Vande Sadharan Train: പുതിയ രൂപം, കുറഞ്ഞ നിരക്ക്, വന്ദേ ഭാരതിൽ നിന്ന് ഏറെ വ്യത്യസ്തമായി `വന്ദേ സാധാരണ്‍ ട്രെയിൻ`
Vande Sadharan Train: സാധാരണക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ ട്രെയിന്‍ ട്രാക്കില്‍ എത്തിയ്ക്കുകയാണ്. രാജ്യത്തെ സാധാരണക്കാരെ ആളുകളെ മനസ്സിൽ കണ്ടുകൊണ്ടാണ് റെയില്‍വേ വന്ദേ ഓർഡിനറി ട്രെയിൻ ഓടിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.
Vande Sadharan Train: ഇന്ന് ട്രെയിന്‍ യാത്രക്കാര്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ആസ്വദിക്കുകയാണ്. രാജ്യത്തിന്‍റെ സ്വന്തം നിര്‍മ്മിതിയായ ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ട്രെയിന്‍ ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായി രാജ്യത്തുടനീളം ഓടുന്നുണ്ട്.
റിപ്പോര്‍ട്ട് അനുസരിച്ച് 25 വന്ദേ ഭാരത് ട്രെയിനുകളാണ് ഇപ്പോള്‍ രാജ്യത്തുടനീളം ഓടുന്നത്. അതുകൂടാതെ 9 പുതിയ ട്രെയിനുകള്‍ കൂടി വിവിധ സംസ്ഥാനങ്ങളിലായി ഉടന്‍തന്നെ ട്രക്കിലെത്തും. ഈ പുതിയ ട്രെയിനുകളില്‍ അഞ്ചെണ്ണം ഉടന്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന മധ്യ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും, എന്നാണ് റെയില്‍വേ നല്‍കുന്ന റിപ്പോര്‍ട്ട്.
Also Read: Vande Bharat Express Trains: രാജ്യത്തിന് ഉടന്‍ ലഭിക്കും 9 പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾകൂടി, കേരളം പട്ടികയില്‍ ഉണ്ടാവുമോ?
എന്നാല്‍, സാധാരണക്കാര്‍ക്ക് വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്യുക എന്നത് അപ്രാപ്യമായ സംഗതിയാണ്. കാരണം ഇതിന്‍റെ ഉയര്‍ന്ന നിരക്ക് തന്നെ. അതിനാല്‍ സാധാരണക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ ട്രെയിന്‍ ട്രാക്കില്‍ എത്തിയ്ക്കുകയാണ്. രാജ്യത്തെ സാധാരണക്കാരെ ആളുകളെ മനസ്സിൽ കണ്ടുകൊണ്ടാണ് റെയില്‍വേ വന്ദേ ഓർഡിനറി ട്രെയിൻ ഓടിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.
Also Read: Chandra Mangal Yog: അടുത്ത 48 മണിക്കൂർ ഈ രാശിക്കാര്‍ക്ക് വളരെ ശുഭകരം! ലക്ഷ്മീദേവി സമ്പത്ത് വർഷിക്കും!!
റിപ്പോര്‍ട്ട് അനുസരിച്ച് സാധാരണക്കാര്‍ക്കായി വന്ദേ ഭാരത് ഓർഡിനറി ട്രെയിൻ ഓടിക്കാനുള്ള പൂര്‍ണ്ണ തയ്യാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേ. ഈ ട്രെയിനിന്‍റെ കോച്ചുകള്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്. ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ICF) ഈ ട്രെയിനിന്‍റെ കോച്ചുകൾ നിർമ്മിക്കുന്നത്. ഇത് ഏതാനും മാസങ്ങൾക്കുള്ളിൽ തയ്യാറാകും.
