ആവാസ് യോജന? ലിസ്റ്റിൽ പേരുണ്ടോയെന്ന് പരിശോധിക്കേണ്ടത് എങ്ങനെ?


പദ്ധതി  സംബന്ധിച്ച വിവരങ്ങള്‍   മന്ത്രിസഭാ യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി സുഖ്ബീർ സിംഗ് സന്ധു മാധ്യമങ്ങളോട്  വിവരിച്ചു.  ഈ പദ്ധതിയുടെ പ്രയോജനം  1,84,142 അന്ത്യോദയ കാർഡ് ഉടമകൾക്ക്  ലഭിക്കും. സൗജന്യ LPG സിലിണ്ടര്‍ കൂടാതെ  മുന്‍ വര്‍ഷങ്ങളില്‍ ഗോതമ്പ് വാങ്ങുമ്പോൾ കർഷകർക്ക് ക്വിന്‍റലിന് 20 രൂപ ബോണസ് നല്‍കിയിരുന്നത്  തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


എനാല്‍, എല്ലാ വര്‍ഷവും 3 LPG സിലിണ്ടര്‍ സൗജന്യമായി ലഭിക്കുന്നതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.  


1.  ഗുണഭോക്താവ് ഉത്തരാഖണ്ഡിലെ സ്ഥിര താമസക്കാരനായിരിക്കേണ്ടത് നിർബന്ധമാണ്.


2. വ്യക്തി അന്ത്യോദയ റേഷൻ കാർഡ് ഉടമയായിരിക്കണം


3. അന്ത്യോദയ റേഷൻ കാർഡ് ഉടമ ഇത്, ഗ്യാസ് കണക്ഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കണം.


ഉത്തരാഖണ്ഡ് സർക്കാരിന്‍റെ ഈ പദ്ധതി പ്രകാരം എല്ലാ വർഷവും സൗജന്യ എൽപിജി സിലിണ്ടറുകൾ  (Free LPG Cylinder)എങ്ങനെ ലഭിക്കും?


ഉത്തരാഖണ്ഡ് സർക്കാർ നടത്തുന്ന  ഈ പദ്ധതിയുടെ  പ്രയോജനം നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍  ഈ മാസം തന്നെ അതായത്, ജൂലൈ മാസത്തില്‍ തന്നെ നിങ്ങളുടെ അന്ത്യോദയ കാർഡ് LPG കണക്ഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുക. ഇവ രണ്ടും  തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കിൽ സർക്കാരിന്‍റെ ഈ  സൗജന്യ ഗ്യാസ് സിലിണ്ടർ പദ്ധതി നിങ്ങൾക്ക് നഷ്ടമാകും. 


ഈ തകര്‍പ്പന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും ഇതിനോടകം  ഉത്തരാഖണ്ഡ് സർക്കാർ പൂർത്തിയാക്കി. സംസ്ഥാന സർക്കാർ അന്ത്യോദയ റേഷന്‍ കാര്‍ഡ് ഉടമകളുടെ ജില്ല തിരിച്ചുള്ള പട്ടിക തയ്യാറാക്കി പ്രാദേശിക ഗ്യാസ് ഏജൻസികൾക്ക് അയച്ചിട്ടുണ്ട്. അതിനാൽ അന്ത്യോദയ കാർഡ് ഉടമകൾ അത് അവരുടെ ഗ്യാസ് കണക്ഷനുമായിഎത്രയും പെട്ടെന്ന്  ബന്ധിപ്പിക്കണം....  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.