Fuel Price : ഓഗസ്റ്റ് മുതൽ രാജ്യത്തെ ഇന്ധന വില നാല് മുതൽ അഞ്ച് രൂപ വരെ കുറഞ്ഞേക്കും; റിപ്പോർട്ട്
Petrol Diesel Price Update : നവംബർ, ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പശ്ചാത്തലത്തിലാണ് എണ്ണ കമ്പനികൾ വില കുറയ്ക്കുക
വീണ്ടും രാജ്യത്തെ ഇന്ധന വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് മുതൽ വരും മാസങ്ങളിൽ രാജ്യത്തെ പെട്രോൾ, ഡീസൽ വില നാല് മുതൽ അഞ്ച് രൂപ വരെ എണ്ണ കമ്പനികൾ ലിറ്ററിന് കുറച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് എണ്ണ കമ്പനികൾ വില കുറയ്ക്കാൻ ഒരുങ്ങുന്നതെന്ന് വാർത്ത ഏജൻസിയായ ഐഎഎൻസ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ എണ്ണ കമ്പനികൾക്ക് തങ്ങളുടെ ബാധ്യതകൾ ഒരുവിധം പരിഹരിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ ഉൾപ്പെടെ 2024 ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് വരെ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് ജെഎം ഫിനാഷ്യൽ ഇൻസ്റ്റിറ്റ്യൂഷ്ണൽ സെക്യുരിറ്റീസ് റിസേർച്ചിനെ ഉദ്ദരിച്ചുകൊണ്ട് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് വീണ്ടും എണ്ണ കമ്പനികൾക്ക് വീണ്ടും ബാധ്യത സൃഷ്ടിക്കാൻ ഇട വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്ന നിഗമനം.
ALSO READ : Jet Fuel Price Hike : ഫ്ലൈറ്റ് യാത്ര അവസാനിപ്പിക്കേണ്ടി വരുമോ? വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു
എന്നാൽ നവംബർ-ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധന വില കുറയ്ക്കാൻ കേന്ദ്രം എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടേക്കും. അങ്ങനെ വന്നാൽ ഓഗസ്റ്റ് മുതൽ ഇന്ധന വില നാല് മുതൽ അഞ്ച് രൂപ വരെ കുറച്ചേക്കും.
ഇവയ്ക്ക് പുറമെ എണ്ണ കമ്പനികൾ തങ്ങളുടെ ബാധ്യത പരിഹരിച്ചതിനാൽ ഇന്ധന വില കുറയ്ക്കാനായി പെട്രോളീയം മന്ത്രാലയം നിർദേശിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ എണ്ണ കമ്പനികൾക്ക് 2024 സാമ്പത്തിക വർഷത്തിൽ അധിക ലാഭം ലഭിക്കാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...