രണ്ട് ദിവസത്തേക്കുള്ള വിമാന സർവീസ് നിർത്തലാക്കിയതിന് പിന്നാലെ ഗോ ഫസ്റ്റ് എയർലൈൻ കമ്പനി സ്വമേധയ പാപ്പരത്തം ഫയൽ ചെയ്തു. ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) മുമ്പാകെ വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള എയർലൈൻ കമ്പനി പാപ്പരത്തത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നുയെന്ന് ഗോ ഫസ്റ്റിന്റെ സിഇഒ കൗശിക് ഖൊണ അറിയിച്ചു. മെയ് മൂന്ന്, നാല് ദിവസങ്ങളിലെ എയർലൈൻ കമ്പനിയുടെ സർവീസും നിർത്തവെച്ചുയെന്ന് നേരത്തെ കൗശിക് ഖൊണ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഇത് ഒരു നിർഭാഗ്യകരമായ തീരുമാനമാണ് എന്നാൽ കമ്പനിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇത് ചെയ്യേണ്ടതാണ്" ഗോ ഫസ്റ്റ് സിഇഒ പിടിഐയോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് എയർലൈൻ കമ്പനി സർക്കാരിനെ അറിയിച്ചുട്ടുണ്ട്. മറ്റ് വിവരങ്ങൾ ഡിജിസിഎയ്ക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഗോ ഫസ്റ്റ് വ്യക്തമാക്കി. പാപരത്തത്തിനുള്ള അപേക്ഷ എൻസിഎൽടി സ്വീകരിച്ചാൽ വിമാന സർവീസുകൾ ഉടൻ പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് കമ്പനി സിഇഒ അറിയിച്ചു. 5,000ത്തോളം ജീവനക്കാരാണ് ഗോ ഫസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നത്.


ALSO READ : Air India Cockpit Incident: എയർ ഇന്ത്യ സിഇഒ, വിമാന സുരക്ഷാ മേധാവി എന്നിവർക്ക് ഡിജിസിഎയുടെ നോട്ടീസ്


28 വിമാനങ്ങളാണ് ഗോ ഫസ്റ്റ് സർവീസ് നടത്താതെ താഴെ ഇറക്കിയിരിക്കുന്നത്. ഗോ ഫസ്റ്റിന്റെ പകുതിയിൽ അധികം വിമാന സർവീസുകൾ നിർത്തിവെച്ചു. വിമാനക്കമ്പനിക്ക് എഞ്ചിൻ വിതരണം ചെയ്യുന്നത് അമേരിക്കൻ കമ്പനി പ്രാറ്റ് ആൻഡ് വൈറ്റ്നി നിർത്തിവെച്ചതോടെയാണ് ഗോ ഫസ്റ്റ് തങ്ങളുടെ സർവീസ് പൂർണമായി നിർത്തിവെച്ചത്. ഇത് തുടർന്ന് ഇന്ത്യൻ എയർലൈൻ കമ്പനിക്ക് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.


അമേരിക്കൻ വിമാന നിർമാണ കമ്പനിക്കെതിരെ ഗോ ഫസ്റ്റ് യുസ് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. എഞ്ചിൻ വിതരണം തുടരണമെന്നും തങ്ങൾക്കേറ്റ കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് വാഡിയ ഗ്രൂപ്പിന്റെ എയർലൈൻ കമ്പനി യുഎസ് ഫെഡറൽ കോടതിയെ സമീപിച്ചിരിക്കുന്നത്.


സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസ വെട്ടിക്കുറച്ചതിനാൽ ഗോ ഫസ്റ്റ് മാർക്കറ്റ് ഷെയർ മാർച്ച് മാസത്തിൽ 6.9 ശതമാനമായി ഇടഞ്ഞുയെന്നാണ് ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരിയിൽ 8.4 ശതമാനമായിരുന്നു ഗോ ഫസ്റ്റിന്റെ മാർക്കറ്റ് ഷെയർ. 2022 സാമ്പത്തിക വർഷത്തിൽ വാഡിയ ഗ്രൂപ്പിന്റെ എയർലൈൻ കമ്പനി നേരിട്ടത് കനത്ത സാമ്പത്തിക നഷ്ടമായിരുന്നു.


ഫണ്ട് കണ്ടെത്താൻ ഗോ ഫസ്റ്റ് ശ്രമം നടത്തുന്ന എന്ന റിപ്പോർട്ടിന്  പിന്നാലെയാണ് വിമാനക്കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പുറംലോകം അറിയാൻ ഇടയായത്. ഇതിനായി വാഡിയ കമ്പനിയുടെ പ്രധാന വിഹിതം വിൽക്കാനോ അല്ലെങ്കിൽ ഓഹരിയിൽ നിന്നും പൂർണ്ണമായി പിന്മാറാനോ തയ്യാറെടുക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസ് നിർത്തലാക്കേണ്ടി വരുന്ന മറ്റൊരു ഇന്ത്യൻ വിമാനക്കമ്പനിയാണ് ഗോ ഫസ്റ്റ്. ജെറ്റ് എയർവേയ്സും വിജയ് മല്യയുടെ കിങ് ഫിഷർ എയർലൈൻസും സമാനമായ സാമ്പത്തിക പ്രതിസന്ധിയിൽ സർവീസ് പൂർണ്ണമായും നിർത്തേണ്ടി വന്ന ഇന്ത്യൻ എയർലൈൻ കമ്പനികളാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.