Godawari Electric Scooter: 110 കി.മി മൈലേജ്, ഗോദാവരി ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക്
2.52 കിലോവാട്ട് ലി-അയൺ ബാറ്ററിയാണ് ഗോദാവരി എബ്ലു ഫിയോയ്ക്ക് കരുത്തേകുന്നത്, ഒറ്റ ചാർജിൽ 110 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.
ഗോദാവരി ഇലക്ട്രിക് മോട്ടോർസ് തങ്ങളുടെ പുതിയ ഇലക്ട്രിക് സ്കൂട്ടർ എബ്ലു ഫിയോ ഇന്ത്യയിൽ അവതരിപ്പിച്ചു. നിലവിൽ ഒരൊറ്റ വേരിയൻറാണ് ലഭ്യമായത്. 99,999 രൂപയാണ് വാഹനത്തിൻറെ എക്സ്ഷോറൂം വില. ആഗസ്റ്റ് 15 മുതൽ വാഹനത്തിൻറെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ വാഹനം വിൽപ്പന ആരംഭിക്കും. സ്കൂട്ടറിനൊപ്പം 3 വർഷവും 30,000 കിലോമീറ്റർ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
2.52 കിലോവാട്ട് ലി-അയൺ ബാറ്ററിയാണ് ഗോദാവരി എബ്ലു ഫിയോയ്ക്ക് കരുത്തേകുന്നത്, ഒറ്റ ചാർജിൽ 110 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇക്കോണമി, നോർമൽ, പവർ എന്നീ മൂന്ന് ഡ്രൈവ് മോഡുകളിൽ ലഭ്യമായ സ്കൂട്ടറിന് മണിക്കൂറിൽ 110 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാനാകും. 60 വാട്ട് ഹോം ചാർജർ ഉപയോഗിച്ച് 5 മണിക്കൂർ 25 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. ഗോദാവരി എബ്ലു ഫിയോ ഇലക്ട്രിക് സ്കൂട്ടറിന് 60 എംഎം ഗ്രൗണ്ട് ക്ലിയറൻസും റീജനറേറ്റീവ് ബ്രേക്കിംഗും ഉണ്ട്.
സെൻസർ ഇൻഡിക്കേറ്റർ, എൽഇഡി ഹെഡ് ലാമ്പ്, ടെയിൽ ലാമ്പ്, 170 ഇഞ്ച് ട്യൂബ് ലെസ് ടയറുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മൊബൈൽ ചാർജിംഗ് പോർട്ട് എന്നിവയുള്ള സൈഡ് സ്റ്റാൻഡ് ഗോദാവരി എബ്ലു ഫിയോയ്ക്ക് ലഭിക്കുന്നു. സർവീസ് അലേർട്ട്, ത്രോട്ടിൽ ഫോൾട്ട് സെൻസർ, ബാറ്ററി അലേർട്ട്, റിവേഴ്സ് ഇൻഡിക്കേറ്റർ എന്നിവ കാണിക്കുന്ന 12.7 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഡിസ്പ്ലേയും ഇതിലുണ്ട്.
ഗൊദാവരി എബ്ലു ഫിയോക്ക് അഞ്ച് കളർ ഓപ്ഷനുകളാണുള്ളത്. സിയാൻ ബ്ലൂ, ട്രാഫിക് വൈറ്റ്, ജെറ്റ് ബ്ലാക്ക്, ടെലി ഗ്രേ, വൈൻ റെഡ് എന്നീ നിറങ്ങളിൽ സ്കൂട്ടർ വിൽപ്പനക്ക് എത്തും. മികച്ച ഡിസൈനും സ്കൂട്ടറിൻറെ പ്രത്യേകതയാണ്. വാഹനത്തിന് താരതമ്യേനെ മികച്ച സെയിൽസ് ഉണ്ടെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...