പൊതുജനങ്ങൾക്ക് ആശ്വാസമായി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ കുറച്ചിരുന്നു. പെട്രോളിന് 8 രൂപയും, ഡീസലിന് 6 രൂപയുമാണ് എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് സബ്‌സിഡിയും പ്രഖ്യാപിച്ചിരുന്നു. 200 രൂപ സബ്‌സിഡിയാണ് പാചക വാതക സിലിണ്ടറിന് പ്രഖ്യാപിച്ചത്. ധനമന്ത്രി നിർമല സീതാരാമനാണ് ഇവ പ്രഖ്യാപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സർക്കാർ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരും നികുതി കുറച്ചു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയുമാണ് സംസ്ഥാന സർക്കാർ കുറച്ചത്. തുടർന്ന് രാജസ്ഥാൻ പെട്രോളിന് 2.48 രൂപയും ഡീസലിന് 1.16 രൂപയും വാറ്റ് കുറച്ചു. കൂടുതൽ സംസ്ഥാനങ്ങൾ കേന്ദ്രത്തിനൊപ്പം നികുതി കുറയ്ക്കുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളും കുറയ്ക്കാൻ തയ്യാറാകണമെന്ന് നേരത്തെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടിരുന്നു. 


Also Read: Fuel Price : വിലക്കയറ്റത്തിന് ആശ്വാസം; രാജ്യത്ത് ഇന്ധന നികുതി കുറച്ചു, പാചകവാതകത്തിന് സബ്‌സിഡി


രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ വില


നഗരം പഴയ വില പുതിയ വില
ന്യൂഡൽഹി 105.41 രൂപ 96.72 രൂപ
കൊൽക്കത്ത (പശ്ചിമ ബംഗാൾ) 115.12 രൂപ 106.03 രൂപ
മുംബൈ (മഹാരാഷ്ട്ര) 120.51 രൂപ 111.35 രൂപ
ചെന്നൈ (തമിഴ്നാട്) 110.85 രൂപ 102.63 രൂപ
ഗുരുഗ്രാം (ഹരിയാന) 105.66 രൂപ 97.18 രൂപ
നോയിഡ (ഉത്തർപ്രദേശ്) 105.60 രൂപ 97.00 രൂപ
ബാംഗ്ലൂർ (കർണാടക) 111.09 രൂപ 101.94 രൂപ
ഭുവനേശ്വർ (ഒഡീഷ) 112.49 രൂപ 103.19 രൂപ
ചണ്ഡീഗഡ് 104.74 രൂപ 96.20 രൂപ
ഹൈദരാബാദ് (തെലങ്കാന) 119.49 രൂപ 109.66 രൂപ
ജയ്പൂർ (രാജസ്ഥാൻ) 118.03 രൂപ 108.48 രൂപ
ലഖ്‌നൗ (ഉത്തർപ്രദേശ്) 105.11 രൂപ 96.57 രൂപ
പട്ന (ബീഹാർ) 116.75 രൂപ 107.24 രൂപ
തിരുവനന്തപുരം (കേരളം) 117.19 രൂപ 107.44 രൂപ

 


രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഡീസൽ വില


നഗരം പഴയ വില പുതിയ വില
ന്യൂഡൽഹി 96.67 രൂപ 89.62 രൂപ
കൊൽക്കത്ത (പശ്ചിമ ബംഗാൾ) 99.83 രൂപ 92.76 രൂപ
മുംബൈ (മഹാരാഷ്ട്ര) 104.77 രൂപ 97.28 രൂപ
ചെന്നൈ (തമിഴ്നാട്) 100.94 രൂപ 94.24 രൂപ
ഗുരുഗ്രാം (ഹരിയാന) 96.91 രൂപ 90.05 രൂപ
നോയിഡ (ഉത്തർപ്രദേശ്) 97.15 രൂപ 90.14 രൂപ
ബാംഗ്ലൂർ (കർണാടക) 94.79 രൂപ 87.89 രൂപ
ഭുവനേശ്വർ (ഒഡീഷ) 102.23 രൂപ 94.76 രൂപ
ചണ്ഡീഗഡ് 90.83 രൂപ 84.26 രൂപ
ഹൈദരാബാദ് (തെലങ്കാന) 105.49 രൂപ 97.82 രൂപ
ജയ്പൂർ (രാജസ്ഥാൻ) 100.92 രൂപ 93.72 രൂപ
ലഖ്‌നൗ (ഉത്തർപ്രദേശ്) 96.70 രൂപ 89.76 രൂപ
പട്ന (ബീഹാർ) 101.55 രൂപ 94.04 രൂപ
തിരുവനന്തപുരം (കേരളം) 103.95 രൂപ 96.26 രൂപ

 


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.