ഈ ട്രെയിനിന്‍റെ നിരക്ക് വന്ദേ ഭാരത് ട്രെയിനിനേക്കാൾ വളരെ കുറവായിരിക്കുമെന്നത് വാസ്തവമാണ്. എന്നാല്‍, ഈ ട്രെയിനില്‍ സാധാരണയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. അതായത്, കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സൗകര്യത്തോടെ ട്രെയിന്‍ യാത്ര ആസ്വദിക്കാന്‍ സാധാരണക്കാര്‍ക്ക് സാധിക്കും.
'വന്ദേ സാധാരണ്‍ ട്രെയിൻ' എന്തെല്ലാം തരത്തിലുള്ള സൗകര്യങ്ങളാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്?
വന്ദേ ഭാരത് ഓർഡിനറി ട്രെയിനിൽ 24 എൽഎച്ച്ബി കോച്ചുകളാവും ഉണ്ടാവുക. കൂടാതെ, ബയോ വാക്വം ടോയ്‌ലറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ചാർജിംഗ് പോയിന്റുകൾ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. ഇതോടൊപ്പം ട്രെയിനിൽ സിസിടിവി ക്യാമറകളും സ്ഥാപിക്കും. ഇതിന് പുറമെ ഓട്ടോമാറ്റിക് ഡോർ സംവിധാനവും ഈ ട്രെയിനില്‍ ലഭിക്കും.
മെയിലുകളേക്കാളും എക്‌സ്‌പ്രസിനേക്കാളും ഈ ട്രെയിനിന് വേഗത കൂടുതലായിരിക്കും എന്നതാണ് ഈ ട്രെയിനുകളുടെ ഏറ്റവും പ്രധാന പ്രത്യേകത. ഒപ്പം സ്റ്റോപ്പുകളും കുറവായിരിക്കും. ഇതിന് പുറമെ ഓട്ടോമാറ്റിക് ഡോറുകളുടെ സൗകര്യം എടുത്തുപറയേണ്ട പ്രത്യേകതയാണ്.
വന്ദേ ഭാരതും സാധാരണ്‍ വന്ദേ ഭാരത് ട്രെയിനും തമ്മിലുള്ള വ്യത്യാസം ഇത്തരത്തില്‍ മനസിലാക്കാം. ഈ ട്രെയിന്‍ യഥാര്‍ത്ഥത്തില്‍ ശതാബ്ദി, ജനശതാബ്ദി പോലെയാണ്. അതായത്, ശതാബ്ദി ട്രെയിൻ ആരംഭിച്ചപ്പോൾ, അതിന്‍റെ നിരക്ക് വളരെ ഉയർന്നതായിരുന്നു. എന്നാൽ പിന്നീട് പൊതുജനങ്ങൾക്കായി നിരക്ക് കുറഞ്ഞ ജനശതാബ്ദി ട്രെയിൻ ആരംഭിച്ചു,
വന്ദേ സാധാരണ്‍ ട്രെയിൻ നിരക്ക് എത്രയാകാം?
സാധാരണക്കാരായ യാത്രക്കാർക്കും വന്ദേ ഭാരത് ട്രെയിനിൽ ലഭിക്കുന്ന സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഇന്ത്യന്‍ റെയില്‍വേ ഈ ട്രെയിന്‍ രൂപ കല്പന ചെയ്തിരിയ്ക്കുന്നത്. ഇതോടൊപ്പം കൂടുതല്‍ സൗകര്യങ്ങളും ഇത്തരം ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ലഭിക്കും. ഈ ട്രെയിനിന്‍റെ നിരക്ക് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല എങ്കിലും വന്ദേ ഭാരത് എക്‌സ്പ്രസിനേക്കാൾ നിരക്ക് വളരെ കുറവായിരിക്കും എന്ന സൂചന റെയില്‍വേ നല്‍കുന്നുണ്ട്. വന്ദേ സാധാരണ്‍ ട്രെയിൻ സാധാരണക്കാര്‍ക്കായുള്ള ഇന്ത്യന്‍ റെയില്‍വേയുടെ സമ്മാനമാണ്...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...